‘ഗൂഗിൾ വാലറ്റ്’ ഇന്ത്യയിലെത്തി; ഇനി പേഴ്സ് മറന്നാലും കാര്യങ്ങൾ നടക്കും...

ഒടുവിൽ വാലറ്റ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ഡിജിറ്റൽ വാലറ്റ് ആപ്പായ ‘ഗൂഗിൾ വാലറ്റ്’ യുഎസിൽ ഗൂഗിൾ അവതരിപ്പിച്ചത് 2022-ലായിരുന്നു. രണ്ട് വർഷത്തിന് ശേഷമാണ് ആപ്പ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

യു.എസിൽ വാലറ്റ് ആപ്പ് ഉപയോഗിച്ച് ​ഡിജിറ്റൽ പേയ്മെന്റുകളടക്കം ചെയ്യാൻ സാധിക്കും. എന്നാൽ, ഇന്ത്യയിൽ ആപ്പിന്റെ ജോലി അതല്ല. അതുപോലെ, ഐഫോണില്‍ വാലറ്റ് ആപ്പ് അവതരിപ്പിക്കില്ല.

എന്താണ് ഗൂഗിൾ വാലറ്റ് ?

നിങ്ങളുടെ രേഖകൾ ഏറ്റവും സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാൻ അനുവദിക്കുന്ന ഡിജിറ്റൽ പേഴ്സ് എന്ന് വേണമെങ്കിൽ ഗൂഗിൾ വാലറ്റിനെ വിളിക്കാം. നിങ്ങളുടെ ഡെബിറ്റ് - ക്രെഡിറ്റ് കാർഡുകൾ, ബോർഡിങ് പാസുകൾ, ട്രെയിൻ - ബസ് ടിക്കറ്റുകൾ, ലോയല്‍റ്റി കാര്‍ഡുകള്‍, ഓൺലൈനായി എടുക്കുന്ന സിനിമാ ടിക്കറ്റുകൾ, റിവാർഡ് കാർഡുകളുമൊക്കെ ഗൂഗിൾ വാലറ്റിൽ സൂക്ഷിച്ചുവെക്കാൻ കഴിയും. പേഴ്സ് വീട്ടിൽ മറന്നുവെച്ചാലും ഫോണുണ്ടെങ്കിൽ എവിടെയും ബുദ്ധിമുട്ടേണ്ടിവരില്ല എന്ന് ചുരുക്കം.

കോണ്‍ടാക്ട്‌ലെസ് പേയ്മെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ്പാണ് ഗൂഗിൾ വാലറ്റ്. ഗൂഗിൾ പേ പോലെ യു.പി.ഐ സേവനം ഗൂഗിൾ വാലറ്റിൽ ലഭ്യമല്ല. എന്നാൽ, ക്രെഡിറ്റ് - ​ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് കോണ്‍ടാക്ട്‌ലെസ് പേയ്മെന്റുകൾ നടത്താൻ കഴിയും.

പിവിആര്‍ ഇനോക്‌സ്, മേക് മൈ ട്രിപ്പ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ബിഎംഡബ്ല്യൂ, ഫ്‌ളിപ്പ്കാര്‍ട്ട്, പൈന്‍ ലാബ്‌സ്, കൊച്ചി മെട്രോ, അബിബസ്, ഉള്‍പ്പടെ 20 സ്ഥാപനങ്ങള്‍ വാലറ്റിന് വേണ്ടി ഗൂഗിളുമായി സഹകരിക്കുന്നുണ്ട്. കൂടുതല്‍ സ്ഥാപനങ്ങള്‍ ഭാവിയില്‍ പങ്കാളികളാവും.

Tags:    
News Summary - Google Wallet launches in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT