ബൈജിങ്: എ.ഐ ലോകത്തെ മത്സരത്തിൽ ഒരു കൈ നോക്കാൻ ചൈനീസ് ടെക് കമ്പനിയായ ആലിബാബയും. തങ്ങളുടെ എ.ഐ മോഡലായ ക്വെൻ 2.5 മാക്സിന്‍റെ (Qwen 2.5 Max) പുതിയ പതിപ്പ് ആലിബാബ പുറത്തിറക്കി. ടെക് ലോകത്ത് തരംഗം സൃഷ്ടിച്ച ചൈനീസ് എ.ഐ മോഡലായ ഡീപ്സീക്കിനെ മറികടക്കുന്ന പ്രകടനം തങ്ങളുടെ ക്വെൻ 2.5ന് സാധിക്കുമെന്നാണ് ആലിബാബയുടെ അവകാശവാദം.
ചൈനക്കാരുടെ ചാന്ദ്രപുതുവർഷ ദിനത്തിലാണ് ആലിബാബ ക്വെൻ 2.5 മാക്സിനെ പുറത്തിറക്കിയത്. വി ചാറ്റ് അക്കൗണ്ടിലൂടെയുള്ള വാര്‍ത്താക്കുറിപ്പിലാണ് മറ്റു എ.ഐ പതിപ്പുകളെ ക്വെൻ 2.5 മാക്‌സ് മറികടക്കുമെന്ന് അവകാശവാദമുന്നയിച്ചിരിക്കുന്നത്. ഓപൺ എ.ഐയുടെ ചാറ്റ് ജി.പി.ടിയെയും മെറ്റയുടെ എ.ഐ മോഡലുകളെയും ഡീപ്സീക്കിനെ തന്നെയും പിന്നിലാക്കാൻ തങ്ങൾക്ക് കഴിയുമെന്നാണ് ഇവരുടെ വാദം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ അതികായനായ യു.എസിന്‍റെ ചാറ്റ് ജി.പി.ടിയെ പിന്നിലാക്കിയ ചൈനീസ് എ.ഐ മോഡലാണ് ഡീപ്സീക്ക്. ടെക് മേഖല അടക്കിവാഴുന്ന യു.എസ് കമ്പനികൾക്ക് കനത്ത തിരിച്ചടിയായിരുന്നു ഡീപ്സീക്കിന്‍റെ ജനപ്രിയത. 2023-ൽ ചൈനയിലെ ഹാങ്ഷൗവിൽ 40കാരനായ ലിയാങ് വെൻഫെങ് ആണ് ഒരു സ്റ്റാർട്ടപ്പായി ഡീപ്സീക്ക് സ്ഥാപിച്ചത്. ഈ ആഴ്ചയുടെ തുടക്കത്തിൽ ആപ്പിളിന്റെ ഐഫോൺ സ്റ്റോറിൽ ഡൗൺലോഡ് ചെയ്‌ത ഒന്നാം നമ്പർ ആപ്പായി ‘ഡീപ്സീക്കി’ന്റെ എ.ഐ അസിസ്റ്റന്റ് മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.