ഹൈദരാബാദ്: ലോൺ ആപ്പു വഴിയെടുത്ത വായ്പ തിരിച്ചടക്കാൻ വൈകിയതിെൻറ പേരിൽ യുവാവിനെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവത്തിൽ മൂന്ന് പേരെ സൈബരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. 36 കാരനായ ചന്ദ്രമോഹൻ 11 ഒാളം ഇൻസ്റ്റൻറ് ലോൺ ആപ്പുകളിൽ നിന്നായി 80000 രൂപയായിരുന്നു വായ്പ്പയെടുത്തത്. പലിശയും മറ്റ് പെനാൽട്ടികളുമടക്കം ഒടുവിൽ 2 ലക്ഷം രൂപയിലധികം തിരിച്ചടച്ചിട്ടും വീണ്ടും പണമാവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
അത്തരത്തിലുള്ള നാല് ലോൺ ആപ്പുകൾ നടത്തുന്ന സംഘത്തിലെ മൂന്നുപേരായ, ഫ്ലാഷ് കാർഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുന്ന ഹേമന്ദ് കുമാർ, ബെംഗളൂരുവിൽ ജസ്സ് െഎടി ടെക്നോളജീസിൽ എച്ച്.ആർ മാനേജറായ വി. മഞ്ജുനാഥ്, ബെംഗളൂരുവിൽ തന്നെയുള്ള TGHY ട്രസ്റ്റ് റോക്ക് പ്രൈവറ്റ് ലിമിറ്റഡിെൻറ മാനേജർ അബ്ദുൽ ലൗക് എന്നിവരാണ് പിടിയിലായത്. റുപീ പ്ലസ്, കുഷ് ക്യാഷ്, മണി മോർ, ക്യാഷ് മാപ് തുടങ്ങിയ ആപ്പുകൾ വഴിയാണ് മൂവരും ലോണുകൾ നൽകിയിരുന്നത്. ചൈനീസ്, ഭൂട്ടാനീസ് സ്വദേശികളുമായി ബന്ധമുള്ളതാണ് കമ്പനികളെന്നും സൈബരാബാദ് പൊലീസ് അറിയിച്ചു.
35 ശതമാനം വരെ പലിശയീടാക്കുന്ന കമ്പനികൾ ലോൺ തിരിച്ചടക്കാൻ വൈകിയാൽ വലിയ തുകയാണ് പെനാൽട്ടിയായി ചാർജ് ചെയ്യാറുള്ളതെന്നും പൊലീസ് പറയുന്നു. തങ്ങൾ ഗൂഗ്ളിനോട് അത്തരം ആപ്പുകളെ പ്ലേസ്റ്റോറിൽ നിന്ന് അടിയന്തിരമായി നീക്കം ചെയ്യാൻ നിർദേശിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.