നാട്യം

തൃ​പ്തി​ത​ന്നി​ണ​ക്കി​ടും ഹൃ​ദ്യ​ത...​വ​ഴ​ങ്ങി​പ്പോ​യ്. അ​ത്ര​മേ​ല​സ​ഹ്യ​മെ ന്ന​റി​യെ, കെ​ണി​ഞ്ഞു​പോ​യ്..! എ​പ്പോ​ഴു​മോ​ച്ചാ​നി​ച്ചു നി​ല്‍ക്ക​ണം, വി​നീ​ത​മാ​യ് കു​മ്പി​ടും​മ​ട്ടേ​യെ​ന്തും പാ​ടു​ള്ളൂ...​ദി​ന​രാ​ത്ര- മു​ന്തു​വാ​ൻ സ്മ​രി​ക്ക​ണ- മ​തി​നെ​യെ​ല്ലാ​യ്പ്പോ​ഴും. വെ​ടി​ഞ്ഞു പോ​കാ​നൊ​ക്കാ- ബ​ന്ധ​ന​ച്ച​ര​ടി​ന്മേ- ലി​ണ​ങ്ങി​പ്പു​ല​ര​ണം. ഒ​ന്നു​കി​ലൊ​ടു​ങ്ങ​ണ- മ​ല്ലെ​ങ്കി​ല​ടി​മ​യെ- ന്ന​റി​ഞ്ഞ​ങ്ങു​റ​യ്ക്ക​ണം. വി​ന​യ​ഭാ​ര​ത്താ​ലേ ദി​ന​മു​ന്തി​ലും...

തൃ​പ്തി​ത​ന്നി​ണ​ക്കി​ടും

ഹൃ​ദ്യ​ത...​വ​ഴ​ങ്ങി​പ്പോ​യ്.

അ​ത്ര​മേ​ല​സ​ഹ്യ​മെ

ന്ന​റി​യെ, കെ​ണി​ഞ്ഞു​പോ​യ്..!

എ​പ്പോ​ഴു​മോ​ച്ചാ​നി​ച്ചു

നി​ല്‍ക്ക​ണം, വി​നീ​ത​മാ​യ്

കു​മ്പി​ടും​മ​ട്ടേ​യെ​ന്തും

പാ​ടു​ള്ളൂ...​ദി​ന​രാ​ത്ര-

മു​ന്തു​വാ​ൻ സ്മ​രി​ക്ക​ണ-

മ​തി​നെ​യെ​ല്ലാ​യ്പ്പോ​ഴും.

വെ​ടി​ഞ്ഞു പോ​കാ​നൊ​ക്കാ-

ബ​ന്ധ​ന​ച്ച​ര​ടി​ന്മേ-

ലി​ണ​ങ്ങി​പ്പു​ല​ര​ണം.

ഒ​ന്നു​കി​ലൊ​ടു​ങ്ങ​ണ-

മ​ല്ലെ​ങ്കി​ല​ടി​മ​യെ-

ന്ന​റി​ഞ്ഞ​ങ്ങു​റ​യ്ക്ക​ണം.

വി​ന​യ​ഭാ​ര​ത്താ​ലേ

ദി​ന​മു​ന്തി​ലും രാ​വി-

ന്നി​രു​ളി​ന്നൊ​ളി​വി​ലോ,

മ​യ​ക്ക​ക്ക​യ​ത്തി​ലോ-

വ​ഴു​തി​യു​ല​യ​രു-

ത​ബ്ഭാ​വം...​ദുഃ​സ്വ​പ്നം​വ-

ന്നി​ട​യ്ക്കു മു​ര​ളു​മെ-

ന്നാ​കി​ലും മു​ഴു​നി​ദ്ര-

ക്കി​ല്ല പോം​വ​ഴി​വേ​റെ.

ഉ​ണ​ർ​ന്നാ​ല​തേ​മാ​ത്ര

കൂ​മ്പ​ണം ശി​ര,സ്സ​തു

ശീ​ല​മാ​യി​രി​ക്ക​ണം.

ദീ​ർ​ഘ​മാ​ണു​ണ​ർ​വെ​ന്ന

തോ​ന്ന​ൽ​ഭാ​ര​ത്തെ​ച്ചെ​റ്റു-

സ്വൈ​ര്യ​മോ​ടൂ​ർ​ന്നേ​റു​വാ-

നു​ത​കു​വ​ത​തു​മാ​ത്രം.

കെ​ട്ടൊ​രു​ള്ള​ക​ത്തെ​ഴും

തി​ക്ത​ത​യി​ട​ക്കി​ടെ

കെ​ട്ടു​പൊ​ട്ടി​ച്ചാ, ല​തി-

വി​ദ​ഗ്ധ​മ​ട​ക്ക​ലേ

ര​ക്ഷ​ണം...​നാ​ട്യ​ത്തി​ന്റെ

വൈ​ഭ​വ​മൊ​ന്നേ കാ​മ്യം.

