ഈ വർഷം ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയിൽ നിന്ന് 13.24 ലക്ഷം വിഡിയോകൾ നീക്കം ചെയ്‌തതായി യൂട്യൂബിന്റെ വെളിപ്പെടുത്തൽ. അമേരിക്ക, ഇന്തോനേഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തിൽ ഇന്ത്യക്ക് പിന്നിലുള്ളത്. എന്നാൽ അവരേക്കാൾ രണ്ട് മടങ്ങ് അധികം വിഡിയോകൾ വിവിധ കാരണങ്ങളാൽ ഇന്ത്യയിൽ നിന്ന് നീക്കം ചെയ്തു.
യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ് എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. 445, 148 വീഡിയോകൾ മാത്രമാണ് യുഎസിൽ യൂട്യൂബ് നീക്കം ചെയ്തത്; ഇന്തോനേഷ്യയിൽ നിന്ന് 427,748; ബ്രസീലിൽ 222,826; റഷ്യയിൽ 192,382; പാക്കിസ്ഥാനിൽ നിന്ന് 130,663 വിഡിയോകളും നീക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
ആകെ വീഡിയോകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 30 ശതമാനം നീക്കം ചെയ്തപ്പോൾ അക്രമാസക്തമോ ഗ്രാഫിക് ഉള്ളടക്കമോ ഉള്ള 20 ശതമാനം വിഡിയോകളാണ് നീക്കം ചെയ്തത്. 14.8 ശതമാനം നഗ്നതയോ ലൈംഗികതയോ ഉള്ളവയാണ്. 11.9 ശതമാനം ആരോഗ്യത്തിന് ഹാനികരമോ അപകടകരമോ ആയവയുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഇന്ത്യൻ യൂസർമാരുടെ തന്നെ റിപ്പോർട്ടുകൾ കാരണമാണ് ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗവും വിഡിയോകൾ നീക്കം ചെയ്തത്. യൂട്യൂബിലെ ഫ്ലാഗിങ് സംവിധാനം ഉപയോഗിച്ചാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യക്കാരാണ് ഫ്ലാഗിങ് സംവിധാനം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതെന്നും യൂട്യൂബിന്റെ റിപ്പോർട്ടിൽ പറയുന്നു. 75.43 കോടി കമന്റുകളും യൂട്യൂബ് നീക്കം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.