മലയാളത്തിന്‍റെ യുവതാരം ആൻ്റണി വർഗ്ഗീസും കൂട്ടരും നടത്തിയ ഹിമാചൽ യാത്രാ വിവരണവുമായി എത്തിയ "വാബി - സാബി"യുടെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങി. ക്രിയേട്ടീവ് ഡിസൈനര്‍ ആയ സാനി യാസ് എഴുതി, സംവിധാനം ചെയ്ത മലയാളത്തിലെ ഈ വേറിട്ട യാത്രവിവരണം അവതരണം കൊണ്ട് മനോഹരമാണ്.
പത്തു ദിവസത്തോളം നീണ്ട യാത്രയിലെടുത്ത നുറുങ്ങു വീഡിയോകൾ ഒരു യാത്രാ വിവരണം പോലെ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ പന്ത്രണ്ടു മിനിട്ടോളം ദൈർഘ്യമുള്ളതാണ് വാബി സബിയിലെ ആദ്യത്തെ എപ്പിസോഡ്. ഹിമാചൽ പ്രദേശിലെ കൽക്കയെ കുറിച്ചുള്ള വിവരണമാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വൈശാഖ് സി. വടക്കേവീട്, സഫ സാനി എന്നിവര്‍ ചേർന്ന് നിർമിച്ചിരിക്കുന്ന യാത്രാവിവരണത്തിൻ്റെ സംഗീതം സുമേഷ് സോമസുന്ദർ ആണ്. വരികള്‍ എഴുതിയിരിക്കുന്നത് സോനു കുര്യൻ. റിയാസ് മുഹമ്മദ് ആണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- രാഹുൽ ഓസ്. ഡ്രോൺ- സൽമാൻ യാസ് . വിവരണം- ഷഹനീര്‍ ബാബു. വാർത്ത പ്രചരണം- പി.ശിവപ്രസാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.