സോഷ്യല്‍ മീഡിയ ദുരുപയോഗം; ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികളെ വിളിപ്പിച്ച്​ പാർലമെൻററി സമിതി

ന്യൂഡൽഹി: സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട്​ പാർലമെന്‍ററി സമിതിക്ക്​ മുമ്പാകെ ഹാജരാകാൻ ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികൾക്ക്​ നിർദേശം. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നവമാധ്യമങ്ങളിലെ ന്യൂസ് പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമായുള്ള ചർച്ചക്കാണ്​ പാർലമെന്‍ററി കമ്മിറ്റി സോഷ്യൽ മീഡിയ ഭീമൻമാരുടെ പ്രതിനിധികളെ വിളിച്ചുവരുത്തുന്നത്. പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ സംബന്ധിച്ച സുരക്ഷയെക്കുറിച്ച് അവരോട് വിശദീകരിക്കാൻ സമിതി ആവശ്യപ്പെടും.

ജനുവരി 2നാണ് പ്രതിനിധികളോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഡാറ്റാ പരിരക്ഷയും സ്വകാര്യത പ്രശ്നങ്ങളും സംബന്ധിച്ച വിഷയത്തില്‍ കഴിഞ്ഞ ഒക്ടോബറിൽ ഫേസ്ബുക്ക്, ട്വിറ്റര്‍ പ്ലാറ്റ്‌ഫോമുകളിലെ ഉദ്യോഗസ്ഥരെ സംയുക്ത പാർലമെന്‍ററി സമിതിക്ക് മുമ്പാകെ വിളിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂർ ആണ് പാനൽ ചെയർപേഴ്‌സൺ. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് പാനൽ രൂപീകരിച്ചത്.

Tags:    
News Summary - Facebook and Twitter summoned by parliamentary panel over social media misuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT