ഫേസ്ബുക്കും ഗൂഗ്ളുമൊക്കെ സോഷ്യൽ മീഡിയ സേവനങ്ങളുമായി വരുന്നതിന് മുമ്പ് ആളുകൾക്കിടയിൽ ഒാൺലൈൻ കൂട്ടായ്മയുണ്ടാക്കിയ യാഹൂ ഗ്രൂപ്പ് ഒടുവിൽ അതിെൻറ പ്രവർത്തനം നിർത്തുന്നു. ഇൗ വർഷം ഡിസംബർ 15ന് പ്രവർത്തനം നിർത്തുമെന്ന് യാഹൂ ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരുകാലത്ത് ഏറ്റവും വലിയ മെസ്സേജ് പ്ലാറ്റ്ഫോമായിരുന്ന അവർ 19 വർഷത്തെ സേവനത്തിന് ശേഷമാണ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്.
യു.എസ് വയര്‍ലെസ് സേവനദാതാക്കളായ വെറിസോൺ 480 കോടി ഡോളറിന് യാഹൂവിൽ നിന്ന് യാഹൂ ഗ്രൂപ്പിനെ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി യൂസർമാർ ഗണ്യമായി കുറഞ്ഞതോടെയാണ് യാഹൂ ഗ്രൂപ്പ് അടച്ചുപൂട്ടാൻ കമ്പനി തീരുമാനിച്ചത്. ഡിസംബർ 15 മുതൽ ഉപയോക്താക്കൾക്ക് ഇനി പുതിയ ഗ്രൂപ്പുകൾ ഉണ്ടാക്കാനോ ഗ്രൂപ്പുകളിൽ നിന്ന് മെയിലുകൾ അയക്കാനോ സ്വീകരിക്കാനോ സാധിക്കില്ല. 2001ൽ സേവനം ആരംഭിച്ച യാഹൂ ഗ്രൂപ്പിന് ഗൂഗിൾ, ഫേസ്ബുക്ക്, റെഡ്ഡിറ്റ് തുടങ്ങിയ വമ്പൻമാരുമായുള്ള മത്സരരംഗത്ത് പിടിച്ചുനിൽക്കാൻ കെൽപ്പില്ലാതെ പോയി.
യാഹൂ ഗ്രൂപ്പ്സ് വെബ്സൈറ്റും ഇനിമുതൽ തുറക്കാൻ കഴിയില്ല. ഉപയോക്താക്കൾ ഇനി ഗ്രൂപ്പിൽ നിന്നും മെയിൽ അയച്ചാൽ സന്ദേശം ലക്ഷ്യ സ്ഥാനത്ത് എത്തില്ല. പകരം ശ്രമം പരാജയപ്പെട്ടതായുള്ള മുന്നറിയിപ്പായിരിക്കും ലഭിക്കുക. അതോടൊപ്പം, നേരത്തെ അയക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ള മെസേജുകൾ ഡിസംബറിന് ശേഷം നീക്കം ചെയ്യാനും കഴിയില്ല.
നിലവിലെ യാഹൂ ഗ്രൂപ്പ് ഉപയോക്താക്കൾക്ക് ഫേസ്ബുക്ക്, ഗൂഗിൾ ഗ്രൂപ്പുകൾ, ഗ്രൂപ്പ്സ് െഎ.ഒ എന്നിവ ഉപയോഗിക്കാമെന്ന് യാഹൂ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. യാഹൂ ഗ്രൂപ്പുകളെ പണം നല്‍കി ഈ ഗ്രൂപ്പുകളിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഗ്രൂപ്പ് അംഗങ്ങളുടെ ലിസ്റ്റ്, ഇമെയിൽ അഡ്രസ് എന്നിവ ഡൌൺലോഡ് ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമേ സാധിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.