ശ്ര​ദ്ധ​യെ​ങ്ങാ​നു​മി​ട​യ്-

ക്കൊ​ന്നു പാ​ളു​കി​ൽ മു​ഖ-

സ്തു​തി​യി​ൽ മു​ഴു​കി​യ

ലു​ബ്ധ​ത​ക്കി​ണ​ങ്ങ​ണം.

ച​ത്തൊ​ടു​ങ്ങ​ണേ​യെ​ന്നു

തോ​ന്നി​പ്പോം മു​ഹൂ​ർ​ത്ത​ത്തെ

കെ​ട്ട​ഴി​ച്ച​ക​ലേ​ക്ക-

ങ്ങാ​ട്ട​ണം...​ത​ന്ന​ന്ത്യ​ത്തി​ൻ

ഹേ​തു​വെ​ങ്ങു​ണ​രി​ലു

മു​ട​നേ​യ​തി​ൻ രൂ​ക്ഷ

ഗ​ന്ധ​മാ നാ​സാ​ന്ധ്ര​ത്തി​ൽ-

ചൊ​രു​ക്കും..! അ​സ​ഹ്യ​മാ-

യു​ല​കു വി​റ​കൊ​ള്ളു

മ​ന്നേ​രം..! ഒ​ടു​ക്കാ​തെ-

യ​ട​ങ്ങി​ല്ലൊ​രി​ഞ്ചി​ലും..!

നാ​ട്യ​ത്തി​ൽ ബ​ഹു​കേ​മ-

നാ​കു​കി​ൽ സെ​മി​ത്തേ​രി-

സ്വാ​സ്ഥ്യ​ങ്ങ​ൾ ത​ളം​കെ​ട്ടും

കോ​ട്ട​യി​ല​ധി​പ​നാ​യ്

വാ​ഴി​ക്കും...​ഉ​ച്ചി​ക്കു​മേ-

ല​പ്പാ​ദ​മ​മ​ർ​ന്നി​രി-

പ്പു​ണ്ടാ​കു​മ​ദൃ​ശ്യ​മാ​യ്;

ആ​യ​തൊ​ര​ല​ങ്കാ​ര

മാ​ണെ​ന്നേ ഭാ​വി​ച്ചീ​ടൂ.

പ​ര​മ സു​ഖ​മെ​ന്ന

താ​ക​ണ​മെ​ല്ലാ​യ്പ്പോ​ഴും

പ്ര​ക​ട​മാ​കും ഭാ​വം;

ക​ഠി​ന​മെ​ന്നാ​കി​ലും.

02

അ​ത്ര​മേ​ല​സ​ഹ്യ​മാ-

യി​രു​ന്നു..! നാ​ട്യ​ത്തി​ന്റെ

മി​ക​വി​ല​ടി​മു​ടി

മ​റ​ഞ്ഞ പ്ര​തീ​തി​യി

ലെ​ത്ര​നാ​ൾ..! അ​കാ​ല​ത്തി-

ല​ന്ന​തു പൊ​ലി​ഞ്ഞു​മ-

ണ്ണ​ടി​യേ ര​ഹ​സ്യ​മാ-

യാ​ന​ന്ദി​ച്ച​ർ​മാ​ദി​ച്ച

ഹേ​തു​വും മ​റ്റൊ​ന്ന​ല്ല.

എ​ന്നി​ട്ടു​മെ​ന്താ​യി​ടാ-

മ​സം​ഖ്യ​മ​സം​തൃ​പ്ത-

ര​തി​ന്റെ​യൊ​ടു​ങ്ങ​ലി

ല​തീ​വ ര​ഹ​സ്യ​മാ-

യാ​ഹ്ലാ​ദി​പ്പ​തു കാ​ൺ​കെ

ഉ​ച്ച​ത്തി​ൽ ദുഃ​ഖാ​ർ​ദ്ര​മാ-

യ​തി​നെ സ്മ​രി​ച്ചു ഞാ​ൻ..!?

ഹൃ​ദ്യ​മാ​മൊ​ഴി​ക​ളീ

യു​ല​കാ​കെ​യും വൈ​റ-

ലാ​യ​തി​ലാ​ന​ന്ദി​ച്ചൂ..!?

ചു​റ്റി​ലു​മ​നേ​ക​രാ

ഹൃ​ദ്യ​ത​ക്കി​ര​യാ​യെ

ന്നൂ​ഹി​ച്ച​ങ്ങു​ത്സാ​ഹി​ച്ചു..!?

l

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 04:30 GMT