ഈ വർഷത്തെ ഏറ്റവും മികച്ച ഗെയിമും ആപ്പുകളും ​പ്രഖ്യാപിച്ച് ഗൂഗിൾ; ഗൂഗിൾ പ്ലേ അവാർഡ്സ് 2022

ഗൂഗിളിന്റെ ആപ്ലിക്കേഷൻ സ്റ്റോറായ ഗൂഗിൾ പ്ലേസ്റ്റോർ പതിവുപോലെ ഈ വർഷത്തെ അവരുടെ മികച്ച ആപ്പുകളെ തിരഞ്ഞെടുക്കുന്ന ഗൂഗിൾ പ്ലേ അവാർഡ്സ് 2022 പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ആപ്പായി ഗൂഗിൾ തെരഞ്ഞെടുത്തത് വോംബോയുടെ ഡ്രീമാണ് (Dream by WOMBO). ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) ഉപയോഗപ്പെടുത്തി ചിത്രങ്ങൾ സൃഷ്ടിക്കുന്ന ആപ്പാണ് ഡ്രീം. AI അടിസ്ഥാനമാക്കിയുള്ള പഠന ആപ്പായ ക്വെസ്റ്റ് (Questt) ആണ് ഇന്ത്യയിലെ ഏറ്റവും മികച്ച ആപ്പ്. 2022 ലെ ഏറ്റവും മികച്ച ഗെയിം അപെക്സ് ലെജൻഡ്സ് മൊബൈൽ ആണ്.

യൂസേഴ്സ് ചോയ്സ് അവാർഡ് ലഭിച്ച ആപ്പ് ബിറിയൽ (BeReal) ആണ്. 2020-ൽ പുറത്തുവന്ന ഒരു ഫ്രഞ്ച് സോഷ്യൽ മീഡിയ ആപ്പാണ് ബിറിയൽ. അപെക്സ് ലെജൻഡ്സ് മൊബൈൽ തന്നെയാണ് യൂസർമാരുടെ ഇഷ്ട ഗെയിം. ഇന്ത്യയിലെ യൂസർ ചോയ്‌സ് ആപ്പ് 'ഷോപ്പ്‌സി'(Shopsy)യാണ്, അതേസമയം ഗെയിം ആംഗ്രി ബേർഡ്‌സ് ജേർണിയും (Angry Birds Journey).

മികച്ച ആപ്പുകൾക്കും ഗെയിമുകൾക്ക് വ്യത്യസ്ത കാറ്റഗറികളുമുണ്ട്. അവ ചുവടെ നൽകിയിരിക്കുന്നു

2022-ലെ മികച്ച ആപ്പുകൾ

  • Best app for fun: Petstar
  • Best app for everyday essentials: Plant Parent
  • Best app for personal growth: Breathwrk
  • Best app for good: The STIGMA App
  • Best hidden gems: Recover Athletics
  • Best for Chromebooks: BandLab
  • Best for tablets: Pocket
  • Best for wear: Todoist

2022-ലെ മികച്ച ഗെയിമുകൾ

  • Best ongoing: Genshin Impact
  • Best multiplayer: Dislyte
  • Best Indies: Dicey Dungeons
  • Best for Chromebooks: Roblox
  • Best for tablets: Tower of Fantasy
  • Best story: Papers, Please
  • Best pick up and play: Angry Birds Journey
  • Best on Play Pass: Very Little Nightmares

2022-ലെ മികച്ച ഇ-ബുക്കുകളും ഓഡിയോ ബുക്കുകളും

ടോപ് സെല്ലിങ് ബുക്സ് - ഗൂഗിൾ പ്ലേ

  • ഇറ്റ് എൻഡ് വിത്ത് അസ് - കൊളീൻ ഹൂവർ
  • ഫയർ ആൻഡ് ബ്ലഡ് - ജോർജ് ആർ.ആർ മാർട്ടിൻ
  • സ്റ്റീഫൻ കിംഗിന്റെ ഫെയറി ടെയിൽ
  • അയാം ഗ്ലാഡ് മൈ മോം ഡെയ്ഡ് - ജെനറ്റ് മക്കർഡി
  • എ കോർട്ട് ഓഫ് തോൺസ് ആൻഡ് റോസസ് - സാറാ ജെ മാസ്

ടോപ് സെല്ലിങ് ഓഡിയോ ബുക്സ് - ഗൂഗിൾ പ്ലേ

  • അയാം ഗ്ലാഡ് മൈ മോം ഡെയ്ഡ് - ജെനറ്റ് മക്കർഡി
  • സ്റ്റീഫൻ കിംഗിന്റെ ഫെയറി ടെയിൽ
  • ഫയർ ആൻഡ് ബ്ലഡ് - ജോർജ് ആർ.ആർ മാർട്ടിൻ
  • അറ്റോമിക്സ് ഹാബിറ്റ്സ് - ജെയിംസ് ക്ലിയർ
  • ഇറ്റ് എൻഡ് വിത്ത് അസ് - കൊളീൻ ഹൂവർ
Tags:    
News Summary - Google announces the best game and apps of the year; Google Play Awards 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT