ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്രിയേറ്റീവ് ഇൻഡസ്ട്രിയെ വിഴുങ്ങുമെന്നും തങ്ങളുടെ ജോലി പോകുമെന്നുമൊക്കെ ഒരു വിഭാഗം കലാകാരൻമാർ ഭയക്കുമ്പോൾ, മറ്റു ചിലർ എ.ഐയെ വ്യത്യസ്തങ്ങളായ കലാ സൃഷ്ടികൾക്കായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നേരത്തെ, ‘വായുമലിനീകരണം കാരണം വലയുന്ന ഡൽഹിയുടെ ഭാവി’ എ.ഐയുടെ സഹായത്തോടെ ഒരു കലാകാരൻ വരച്ചുകാട്ടിയത് വൈറലായി മാറിയിരുന്നു.
എന്നാലിപ്പോൾ, മറ്റൊരു കലാകാരൻ, ലോകകോടീശ്വരൻമാരെ നിർമിത ബുദ്ധിയുടെ സഹായത്തോടെ, സൂപ്പർ വില്ലൻമാരാക്കി മാറ്റിയിരിക്കുകയാണ്. ഗൗദം അദാനിയും മുകേഷ് അംബാനിയുമടക്കമുള്ള ലോക സമ്പന്നരെ മാർവൽ - ഡിസി കോമിക് സിനിമകളിലെ വില്ലൻമാരെ അനുസ്മരിപ്പിക്കും വിധമാണ് രൂപമാറ്റം വരുത്തിയിയിരിക്കുന്നത്.
സാഹിദ് എന്ന യുവാവാണ് ഗംഭീരമായ ഡിജിറ്റൽ ആർട്ടുകളുടെ പിന്നിൽ. ഒരു എ.ഐ പ്രേമിയായ സാഹിദ് മുമ്പും ഇതുപോലുള്ള വെറൈറ്റി സൃഷ്ടികളുമായി രംഗത്തുവന്നിരുന്നു. ഷാർക്ക് ടാങ്ക് ഇന്ത്യ ജഡ്ജസിനെ കുട്ടികളാക്കി മാറ്റിയതും, ആപ്പിളും ഡിസി കോമിക്സും സഹകരിച്ചാൽ എങ്ങനെയിരിക്കും..? എന്ന തീമിലുള്ള സൃഷ്ടികളും അവയിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.