അമേരിക്കയുടെ ആയുധവുമായി​ ലോകത്തി​െൻറ ഏതറ്റവും താണ്ടുന്ന റോക്കറ്റ്​; അതും ഒരു മണിക്കൂർ കൊണ്ട്​

അമേരിക്കയുടെ ആയുധവുമായി​ ലോകത്തി​െൻറ ഏതറ്റവും താണ്ടുന്ന റോക്കറ്റ്​; അതും ഒരു മണിക്കൂർ കൊണ്ട്​

സാ​േങ്കതികമായുള്ള മുന്നേറ്റത്തിൽ അമേരിക്കൻ സൈന്യത്തി​െൻറ മികവ്​​ എത്രത്തോളമാണെന്ന്​ എല്ലാവർക്കുമറിയാം. തങ്ങളുടെ വ്യോമ സേനയെയും കരസേനയെയും മെച്ചപ്പെടുത്തുന്നതിനും അവരുടെ ജോലികൾ എളുപ്പമാക്കുന്നതിനും ആർട്ടിഫിഷ്യൽ ഇൻറലിജൻസി​െൻറ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള കഠിന ശ്രമത്തിലാണവർ. എന്നാൽ, ലോക പൊലീസായ അവരുടെ ഏറ്റവും പുതിയ പദ്ധതി കണ്ണ്​ തള്ളിപ്പോകുന്നതാണ്​.

അവഞ്ചേഴ്​സ്​ സിനിമകൾ കണ്ടിട്ടുള്ളവർക്ക്​ ടോണി സ്റ്റാർക്കെന്ന അയേൺ മാനിനെ കുറിച്ച്​ അറിയാതിരിക്കാൻ വഴിയില്ല. ​റിയൽ ലൈഫിലെ അയേൺ മാൻ എന്നറിയപ്പെടുന്ന വ്യക്​തിയാണ് സ്​പേസ്​ എക്​സ്​ സ്ഥാപകൻ​ ഇലോൺ മസ്​ക്​. അദ്ദേഹം​ അമേരിക്കൻ സൈന്യത്തിന്​ വേണ്ടി ഒരു റോക്കറ്റ്​ നിർമിക്കാനുള്ള ഒരുക്കത്തിലാണ്​. സാധാരണ റോക്കറ്റല്ല. അതിന്​, ഒരു മണിക്കൂർ കൊണ്ട്​ ലോകത്തി​െൻറ ഏത്​ അറ്റത്തേക്കും അമേരിക്കക്ക്​ ആവശ്യമുള്ള ആയുധങ്ങൾ എത്തിക്കാൻ സാധിക്കുമെന്നാണ്​ അവകാശവാദം.  

അപ്പോൾ, പറഞ്ഞുവരുന്നത്​, മസ്​ക്കി​െൻറ റോക്കറ്റിന് മണിക്കൂറിൽ​ 7,500 മൈൽസ്​ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. മസ്​ക്കി​െൻറ സ്​പേസ്​ എക്​സ്​ എന്ന സ്ഥാപനം അമേരിക്കൻ സൈന്യവുമായി പുതിയ അതിവേഗ റോക്കറ്റ്​ നിർമിക്കാനുള്ള കരാർ ഒപ്പിട്ടുകഴിഞ്ഞു. 80 മെട്രിക്​ ടൺ ആയുധം വഹിച്ച്​ പറക്കാൻ കഴിയുന്നതാണ്​ ഇൗ റോക്കറ്റ്​. അതും ലോകത്തി​െൻറ ഏത്​ മൂലയിലേക്കും ഒരു മണിക്കൂർ കൊണ്ട്​ എത്തുമത്രേ...!! ഈ കരാർ അനുസരിച്ച്, പദ്ധതിയുടെ മൊത്തം ചെലവും സാങ്കേതിക തടസങ്ങളും സ്പേസ് എക്സ് വിശകലനം ചെയ്യും. 7,500 എം.പി.എച്ച് വേഗതയുള്ള റോക്കറ്റി​െൻറ പ്രാഥമിക പരീക്ഷണങ്ങൾ 2021 മുതൽ ആരംഭിക്കും.

ഇലോൺ മസ്​കി​െൻറ റോക്കറ്റ്​ അത്രയധികം ആയുധം വഹിച്ചു കൊണ്ട്​ മണിക്കൂറിൽ 11,265 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമെന്ന്​ കേൾക്കു​േമ്പാൾ ഞെട്ടാത്തവർ ഇന്ത്യൻ മിലിട്ടറി കോടികൾ കൊടുത്ത്​ വാങ്ങിയ അതിവേഗ റഫാൽ വിമാനങ്ങളുടെ വേഗതയറിയണം. മണിക്കൂറിൽ 863 മൈൽസ്​ (1,389 കിലോമീറ്റർ) മാത്രമാണ്​​ റഫാലി​െൻറ വേഗത.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.