ലോകം മുഴുവൻ ലോക്ഡൗണിൽ അകപ്പെട്ടുപോയ പോയവർഷത്തിൽ, കോവിഡുമായി ബന്ധപ്പെട്ട ശാസ്ത്ര വാർത്തകളായിരിക്കണം പൊതുവിൽ ആളുകൾ ശ്രദ്ധിച്ചിട്ടുണ്ടാവുക. എന്നാൽ, ലോകം മുഴുക്കെ, അടഞ്ഞിരിക്കുേമ്പാഴും ശാസ്ത്രലോകം പതിവുപോലെ സജീവമായിരുന്നു. നിത്യേന അവിടെനിന്ന് പുതിയ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ലോകത്തിെൻറ ഗതിവിഗതികളെത്തന്നെ മാറ്റിമറിക്കാൻ പര്യാപ്തമായ ഒേട്ടറെ കണ്ടെത്തലുകളും അന്വേഷണങ്ങളും ഇക്കാലങ്ങളിൽ നടന്നു. അതിൽ ചിലത് ഇവിടെ പങ്കുവെക്കാം:
ഭൂമിക്ക് തൊട്ടടുത്തുള്ള ഗ്രഹമാണ് ശുക്രൻ. സൗരയൂഥത്തിൽ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും പട്ടികയിൽ ശുക്രൻ ഉണ്ടായിരുന്നില്ല. എന്നാൽ, ഇൗ ഗ്രഹത്തിൽ ഫോസ്ഫീൻ എന്ന വാതകം കണ്ടെത്തിയതോടെ, കാര്യങ്ങൾ മാറിയിരിക്കുന്നു. ഫോസ്ഫീൻ ഒരു വിഷ വാതകമാണ്. പക്ഷേ, അതിെൻറ സാന്നിധ്യം ജൈവസാന്നിധ്യത്തിലേക്കുള്ള കൃത്യമായ ചൂണ്ടുപലകയാണെന്നാണ് ഗവേഷകർ പറയുന്നത്. എന്നുവെച്ച്, ഗ്രഹത്തിൽ ജീവൻ നിലനിൽക്കുന്നുവെന്ന് ഇതിനർഥമില്ല. ജീവന് സാധ്യത മാത്രമാണുള്ളത്. ജീവൻ നിലനിൽക്കണമെങ്കിൽ വേറെയും ഘടകങ്ങൾ ഒത്തുവരേണ്ടതുണ്ട്.
ഇൗ നൂറ്റാണ്ടിെൻറ പകുതിയാകുേമ്പാഴേക്ക് ലോകത്ത് 900 കോടി ജനങ്ങളുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത്രയും പേർക്ക് ആവശ്യമായ ഭക്ഷണം എങ്ങനെ ഒരുക്കും? ഇൗ ചോദ്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് ശാസ്ത്രലോകം. മറുവശത്ത്, നമുക്ക് ഭക്ഷണം നൽകിക്കൊണ്ടിരിക്കുന്ന പ്രകൃതിവിഭവങ്ങൾ ഇല്ലാതായിെക്കാണ്ടിരിക്കുകയും ചെയ്യുന്നു. ഇൗ സമസ്യക്ക് ജൈവസാേങ്കതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തി ഉത്തരം തേടുകയാണ് ഗവേഷകർ. അമേരിക്കയിലെ 'ഇൗറ്റ് ജസ്റ്റ്' എന്ന സ്റ്റാർട്ടപ്, ഇക്കാര്യത്തിൽ വേറിെട്ടാരു പരീക്ഷണംതന്നെ നടത്തി. മൃഗങ്ങളുടെ ഏതാനും കോശങ്ങൾ എടുത്ത് അവ ലാബിൽ വികസിപ്പിച്ച് മാംസം ഉൽപാദിപ്പിക്കുന്ന പരീക്ഷണമായിരുന്നു അത്. ഒരളവിൽ വിജയിച്ച ഇൗ പരീക്ഷണത്തിലൂടെ തയാറാക്കപ്പെടുന്ന 'ബീഫ്' വിപണനം നടത്തുന്നതിന് അനുമതി നൽകിയിരിക്കയാണ് സിംഗപ്പൂർ ഫുഡ് റെഗുലേറ്ററി ഏജൻസി.
ബഹിരാകാശ ഗവേഷണ മേഖലയിൽ വൻശക്തി രാഷ്ട്രങ്ങൾ തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന കിടമത്സരത്തിന് (സ്പേസ് റേസ്) ഇൗ വർഷവും മാറ്റമില്ല. അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബഹിരാകാശ ഗവേഷണ സംരംഭമായ സ്പേസ് എക്സിെൻറ പേടകം ആദ്യമായി യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചതാണ് ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടത്. 20 വർഷത്തോളമായി നിലയത്തിലേക്ക് ഗഗനചാരികൾ സഞ്ചരിക്കുന്നുണ്ടെങ്കിലും അതെല്ലാം, ഏതെങ്കിലും രാജ്യങ്ങളുടെ ഒൗദ്യോഗിക ബഹിരാകാശ നിലയങ്ങളുടെ പേടകങ്ങൾ വഴിയായിരുന്നു. എന്നാൽ, ചെലവു ചുരുക്കലിെൻറ ഭാഗമായി നാസയുൾപ്പെടെയുള്ള ഏജൻസികൾ പുതിയ പര്യവേക്ഷണ ദൗത്യങ്ങളുടെ വലിയൊരു ഘട്ടവുമിപ്പോൾ സ്പേസ് എക്സ് പോലുള്ള സ്വകാര്യ സംരംഭകരെ ഏൽപിക്കുകയാണ്. ഇതിൽ നിർണായക ചുവടുവെപ്പാണ് ഇക്കഴിഞ്ഞ മേയിൽ സംഭവിച്ചത്. സാറ്റലൈറ്റ് ഇൻറർനെറ്റ് ആക്സസ് നൽകുന്നതിനായി (ഉപഗ്രഹങ്ങൾ മുഖേനയുള്ള ഇൻറർനെറ്റ് സംവിധാനം) സ്റ്റാർ ലിങ്ക് എന്ന പേരിൽ ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണവും സ്പേസ് എക്സിെൻറ മറ്റൊരു പദ്ധതിയാണ്. 2020ൽ ആയിരത്തിനടുത്ത് ഉപഗ്രഹങ്ങൾ ഇവർ വിക്ഷേപിച്ചു. അടുത്ത ആറ് വർഷത്തിനുള്ളിൽ പതിനായിരത്തിൽ കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്നും സ്പേസ് എക്സ് അധികൃതർ പറയുന്നു. ബഹിരാകാശ ഗേവഷണ മേഖലയിൽ സ്പേസ് എക്സിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന അപ്രമാദിത്വമാണ് ഇത് കാണിക്കുന്നത്.
സ്പേസ് റേസിൽ എടുത്തുപറയേണ്ട മറ്റൊന്ന്, ചൈന നടത്തിയ മുന്നേറ്റമാണ്. ചാന്ദ്രപര്യവേക്ഷണത്തിൽ അവർ നിർണായക ചുവടുവെച്ചിരിക്കുന്നു. ഏറ്റവുെമാടുവിൽ, ചന്ദ്രോപരിതലത്തിെല കല്ലും മണ്ണും അവർ ഭൂമിയിലെത്തിച്ചിരിക്കയാണ്. 1976ലാണ് ചന്ദ്രനിൽനിന്ന് ഇത്തരത്തിൽ സാമ്പ്ളുകൾ ഭൂമിയിലെത്തിച്ചത്. അതിനുശേഷം, നിരവധി ചാന്ദ്രപര്യവേക്ഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും അന്വേഷണങ്ങളുടെ ദിശയും രീതിയും മറ്റൊരുതരത്തിലായിരുന്നു. ചൈനയുടെ ഷാങെ-5 പേടകമാണ് ഡിസംബർ 16ന് സാമ്പ്ളുകളുമായി ഭൂമിയിൽ വന്നിറങ്ങിയത്. ചന്ദ്രെൻറ ഘടനയും പരിണാമവുമെല്ലാം പഠനവിധേയമാക്കാൻ ഇതുവഴി സാധിക്കും.
യു.എ.ഇ അവരുടെ പ്രഥമ ചൊവ്വ പര്യവേക്ഷണ വാഹനം (അൽ അമൽ) വിക്ഷേപിച്ചതും പോയവർഷമാണ്. ചുവന്ന ഗ്രഹത്തിലെ കാലാവസ്ഥ വ്യതിയാനങ്ങൾ, താഴ്ന്ന അന്തരീക്ഷത്തിലെ പൊടിക്കാറ്റുകൾ എന്നിവ പഠനവിധേയമാക്കുക, ചൊവ്വ ഗ്രഹത്തിന് അതിെൻറ അന്തരീക്ഷം നഷ്ടപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കുക തുടങ്ങിയവയൊക്കെയാണ് അമലിെൻറ ദൗത്യങ്ങൾ. ജൂലൈ 19ന് വിക്ഷേപിച്ച പേടകം 200 ദിവസത്തെ യാത്രക്കുശേഷം അടുത്ത ഫെബ്രുവരിയിൽ ചൊവ്വയുടെ ഭ്രമണപഥത്തിെലത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.