വാഷിങ്ടൺ: ഓപ്പൺ എ.ഐ സി.ഇ.ഒ സാം ഓൾട്ട്മാൻ യു.എസ് സെനറ്റിന് മുമ്പാകെ ആദ്യമായി ഹാജരാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് നിയന്ത്രിക്കുന്നതിന് മുന്നോടിയായി യു.എസ് സെനറ്റ് പ്രമുഖ ടെക്നോളജി കമ്പനികളുടെ മേധാവിമാരുമായി ചർച്ച നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി തന്നെയാണ് ഓപ്പൺ എ.ഐ സി.ഇ.ഒയും സെനറ്റിന് മുമ്പാകെ എത്തുന്നത്.
നിയമം, സാങ്കേതികവിദ്യ, സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട ജുഡീഷ്വറി സബ്കമ്മിറ്റിക്ക് മുമ്പാകെയാണ് അദ്ദേഹം ഹാജരാവുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഡിക്കൽ മുതൽ ധനകാര്യം വരെ എല്ലാ മേഖലകളിലും എത്തുന്നതിന് മുമ്പ് യു.എസ് പൗരൻമാരെ സുരക്ഷിതയാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. കൂടിക്കാഴ്ചക്ക് ജനപ്രതിനിധി സഭ അംഗങ്ങൾ നൽകുന്ന അത്താഴവിരുന്നിലും അദ്ദേഹം പങ്കെടുക്കും.
എ.ഐയിൽ എങ്ങനെ സുരക്ഷ ഉറപ്പാക്കാമെന്നത് സംബന്ധിച്ച യോഗത്തിന് ശേഷം ഞങ്ങളും യു.എസ് സർക്കാറും ഒരേ രീതിയിലാണ് ചിന്തിക്കുന്നതെന്നായിരുന്നു ഓൾട്ട്മാൻ പറഞ്ഞിരുന്നു. 2015- ൽ ലോകകോടീശ്വരൻ ഇലോൺ മസ്കും സാം ഓൾട്ട്മാനും മറ്റ് നിക്ഷേപകരും സംയുക്തമായാണ് ഓപ്പൺഎഐ സ്ഥാപിച്ചത്. എന്നാൽ, ചില 2018- ൽ മസ്ക് ബോർഡ് സ്ഥാനത്തിൽ നിന്നും രാജിവെച്ചു. ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നായിരുന്നു രാജി.
ഓപ്പൺ എ.ഐയുടെ ചാറ്റ്ജിപിടിയിൽ 10 ബില്യൺ ഡോളർ നിക്ഷേപം നടത്താൻ മൈക്രോസോഫ്റ്റ് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകളും. ഓപ്പൺഎഐയിൽ നേരത്തെ തന്നെ ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപം മൈക്രോസോഫ്റ്റ് നടത്തിയിരുന്നു. മറ്റ് ചില കമ്പനികളും ഓപ്പൺഎഐയിൽ നിക്ഷേപം നടത്താൻ മുന്നോട്ട് വന്നിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.