എം.​ടി​യി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി​യ നാ​ലു​കെ​ട്ടു​ക​ൾ

മ​ല​യാ​ള സി​നി​മ​യി​ൽ എ​ങ്ങ​നെ​യാ​ണ്​ നാ​ലു​കെ​ട്ടു​ക​ൾ ഇ​ടംപി​ടി​ക്കു​ന്ന​ത്​? സി​നി​മ​ക​ളി​ൽ എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്​ നാ​ലു​കെ​ട്ടു​ക​ൾ ആ​വി​ഷ്​​ക​രി​ക്ക​പ്പെ​ട്ട​ത്​? ആ ​​നാ​ലു​കെ​ട്ടു​ക​ൾ പി​ന്നീ​ട്​ എ​ങ്ങ​നെ​യൊ​ക്കെ മാ​റി​ത്തീ​ർ​ന്നു? -പ​ഠ​നം. ക​ഴി​ഞ്ഞ ല​ക്കം തു​ട​ർ​ച്ചനാ​ലു​കെ​ട്ടു​ക​ളെ സി​നി​മ​ക​ളു​ടെ കേ​ന്ദ്ര​സ്ഥാ​ന​ത്ത് പ്ര​തി​ഷ്ഠി​ച്ച​തും വാ​ണി​ജ്യ​വി​ജ​യ​ത്തി​ന്റെ സൂ​ത്ര​വാ​ക്യ​മാ​യി ഉ​റ​പ്പി​ച്ച​തും എം.​ടി​യാ​െ​ണ​ന്നു പ​റ​ഞ്ഞു. തൊ​ള്ളാ​യി​ര​ത്തി എ​ഴു​പ​തു​ക​ൾ പി​ന്നി​ടു​ന്ന​തോ​ടെ നാ​ലു​കെ​ട്ടു​ക​ളു​ടെ ഈ ​ച​ല​ച്ചി​ത്ര​സാ​ധ്യ​ത നി​ര​വ​ധി...

മ​ല​യാ​ള സി​നി​മ​യി​ൽ എ​ങ്ങ​നെ​യാ​ണ്​ നാ​ലു​കെ​ട്ടു​ക​ൾ ഇ​ടംപി​ടി​ക്കു​ന്ന​ത്​? സി​നി​മ​ക​ളി​ൽ എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്​ നാ​ലു​കെ​ട്ടു​ക​ൾ ആ​വി​ഷ്​​ക​രി​ക്ക​പ്പെ​ട്ട​ത്​? ആ ​​നാ​ലു​കെ​ട്ടു​ക​ൾ പി​ന്നീ​ട്​ എ​ങ്ങ​നെ​യൊ​ക്കെ മാ​റി​ത്തീ​ർ​ന്നു? -പ​ഠ​നം. ക​ഴി​ഞ്ഞ ല​ക്കം തു​ട​ർ​ച്ച

നാ​ലു​കെ​ട്ടു​ക​ളെ സി​നി​മ​ക​ളു​ടെ കേ​ന്ദ്ര​സ്ഥാ​ന​ത്ത് പ്ര​തി​ഷ്ഠി​ച്ച​തും വാ​ണി​ജ്യ​വി​ജ​യ​ത്തി​ന്റെ സൂ​ത്ര​വാ​ക്യ​മാ​യി ഉ​റ​പ്പി​ച്ച​തും എം.​ടി​യാ​െ​ണ​ന്നു പ​റ​ഞ്ഞു. തൊ​ള്ളാ​യി​ര​ത്തി എ​ഴു​പ​തു​ക​ൾ പി​ന്നി​ടു​ന്ന​തോ​ടെ നാ​ലു​കെ​ട്ടു​ക​ളു​ടെ ഈ ​ച​ല​ച്ചി​ത്ര​സാ​ധ്യ​ത നി​ര​വ​ധി പേ​ർ ഏ​റ്റെ​ടു​ക്കു​ക​യും അ​തു​വ​ഴി വ​ലി​യ ഹി​റ്റു​ക​ൾ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക​യും ചെ​യ്തു. തോ​പ്പി​ൽ ഭാ​സി, മാ​ട​മ്പ് കു​ഞ്ഞു​കു​ട്ട​ൻ, ലോ​ഹി​ത​ദാ​സ്, ര​ഘു​നാ​ഥ് പ​ലേ​രി, ഷി​ബു ച​ക്ര​വ​ർ​ത്തി, ര​ഞ്ജി​ത്ത്, പി. ​ബാ​ല​ച​ന്ദ്ര​ൻ, ക​ലൂ​ർ ഡെ​ന്നി​സ്, ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി പ​ല തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളും മു​ഖ്യ​ധാ​രാ സി​നി​മ​യെ നാ​ലു​കെ​ട്ടു​ക​ളു​ടെ പ​രി​സ​ര​ത്തു​ത​ന്നെ പി​ടി​ച്ചു​നി​ർ​ത്തു​ന്ന​തി​ൽ വ​ലി​യ യ​ജ്ഞ​ങ്ങ​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി.

ശ​ങ്ക​ര​ൻ നാ​യ​ർ, സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ, ജ​യ​രാ​ജ്, ഷാ​ജി കൈ​ലാ​സ്, ