കോവിഡിനെതിരെ മുൻനിരയിൽ പോരാടുന്നവർക്ക് അഭിവാദ്യമർപ്പിച്ച് കൊൽക്കത്തയിലെ ഹൗറ പാലത്തിൽ എൽ.ഇ.ഡി ലൈറ്റുകൾ കത്തിച്ചു. ലോക പ്രകാശ ദിനമായ മെയ് 16നാണ് കൊൽക്കത്ത പോർട്ട് ട്രസ്റ്റ് ഈ പാലത്തെ ലൈറ്റിൽ അണിയിച്ചൊരുക്കിയത്.
വെസ്റ്റ് ബംഗാളിെൻറ തലസ്ഥാനമായ കൊൽക്കത്തയേയും ഹൗറയേയും ബന്ധിപ്പിച്ചുകൊണ്ട് ഹൂഗ്ലീ നദിക്കു കുറുകെയുള്ള ഉരുക്കുപാലമാണിത്. 1942ൽ പണി പൂർത്തിയായ ഈ പാലം 1943 ഫെബ്രുവരി മൂന്നിനാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. 1965ൽ രബീന്ദ്രസേതു എന്ന് നാമകരണം ചെയ്തു.
മധ്യഭാഗത്ത് 457.5 മീറ്റർ സ്പാനുള്ള ഈ പാലത്തിെൻറ മൊത്തം നീളം 829 മീറ്റർ ആണ്. കൊൽക്കത്ത പോർട്ട്ട്രസ്റ്റിനാണ് മേൽനോട്ടച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.