ന്യൂഡൽഹി: രാജ്യത്തെ ടെലികോം മേഖലയിൽ വമ്പൻ മാറ്റങ്ങൾ നിർദേശിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). രാജ്യത്ത് ഏകീകൃത നമ്പർ നടപ്പാക്കുന്നതിൻെറ ഭാഗമായി ട്രായ് റെഗുലേറ്ററി ബോഡിയുടെ മാർഗനിർദേശങ്ങൾ വെള്ളിയാഴ്ച പുറത്തിറക്കി. രാജ്യത്ത് മൊബൈൽ നമ്പറിലെ അക്കങ്ങൾ 10ൽ നിന്ന് 11 ആക്കുന്നതാണ് അതിൽ പ്രധാനം. രാജ്യത്ത് ഫോൺ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതിനാൽ കൂടുതൽ നമ്പറുകൾ ലഭ്യമാക്കാനായാണ് ഇത്തരമൊരു നീക്കം.
പുതിയ പരിഷ്കരണത്തിലൂടെ 1000 കോടി നമ്പറുകൾ ലഭ്യമാക്കാൻ കഴിയും. നിലവിൽ 700 കോടി നമ്പറുകൾ മാത്രമേ ഉൾകൊള്ളൂ. ഇതിനോടകം തന്നെ അതിൽ 70 ശതമാനം നമ്പറുകൾ ചെലവായി. ഒമ്പതിലായിരിക്കും പുതിയ നമ്പറുകൾ തുടങ്ങുക. എസ്.ടി.ഡി കാളുകൾക്ക് സമാനമായി ലാൻഡ്ഫോണിൽ നിന്നും മൊബൈൽ ഫോണിലേക്ക് വിളിക്കുേമ്പാൾ ഇനി പൂജ്യം ചേർക്കണമെന്നതാണ് മറ്റൊരു സുപ്രധാന നിർദേശം. നിലവിൽ മൊബൈലിലേക്ക് വിളിക്കാൻ ലാൻഡ്ലൈനിൽ നിന്നും ആദ്യം പൂജ്യം ചേർക്കേണ്ടതില്ലായിരുന്നു. ലാൻഡ്ലൈൻ- ലാൻഡ്ലൈൻ, മൊബൈൽ-ലാൻഡ്ലൈൻ, മൊബൈൽ-മൊബൈൽ വിളികൾക്ക് മാറ്റങ്ങളില്ല.
ഇൻറർനെറ്റ് ഉപയോഗത്തിനുള്ള വൈഫൈ ഡോംഗിളുകൾക്കും ഡേറ്റകാർഡുകൾക്കും ഉപയോഗിക്കുന്ന സിമ്മിൻെറ നമ്പർ 10ൽ നിന്നും 13 അക്കങ്ങൾ ആക്കും. പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ടെലികോം സേവനദാതാക്കൾക്ക് ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.