റമദാനിലെ ഇഫ്താർ മേശയിൽ വേറിട്ട രുചികളിലൊന്ന് പരീക്ഷിക്കാം. കുറഞ്ഞ ചേരുവകളിൽ ലളിതമായി തയാറാക്കാവുന്ന തുറക്കലപ്പം.
ചേരുവകൾ
തയാറാകുന്ന വിധം
രണ്ട് കപ്പ് മൈദയിലേക്ക് ഒരു ടീ സ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു മുട്ടയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളം ചൂടുള്ള പാലിൽ നന്നായി കുഴച്ചെടുത്ത് രണ്ട് മണിക്കൂർ അടച്ചുവെക്കുക. ഈ സമയത്തിനുള്ളിൽ ഇതിനാവശ്യമായ ഫില്ലിങ് തയാറാക്കിയെടുക്കാം.
1-പൊരിച്ചെടുത്ത ചിക്കൻ നന്നായി ചോപ് ചെയ്ത് മാറ്റിവെക്കുക,
2-ബോയിൽ ചെയ്തെടുത്ത ഓരോ മുട്ടയും നാല് കഷണങ്ങളായി വട്ടത്തിൽ മുറിച്ചെടുക്കുക,
3- തേങ്ങ, മല്ലിയില, പച്ചമുളക്, ഇഞ്ചി, ഉപ്പ് എന്നിവ ചേർത്തു ചമ്മന്തിയും തയാറാക്കുക,
4- ഒരു മുട്ട, മൂന്ന് അല്ലി വെള്ളുള്ളി, ഒരു ടീസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ വിനാഗിരി കപ്പ് ഓയിൽ ആവശ്യത്തിന് ഉപ്പും ചേർത്ത അത്യാവശ്യം കട്ടിയുള്ള മയോണൈസും തയാറാക്കുക.
തയാറാക്കി വെച്ച മാവിൽ നിന്നും ഒരു ഉരുള എടുത്ത് അല്പം കട്ടിയിൽ പരത്തി വട്ടത്തിൽ മുറിച്ചെടുക്കുക.
ശേഷം ഫില്ലിങ്സായിട്ടുള്ള ചിക്കൻ, മയോണൈസ്, മുട്ട, ചമ്മന്തി എന്നിവ വെക്കുക, വീണ്ടും ഒരു ഉരുള എടുത്ത് പരത്തി ഫില്ലിങ്സിന്റെ മുകളിൽ വെച്ച് എല്ലാ ഭാഗവും നന്നായി ഒട്ടിച്ചതിനുശേഷം എണ്ണയിൽ വറുത്തു കോരിയെടുക്കുക. സ്വാദിഷ്ടമായ തുറക്കലപ്പം റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.