കൽപറ്റ: സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാനും ഓഫിസുകളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാനും 'എന്‍റെ ജില്ല' മൊബൈല്‍ ആപ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫിസുകളുടെ ലൊക്കേഷന്‍ കണ്ടെത്താൻ ആപ്ലിക്കേഷനിലൂടെ കഴിയും.
ഓഫിസിൽ ഫോൺ, ഇ-മെയിൽ വഴി ബന്ധപ്പെടാനും പ്രവര്‍ത്തനം വിലയിരുത്താനും പരാതി നൽകാനുമുള്ള സൗകര്യവും ആപ്പില്‍ ലഭ്യമാണ്. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റററാണ് മൊബൈല്‍ ആപ് വികസിപ്പിച്ചത്. ഇതുവരെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രം ലഭ്യമായിരുന്ന ആപ് ഇനി ഐഫോണിലും ലഭ്യമാണ്. ഐ.ഒ.എസ് പതിപ്പാണ് പുറത്തിറങ്ങിയത്.
ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍, ആപ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. ആവശ്യമുള്ള ജില്ല, സര്‍ക്കാര്‍ വകുപ്പ് തിരഞ്ഞെടുത്താല്‍ വകുപ്പിന് കീഴിലുള്ള ഓഫിസുകളുടെ പട്ടിക ലഭിക്കും. ഇതില്‍നിന്ന് ഓഫിസ് തിരഞ്ഞെടുത്താല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ ലഭിക്കും. ഓഫിസിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താനുള്ള ഒപ്ഷനും ആപ്പിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.