തിരുവനന്തപുരം: തിരുവനന്തപുരം, മലപ്പുറം, കാസർകോട്, എറണാകുളം ജില്ലകളിൽ ജലദോഷപ്പനിക്കാരിൽ കൂടുതൽ പേർക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പിെൻറ പ്രതിവാര ബുള്ളറ്റിൻ. സ്വകാര്യമേഖലയുമായി സഹകരിച്ച് ഇതിനുള്ള സംവിധാനമൊരുക്കാനാണ് നിർദേശം. എത്ര ടെസ്റ്റ് നടക്കുേമ്പാൾ എത്ര പോസിറ്റിവ് കേസുകളുണ്ടാകുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് സെപ്റ്റംബർ ആദ്യവാരത്തിൽ ആലപ്പുഴ, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളൊഴികെ മറ്റ് 10 ജില്ലകളിലും അഞ്ച് ശതമാനത്തിൽ കൂടുതലാണ്. ആഗസ്റ്റിലെ കണക്കെടുത്താൽ നാല് ജില്ലകൾ സംസ്ഥാന ശരാശരിയെക്കാളും ഉയർന്നനിലയിലാണ്. 5.7 ആണ് സംസ്ഥാനത്തിെൻറ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. എന്നാൽ, മലപ്പുറത്ത് ഇത് 12.2 ഉം കാസർകോട് 9.2 ഉം തിരുവനന്തപുരത്ത് 8.7 ഉം എറണാകുളത്ത് 7.9 ഉം ആണ്.
പ്രതിദിന കോവിഡ് ബാധ 3000 കടന്നത് സെപ്റ്റംബറിലാണെങ്കിലും കേസുകൾ ഇരട്ടിക്കാനെടുക്കുന്ന സമയപരിധിയുടെ കാര്യത്തിൽ ഇൗ മാസം നേരിയ ആശ്വാസമുണ്ട്. 28 ദിവസം കൂടുേമ്പാഴാണ് കേസുകൾ ഇരട്ടിക്കുന്നത്. ആഗസ്റ്റ് പകുതിയിൽ ഇത് 19 ദിവസങ്ങളായിരുന്നു. പാലക്കാടും ഇടുക്കിയുമാണ് ഇക്കാര്യത്തിൽ ഏറ്റവും സുരക്ഷിതമായ നിലയിലുള്ളത്. പാലക്കാട് 58 ദിവസങ്ങളാണ് കേസുകൾ ഇരട്ടിക്കാനെടുക്കുന്നത്. ഇടുക്കിയിൽ 52 ഉം.
ഇൗ മാസത്തിലെ ആദ്യ ഏഴ് ദിവസങ്ങളിൽ 53 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 12 വീടുകളെ വീതം ഉൾപ്പെടുത്തി 'ക്ലോസ്ഡ് സപ്പോർട്ട് ഗ്രൂപ്പു'കളാക്കിയും ഇൗ ഗ്രൂപ്പിൽപെട്ടവർ തമ്മിലല്ലാതെ മറ്റ് ഇടപെടലുകൾ ഒഴിവാക്കിയും കോവിഡിനെ പ്രതിരോധിക്കുന്ന കൊല്ലം മാതൃക സ്വീകരിക്കാവുന്ന ഉദാഹരണമാണെന്നും പ്രതിവാര റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.