യു.പി.ഐക്ക് പിന്നാലെ മെറ്റയുടെ മെസേജിങ് ആപ്പായ വാട്സ്ആപ്പും തകരാറിലായി. ശനിയാഴ്ച വൈകുന്നേരം മുതൽ നിരവധി ഉപയോക്താക്കളാണ് ഇതിനാൽ വലഞ്ഞത്. സന്ദേശങ്ങൾ അയക്കാനോ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനോ സാധിക്കുന്നില്ല എന്നതാണ് നേരിട്ട പ്രശ്നം. അതേസമയം ചിലർക്ക് ആപ്പിൽ ലോഗിൻ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
ആപ്പ് ഔട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ഡൗൺ ഡിറ്റക്ടർ അനുസരിച്ച് 81 ശതമാനം ആളുകൾക്കും സന്ദേശം അയക്കുന്നതിലാണ് പ്രശ്നം നേരിട്ടെന്നാണ് റിപ്പോർട്ട്. തടസ്സത്തെക്കുറിച്ച് വാട്സ്ആപ്പിന്‍റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇത് വരെ ഉണ്ടായിട്ടില്ല. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സമാനമായ തടസ്സം ഉണ്ടായതായി ചില ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 28 ന് സമാനമായ തരത്തിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അന്നേ ദിവസം 9000 ത്തിലധികം പരാതികൾ റിപ്പോർട്ട് ചെയ്തിരുന്നത്. 530 ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. ലോകമെമ്പാടുമായി ഏകദേശം 3 ബില്യൺ ആളുകൾ ഇത് ഉപയോഗിക്കുന്നു.
ഇന്ന് രാവിലെ മുതൽ സമാനമായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ തകരാറിലായിരുന്നു. വൈകുന്നേരത്തോടെ സേവനങ്ങൾ ലഭ്യമായി തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.