Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുത്തില്ല; ഫേസ്​ബുക്ക്​ അധികൃതർ​ നേരിട്ട് ഹാജരാകണമെന്ന്​ കേന്ദ്രം
cancel
Homechevron_rightTECHchevron_rightTech Newschevron_rightരാഹുൽ ഗാന്ധിക്കെതിരെ...

രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുത്തില്ല; ഫേസ്​ബുക്ക്​ അധികൃതർ​ നേരിട്ട് ഹാജരാകണമെന്ന്​ കേന്ദ്രം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത്​ പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുക്കളുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട്​ രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാത്തതിനെ തുടർന്ന്​ ഫേസ്ബുക്ക് അധികൃതരോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് കേന്ദ്ര ശിശുക്ഷേമ വകുപ്പ്. കഴിഞ്ഞ ആഴ്​ച്ചയായിരുന്നു കോൺഗ്രസ്​ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട്​ ശിശുക്ഷേമ വകുപ്പ്​ ഫേസ്​ബുക്കിന്​ നോട്ടീസ്​ അയച്ചത്​. എന്നാൽ, നടപടി സ്വീകരിക്കാതായതോടെ നേരിട്ട്​ ഹാജരാകാൻ ആവശ്യപ്പെട്ട്​ വീണ്ടും നോട്ടീസയക്കുകയായിരുന്നു.

ജൻപഥിലുള്ള കേന്ദ്ര ശിശുക്ഷേമ വകുപ്പി​െൻറ ഓഫീസിൽ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നേരിട്ട് ഹാജരാകുകയോ വീഡിയോ കോൺഫറസ് വഴി രാഹുലിനെതിരെ എടുത്ത നടപടികൾ വിശദീകരിക്കുകയോ ചെയ്യണമെന്നാണ്​ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്​. നേരത്തെ ഫേസ്​ബുക്കിനൊപ്പം ട്വിറ്ററിനും ശിശുക്ഷേമ വകുപ്പ്​ നോട്ടീസ്​ അയച്ചിരുന്നു. അതി​െൻറ ഭാഗമായി ട്വിറ്റർ ഇന്ത്യ രാഹുലി​െൻറ അക്കൗണ്ട് ഒരാഴ്​ച്ചത്തേക്ക്​​ മരവിപ്പിക്കുകയാണ്​ ചെയ്​തത്​. ഇന്ന്​ അക്കൗണ്ട്​ പുനഃസ്ഥാപിച്ചിട്ടുണ്ട്​.

അതേസമയം, രാഹുൽ ഗാന്ധി ചിത്രം പങ്കുവെച്ചതിലും ട്വീറ്റ്​ ചെയ്​തതിലും പരാതിയില്ലെന്ന്​ ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒമ്പത്​ വയസുകാരിയുടെ അമ്മ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ വിവാദം കൊഴുക്കുന്നതിനിടെയാണ്​ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പ്രതികരണം. പെൺകുട്ടിയുടെ ചിതാഭസ്​മം കുടുംബം ഹരിദ്വാറിൽ വെള്ളിയാഴ്ച നിമഞ്​ജനം ചെയ്​തിരുന്നു. പൊലീസിന്‍റെ സുരക്ഷയിലാണ്​ പെൺകുട്ടിയുടെ കുടുംബം ഹരിദ്വാറിലെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Instagram PostFacebookChild Rights BodyRahul Gandhi
News Summary - Child Rights Body Summons Facebook Over Rahul Gandhis Instagram Post
Next Story