ന്യൂഡൽഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിനും വാക്സിനുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾക്കും വേണ്ടി കേന്ദ്ര സർക്കാർ അവതരിപ്പിച്ച കോവിന്‍ പോര്‍ട്ടല്‍ അടുത്തയാഴ്ചയോടെ ഹിന്ദിയിലും 14 പ്രാദേശിക ഭാഷകളിലും ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍റെ അധ്യക്ഷതയില്‍ ചേർന്ന ഉന്നത മന്ത്രിതല യോഗത്തിലാണ് പുതിയ തീരുമാനം.
കൊറോണ വൈറസിന്‍റെ വകഭേദങ്ങളെക്കുറിച്ചു പഠിക്കാന്‍ ഐ.എന്‍.എസ്.എ.സി.ഒ.ജി. ശൃംഖലയിലേക്ക് 17 ലാബോറട്ടറികളെ കൂടി ഉള്‍പ്പെടുത്താനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ കോവിഡിന്‍റെ വകഭേദങ്ങളെ കുറിച്ചു പഠിക്കാന്‍ പത്തു രാജ്യങ്ങളിലായി പത്തു ലാബോറട്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാനും വിശകലനം നടത്താനുമാണ് 17 ലാബോറട്ടറികളെ കൂടി ഉള്‍പ്പെടുത്തുന്നത്.
അതേസമയം, രാജ്യത്ത് 26 ദിവസത്തിനു ശേഷം കോവിഡ് കേസുകൾ ഇന്ന് മൂന്നു ലക്ഷത്തിന് താഴെയായി. 2,81,386 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. 4,106 പേരാണ് മരിച്ചത് 3,78,741 പേർ രോഗമുക്തരായി. നിലവില്‍ 35,16,997 പേര്‍ രാജ്യത്താകമാനം ചികിത്സയിലുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.