മെറ്റ, ആമസോൺ, മൈക്രോസോഫ്റ്റ് കമ്പനികൾക്കു പിന്നാലെ ഗൂഗ്ളിലും കൂട്ടപ്പിരിച്ചുവിടൽ. ആകെ ജീവനക്കാരുടെ ആറ് ശതമാനത്തെയാണ് പിരിച്ചുവിടുന്നതെന്നാണ് മാതൃകമ്പനിയായ ആൽഫബെറ്റ് അറിയിച്ചു. 12,000 പേർക്ക് തൊഴിൽ നഷ്ടപ്പെടും.
പുതിയ സാമ്പത്തിക സാഹചര്യത്തിൽ നീക്കം അനിവാര്യമാണെന്ന് ഗൂഗ്ൾ സി.ഇ.ഒ സുന്ദർപിച്ചെ പറഞ്ഞു.
ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായും പിച്ചൈ അറിയിച്ചു. പിരിച്ചുവിടുന്ന കാര്യം ജീവനക്കാരെ ഇമെയിൽ വഴി അറിയിച്ചതായും പിച്ചൈ കൂട്ടിച്ചേർത്തു. പിരിച്ചു വിടൽ ആഗോളതലത്തിലാണെന്നും യു.എസിലെ ഗൂഗ്ളിന്റെ ജീവനക്കാരെ ഉടൻ ബാധിക്കുമെന്നും സി.ഇ.ഒ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.