ഉപയോക്താക്കളുടെ മുൻ ചാറ്റുകളും പ്രോംപ്റ്റുകളും ഓർമയിൽ സൂക്ഷിക്കാനും ആവശ്യം വരുമ്പോൾ റഫറൻസായി ഉപയോഗിക്കാനും തക്കവണ്ണം മെമ്മറി വർധിപ്പിച്ചതായി ചാറ്റ് ജി.പി.ടി. ഇതിലൂടെ, ആളുകളുടെ അഭിരുചികളും മറ്റും ഓർത്തുവെച്ച് സ്വാഭാവികമായ സംഭാഷണം നടത്താൻ സാധിക്കുമെന്നും മാതൃകമ്പനി ഓപൺ എ.ഐ അവകാശപ്പെടുന്നു.
ഒരു സന്തത സഹചാരിയെപ്പോലെ ചാറ്റ് ബോട്ടിനെ മാറ്റിയെടുക്കാൻ ഇനി കഴിയും. നിലവിൽ പെയ്ഡ് യൂസർമാർക്കാണ് ഈ ഫീച്ചർ ലഭിക്കുക. അതേസമയം, സ്വകാര്യത നിയമക്കുരുക്ക് ഉള്ളതിനാൽ ഈ ഫീച്ചർ ചില യൂറോപ്യൻ രാജ്യങ്ങളിൽ ലഭിക്കില്ല. പെയ്ഡ് യൂസർമാർക്കായി 2024 ഫെബ്രുവരിയിൽ തന്നെ മെമ്മറി ഫീച്ചർ അവതരിപ്പിച്ചിരുന്നു. പിന്നീടത് എല്ലാവർക്കും നൽകി. അതിന്റെ ആധുനിക വേർഷനാണ് ഇപ്പോൾ വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.