വാട്സ്ആപ്പിൽ ഏറെ ഉപകാരപ്രദമാകുന്ന ഫീച്ചറാണ് ചാറ്റുകൾ പിൻ ചെയ്തുവെക്കാനുള്ള സൗകര്യം. നമുക്ക് ഏറ്റവും പ്രധാനപ്പെട്ട ഗ്രൂപ്പുകളും ചാറ്റുകളും വാട്സ്ആപ്പിന്റെ ഹോം പേജിൽ പിൻ ചെയ്യാം. പരമാവധി മൂന്ന് ചാറ്റുകളാണ് ഇത്തരത്തിൽ പിൻ ചെയ്യാൻ കഴിയുക. എന്നാൽ, സമീപകാലത്തായിരുന്നു വാട്സ്ആപ്പ് ചാറ്റിനുള്ളിൽ സന്ദേശങ്ങൾ പിൻ ചെയ്തുവെക്കാനുള്ള ഫീച്ചർ കൊണ്ടുവരുന്നത്.
എന്നാൽ, ഒരു സന്ദേശം മാത്രം പിന്‍ ചെയ്യാനുള്ള ഓപ്ഷൻ മാത്രമായിരുന്നു നൽകിയിരുന്നത്. പ്രധാനപ്പെട്ടതും ഓര്‍ത്തുവെക്കേണ്ടതുമായ സന്ദേശങ്ങള്‍ നിശ്ചിത സമയപരിധിവരെ ഇത്തരത്തിൽ പിന്‍ ചെയ്തുവെക്കാം. ഗ്രൂപ്പ് ചാറ്റിലും വ്യക്തിഗത ചാറ്റുകളിലും പിൻ ചെയ്യാനുള്ള ഓപ്ഷനുണ്ട്.
ഇപ്പോഴിതാ വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് മൂന്ന് സന്ദേശങ്ങള്‍ വരെ ഒരു ചാറ്റില്‍ പിന്‍ ചെയ്തുവെക്കാനുള്ള ഫീച്ചറും കൊണ്ടുവന്നിരിക്കുകയാണ് വാട്സ്ആപ്പ്. ഒരു ഗ്രൂപ്പിലുള്ള എല്ലാ അംഗങ്ങൾക്കും പിൻ ചെയ്തുവെച്ച ചാറ്റുകൾ കാണാൻ സാധിക്കും. എന്തെങ്കിലും സുപ്രധാന അറിയിപ്പുകൾ പിൻ ചെയ്തുവെച്ചാൽ അവ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി കാണാം.
വളരെ എളുപ്പത്തിൽ നമുക്ക് ഒരു ചാറ്റ് പിൻ ചെയ്യാം. ഇതിനായി പിന്‍ ചെയ്തുവെക്കേണ്ട സന്ദേശത്തിന് മേല്‍ അല്‍പനേരം പ്രസ് ചെയ്തുപിടിക്കുക. തുറന്നുവരുന്ന ഓപ്ഷനുകളില്‍ പിന്‍ തിരഞ്ഞെടുക്കുക. ചിത്രം, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളെല്ലാം ഈ രീതിയില്‍ പിന്‍ ചെയ്യാം. 24 മണിക്കൂര്‍, 7 ദിവസം, 30 ദിവസം എന്നിങ്ങനെ സമയപരിധിയും നിശ്ചയിക്കാം. എന്നാൽ, ഏത് സമയം വേണമെങ്കിലും നമുക്ക് ചാറ്റുകൾ അണ്‍ പിന്‍ ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.