ആപ്പിളിന് പിന്നാലെ പിക്സൽ ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഗൂഗ്ൾ

ന്യൂഡൽഹി: ആപ്പിളിന് പിന്നാലെ ഇന്ത്യയിൽ ഫോൺ നിർമ്മിക്കാനൊരുങ്ങി ഗൂഗ്ളും. ഇന്ത്യയിൽ നിർമ്മിക്കുന്ന ഫോണുകൾ യൂറോപ്പിലേക്കും യു.എസിലേക്കും കയറ്റുമതി ചെയ്യാനും ഗൂഗ്ളിന് പദ്ധതിയുണ്ട്. ഫോക്സോൺ, ഡിക്സൺ തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാവും ഫോൺ നിർമാണം.

ഫോക്​സോണുമായി സഹകരിച്ച് തമിഴ്നാട്ടിൽ ഫോൺ നിർമ്മാണം ഗൂഗ്ൾ ആരംഭിച്ചിട്ടുണ്ട്. ആപ്പിളിന് വേണ്ടി ഫോണുകൾ നിർമ്മിക്കുന്ന കമ്പനിയാണ് ഫോക്സോൺ. അതേസമയം, വാർത്തകളോട് ഔദ്യോഗികമായി പ്രതികരിക്കാൻ ഗൂഗ്ൾ ഇന്ത്യ തയാറായിട്ടില്ല.

പിക്സൽ ഫോണുകളുടെ അടിസ്ഥാന വകഭേദമാവും ഡിക്സൺ നിർമ്മിക്കുക. പ്രോ വേരിയന്റുകൾ ഫോക്സോണും ഉണ്ടാക്കും. സെപ്റ്റംബറിൽ ഫോണിന്റെ നിർമാണം ആരംഭിക്കും. തുടർന്ന് കയറ്റുമതിയും തുടങ്ങും.

നേരത്തെ ആപ്പിൾ ഇന്ത്യയിൽ ഫോൺ നിർമ്മാണം ആരംഭിച്ചിരുന്നു. സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ തന്നെ 16,500 കോടി രൂപയുടെ ഫോണുകൾ ആപ്പിൾ കയറ്റുമതി ചെയ്തിരുന്നു. ഇതിൽ ഭൂരിപക്ഷവും നിർമ്മിച്ചത് ഫോക്സോണായിരുന്നു.

Tags:    
News Summary - After Apple, Google set to manufacture Pixel phones in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.