ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുക്കളുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാത്തതിനെ തുടർന്ന് ഫേസ്ബുക്ക് അധികൃതരോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് കേന്ദ്ര ശിശുക്ഷേമ വകുപ്പ്. കഴിഞ്ഞ ആഴ്ച്ചയായിരുന്നു കോൺഗ്രസ് നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ശിശുക്ഷേമ വകുപ്പ് ഫേസ്ബുക്കിന് നോട്ടീസ് അയച്ചത്. എന്നാൽ, നടപടി സ്വീകരിക്കാതായതോടെ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസയക്കുകയായിരുന്നു.
ജൻപഥിലുള്ള കേന്ദ്ര ശിശുക്ഷേമ വകുപ്പിെൻറ ഓഫീസിൽ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നേരിട്ട് ഹാജരാകുകയോ വീഡിയോ കോൺഫറസ് വഴി രാഹുലിനെതിരെ എടുത്ത നടപടികൾ വിശദീകരിക്കുകയോ ചെയ്യണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഫേസ്ബുക്കിനൊപ്പം ട്വിറ്ററിനും ശിശുക്ഷേമ വകുപ്പ് നോട്ടീസ് അയച്ചിരുന്നു. അതിെൻറ ഭാഗമായി ട്വിറ്റർ ഇന്ത്യ രാഹുലിെൻറ അക്കൗണ്ട് ഒരാഴ്ച്ചത്തേക്ക് മരവിപ്പിക്കുകയാണ് ചെയ്തത്. ഇന്ന് അക്കൗണ്ട് പുനഃസ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, രാഹുൽ ഗാന്ധി ചിത്രം പങ്കുവെച്ചതിലും ട്വീറ്റ് ചെയ്തതിലും പരാതിയില്ലെന്ന് ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒമ്പത് വയസുകാരിയുടെ അമ്മ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ വിവാദം കൊഴുക്കുന്നതിനിടെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പ്രതികരണം. പെൺകുട്ടിയുടെ ചിതാഭസ്മം കുടുംബം ഹരിദ്വാറിൽ വെള്ളിയാഴ്ച നിമഞ്ജനം ചെയ്തിരുന്നു. പൊലീസിന്‍റെ സുരക്ഷയിലാണ് പെൺകുട്ടിയുടെ കുടുംബം ഹരിദ്വാറിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.