ലണ്ടന്‍: ജനുവരിയില്‍ ആവര്‍ത്തനപ്പട്ടികയില്‍ ഇടംനേടിയ പുതിയ മൂലകങ്ങള്‍ക്ക് പേരുകള്‍ നിര്‍ദേശിക്കപ്പെട്ടു. നിഹോണിയം (Nh), മോസ്കോവിയം (Mc), ടെന്നസിന്‍ (Ts), ഒഗാനെസന്‍ (Og) എന്നിവയായിരിക്കും ആവര്‍ത്തനപ്പട്ടികയിലെ പുതിയ പേരുകാര്‍. ഇതുവരെ നാല് മൂലകങ്ങളും പ്രോട്ടോണുകളുടെ എണ്ണമുപയോഗിച്ചാണ് പരാമര്‍ശിക്കപ്പെട്ടിരുന്നത്. യഥാക്രമം 113, 115, 117, 118 എന്നിങ്ങനെയായിരുന്നു എണ്ണം. മൂലകങ്ങള്‍ കണ്ടുപിടിച്ചവര്‍ക്കുതന്നെയാണ് പേരിടാനുള്ള അവകാശവും. ഐതിഹ്യങ്ങള്‍, ധാതുക്കള്‍, സ്ഥലങ്ങള്‍, രാജ്യങ്ങള്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവയില്‍നിന്നാണ് സാധാരണയായി മൂലകങ്ങള്‍ക്ക് പേര് കണ്ടത്തൊറുള്ളത്.
ജപ്പാനിലെ റൈകെന്‍ നിഷിന സെന്‍റര്‍ ഫോര്‍ ആക്സിലറേറ്റര്‍ സയന്‍സിലെ ശാസ്ത്രജ്ഞര്‍ കണ്ടത്തെിയ നിഹോണിയത്തിന് കിട്ടിയത് ജപ്പാന്‍െറ ജാപ്പനീസ് നാമമാണ്.
ദുബ്നയിലെ ന്യൂക്ളിയര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന സ്ഥലനാമത്തില്‍നിന്നാണ് (മോസ്കോ) മോസ്കോവിയം ഉണ്ടായത്.
യു.എസിലെ ടെന്നസിയില്‍നിന്നാണ് ടെന്നസിന് പേര് ലഭിച്ചത്. യൂറി ഒഗാനേസിയന്‍ എന്ന ആണവശാസ്ത്രജ്ഞന്‍െറ പേരില്‍നിന്നാണ് ഒഗാനെസന്‍െറ പിറവി.
നാല് മൂലകങ്ങളും ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തതും ലാബിന് പുറത്ത് നിലനില്‍പില്ലാത്തതുമാണ്. 2011നുശേഷം ഇതാദ്യമായാണ് പട്ടികയില്‍ പുതിയ മൂലകങ്ങള്‍ ചേര്‍ക്കപ്പെടുന്നത്. ഇതോടെ പട്ടികയിലെ ഏഴാമത്തെ നിര നിറഞ്ഞു. അഞ്ചുമാസം കൂടിയാലോചനകള്‍ക്കായി വെച്ചശേഷമാണ് പേരുകളില്‍ അന്തിമതീര്‍പ്പുണ്ടാകുക. എന്നാല്‍, കാര്യമായ എതിര്‍പ്പുകളൊന്നും വരാത്തപക്ഷം അന്തിമതീര്‍പ്പ് ചടങ്ങ് മാത്രമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.