അമേരിക്കയുടെ ആയുധവുമായി ലോകത്തിെൻറ ഏതറ്റവും താണ്ടുന്ന റോക്കറ്റ്; അതും ഒരു മണിക്കൂർ കൊണ്ട്
text_fieldsസാേങ്കതികമായുള്ള മുന്നേറ്റത്തിൽ അമേരിക്കൻ സൈന്യത്തിെൻറ മികവ് എത്രത്തോളമാണെന്ന് എല്ലാവർക്കുമറിയാം. തങ്ങളുടെ വ്യോമ സേനയെയും കരസേനയെയും മെച്ചപ്പെടുത്തുന്നതിനും അവരുടെ ജോലികൾ എളുപ്പമാക്കുന്നതിനും ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള കഠിന ശ്രമത്തിലാണവർ. എന്നാൽ, ലോക പൊലീസായ അവരുടെ ഏറ്റവും പുതിയ പദ്ധതി കണ്ണ് തള്ളിപ്പോകുന്നതാണ്.
അവഞ്ചേഴ്സ് സിനിമകൾ കണ്ടിട്ടുള്ളവർക്ക് ടോണി സ്റ്റാർക്കെന്ന അയേൺ മാനിനെ കുറിച്ച് അറിയാതിരിക്കാൻ വഴിയില്ല. റിയൽ ലൈഫിലെ അയേൺ മാൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക്. അദ്ദേഹം അമേരിക്കൻ സൈന്യത്തിന് വേണ്ടി ഒരു റോക്കറ്റ് നിർമിക്കാനുള്ള ഒരുക്കത്തിലാണ്. സാധാരണ റോക്കറ്റല്ല. അതിന്, ഒരു മണിക്കൂർ കൊണ്ട് ലോകത്തിെൻറ ഏത് അറ്റത്തേക്കും അമേരിക്കക്ക് ആവശ്യമുള്ള ആയുധങ്ങൾ എത്തിക്കാൻ സാധിക്കുമെന്നാണ് അവകാശവാദം.
അപ്പോൾ, പറഞ്ഞുവരുന്നത്, മസ്ക്കിെൻറ റോക്കറ്റിന് മണിക്കൂറിൽ 7,500 മൈൽസ് വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. മസ്ക്കിെൻറ സ്പേസ് എക്സ് എന്ന സ്ഥാപനം അമേരിക്കൻ സൈന്യവുമായി പുതിയ അതിവേഗ റോക്കറ്റ് നിർമിക്കാനുള്ള കരാർ ഒപ്പിട്ടുകഴിഞ്ഞു. 80 മെട്രിക് ടൺ ആയുധം വഹിച്ച് പറക്കാൻ കഴിയുന്നതാണ് ഇൗ റോക്കറ്റ്. അതും ലോകത്തിെൻറ ഏത് മൂലയിലേക്കും ഒരു മണിക്കൂർ കൊണ്ട് എത്തുമത്രേ...!! ഈ കരാർ അനുസരിച്ച്, പദ്ധതിയുടെ മൊത്തം ചെലവും സാങ്കേതിക തടസങ്ങളും സ്പേസ് എക്സ് വിശകലനം ചെയ്യും. 7,500 എം.പി.എച്ച് വേഗതയുള്ള റോക്കറ്റിെൻറ പ്രാഥമിക പരീക്ഷണങ്ങൾ 2021 മുതൽ ആരംഭിക്കും.
ഇലോൺ മസ്കിെൻറ റോക്കറ്റ് അത്രയധികം ആയുധം വഹിച്ചു കൊണ്ട് മണിക്കൂറിൽ 11,265 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമെന്ന് കേൾക്കുേമ്പാൾ ഞെട്ടാത്തവർ ഇന്ത്യൻ മിലിട്ടറി കോടികൾ കൊടുത്ത് വാങ്ങിയ അതിവേഗ റഫാൽ വിമാനങ്ങളുടെ വേഗതയറിയണം. മണിക്കൂറിൽ 863 മൈൽസ് (1,389 കിലോമീറ്റർ) മാത്രമാണ് റഫാലിെൻറ വേഗത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.