ഗാലക്സികള്‍ കരുതിയതിനേക്കാള്‍ 20 മടങ്ങ് അധികം

 പ്രപഞ്ചത്തില്‍ ഗാലക്സികളുടെ (താരാപഥം) എണ്ണം സംബന്ധിച്ച് ശാസ്ത്രലോകത്തിന്‍െറ തിരുത്ത്. നേരത്തെ കരുതിയതിനേക്കാളും 20 മടങ്ങ് അധികം ഗാലക്സികള്‍ പ്രപഞ്ചത്തിലുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ, ഹബ്ള്‍ സ്പേസ് ടെലിസ്കോപ് വഴിയുള്ള നിരീക്ഷണത്തിലൂടെ നിരവധി ഗാലക്സികളെ ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നു. ഇതനുസരിച്ച്, പ്രപഞ്ചത്തില്‍ 10000 കോടി ഗാലക്സികള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരുന്നത്. ഈ കണക്കാണ് ബ്രിട്ടനിലെ നോട്ടിങ്ഹാം സര്‍വകലാശാലയിലെ ക്രിസ്റ്റഫര്‍ കോണ്‍സലസിന്‍െറ നേതൃത്വത്തിലുള്ള ഗവേഷകസംഘം തിരുത്തിയിരിക്കുന്നത്.
 ഇവരുടെ കണക്കനുസരിച്ച്, പ്രപഞ്ചത്തില്‍ രണ്ടു ലക്ഷം കോടി ഗാലക്സികള്‍ ഉണ്ട്. അത്യാധുനിക ജ്യോതിശ്ശാസ്ത്ര ഉപകരണങ്ങളുടെ സഹായത്തോടെ, ഈ ഗാലക്സികളില്‍ പത്ത് ശതമാനത്തിന്‍െറ ചില ഭാഗങ്ങള്‍ മാത്രമേ നിരീക്ഷിക്കാനാവൂ. അഥവാ, പ്രപഞ്ചത്തിലെ 90 ശതമാനം ഗാലക്സികളും നമ്മുടെ നിരീക്ഷണ വലയത്തിനും എത്രയോ അപ്പുറമാണെന്നര്‍ഥം. പ്രപഞ്ചത്തിന്‍െറ വിശാലതയിലേക്കാണ് പുതിയ പഠനങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ഗവേഷണ ഫലങ്ങള്‍ അസ്ട്രോണമിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
Tags:    
News Summary - galaxies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.