virgin hyperloop

ഹൈസ്​പീഡ്​​ ട്രെയിനിനേക്കാൾ നാലിരട്ടി വേഗം; യാത്രക്കാരുമായി പരീക്ഷണഓട്ടം നടത്തി വിർജിൻ ഹൈപ്പർലൂപ്പ്​

അമേരിക്കയി​െല ലോസ്​ ഏഞ്ചലസ്​ ആസ്​ഥാനമായുള്ള 'വിർജിൻ ഹൈപ്പർലൂപ്പ്' സൂപ്പർ ഹൈസ്​പീഡ്​ ​പോഡ്​ സംവിധാനത്തിലൂടെ യാത്രക്കാരുമായി പരീക്ഷണ ഒാട്ടം നടത്തി. വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെ വിമാനത്തേക്കാൾ വേഗതയില്‍ ഭൂമിയിലൂടെ തന്നെ സഞ്ചരിക്കാനുള്ള മാര്‍ഗ്ഗമാണ് ഹൈപ്പര്‍ലൂപ്പ്. സാ​േങ്കതിക വിദ്യയുടെ കുതിപ്പിലെ പ്രധാന നാഴികക്കല്ലാണ്​ ഞായറാഴ്​ച ലാസ്​വെഗസാലെ നെവാഡയിൽ പിന്നിട്ടത്​. യാത്രക്കാരെയും ചരക്കുകളും പെ​െട്ടന്ന്​ എത്തിക്കാൻ ഇൗ സാ​േങ്കതിക വിദ്യ ഉപയോഗിച്ച്​ സാധിക്കും.

വിർജിൻ ഹൈപ്പർലൂപ്പി​െൻറ ചീഫ് ടെക്നോളജി ഓഫിസർ ജോഷ് ഗീഗൽ, പാസഞ്ചർ എക്സ്പീരിയൻസ് ഡയറക്ടർ സാറാ ലുച്ചിയൻ എന്നിവരായിരുന്നു ആദ്യ സഞ്ചാരികൾ. നെവാഡയിലെ ലാസ് വെഗാസിലെ ഡേവ്‌ലൂപ്പ് ടെസ്​റ്റ്​ സൈറ്റിൽ മണിക്കൂറിൽ 172 കിലോമീറ്റർ വേഗതയിലാണ്​ ഇവർ സഞ്ചരിച്ചത്​. 'ചരിത്രം എ​െൻറ കൺമുന്നിൽ കണ്ടതിൽ അതിയായ സന്തോഷമുണ്ട്' -വിർജിൻ ഹൈപ്പർലൂപ്പ് ചെയർമാനും ഡി.പി വേൾഡ് ചീഫ് എക്സിക്യൂട്ടീവുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായം പറഞ്ഞു.


യാത്രക്കാരുമായുള്ള പോഡുകളും ചരക്കുകളും വാക്വം ട്യൂബുകളിലൂടെ ആയിരത്തിന്​ മുകളിൽ കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പദ്ധതിയാണ്​ കമ്പനി ലക്ഷ്യമിട്ടുന്നത്​. ഇതുപ്രകാരം ന്യൂയോർക്കും വാഷിംഗ്ടണും തമ്മിലെ 362 കിലോമീറ്റർ യാത്രക്ക്​ 30 മിനിറ്റ് മാത്രം മതി.​ വാണിജ്യ ജെറ്റ് വിമാനത്തി​െൻറ ഇരട്ടിയും അതിവേഗ ട്രെയിനിനി​െൻറ നാലിരട്ടി വേഗതിയിലുമാണ്​ ഇവ സഞ്ചരിക്കുക.

നെവാഡ കേന്ദ്രത്തിൽ യാത്രക്കാരില്ലാതെ 400ഓളം പരീക്ഷണങ്ങൾ മുമ്പ് നടത്തിയിട്ടുണ്ട്. 2025ഓടെ സുരക്ഷാ സർട്ടിഫിക്കേഷനും 2030ഓടെ വാണിജ്യ സർവിസും തുടങ്ങാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​.

പ്രമുഖ ബ്രിട്ടീഷ്​ വ്യവസായി റിച്ചാർഡ്​ ബ്രാൻസ​െൻറ കീഴിലുള്ള സ്​ഥാപനമാണ്​ വിർജിൻ ഹൈപ്പർലൂപ്പ്​. നേരത്തെ ആന്ധ്രപ്രദേശിലെ അമരാവതിക്കും വിജയവാഡക്കുമിടയില്‍ ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ്​ ലൈന്‍ സ്ഥാപിക്കാൻ കമ്പനി ഒരുങ്ങിയിരുന്നു.

ക്യാപ്​സൂൾ വാഹനം

വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ക്യാപ്‌സ്യൂള്‍ പോലുള്ള വാഹനമാണിത്​. ഇലക്​ട്രിക്​ കാർ ഭീമൻമാരായ ടെസ്​ലയുടെ ഉടമ ഇലോൺ മസ്‌കാണ് 2013ല്‍ ഹൈപ്പര്‍ ലൂപ്പ് ആശയവുമായി മുന്നോട്ടുവരുന്നത്​. അദ്ദേഹത്തിന് പിന്തുണയുമായി പിന്നീട്​ ലോകമെങ്ങുമുള്ള ഗവേഷകരുമെത്തി. തുടര്‍ഗവേഷണങ്ങളിലൂടെ ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനത്തിന് കൃത്യമായ മാർഗരേഖയുണ്ടായി.


പതിനൊന്നടിയോളം വ്യാസമുള്ള ട്യൂബിനുള്ളിലെ കുറഞ്ഞ വായുമര്‍ദ്ദം ക്യാപ്‌സ്യൂള്‍ വാഹനത്തെ ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കാന്‍ സഹായിക്കും. മാഗ്നറ്റിക് ലെവിറ്റേഷന്‍ സാങ്കേതിക വിദ്യ വാഹനത്തെ ട്രാക്കില്‍നിന്ന് ഉയര്‍ത്തിനിര്‍ത്തും. ഈ രണ്ട് സാങ്കേതികവിദ്യകളും കൂടി ചേരുമ്പോള്‍ അതിവേഗത്തില്‍ വാഹനം സഞ്ചരിക്കും. ട്യൂബിനുള്ളില്‍ എവിടേയും തൊടാതെയാകും യാത്ര. ഭൂമിക്കടിയിലൂടെയോ മുകളില്‍ തൂണുകളിലോ ആണ് ഈ ട്യൂബ് പാത സ്ഥാപിക്കുക.

യാത്രാസമയം, തിരക്ക്, പെട്രോളിയം ഇന്ധനങ്ങൾ കാരണമുണ്ടാകുന്ന പാരിസ്ഥിതിക നാശങ്ങൾ എന്നിവ കുറക്കാൻ ഇൗ സാങ്കേതികവിദ്യ സഹായിക്കും. വിർജിൻ ഹൈപ്പർലൂപ്പിനെ കൂടാതെ കാനഡയിലെ ട്രാൻസ്‌പോഡും സ്‌പെയിനിലെ സെലെറോസും ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നുണ്ട്​.

Full View

Tags:    
News Summary - The Virgin Hyperloop conducted a test run with passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.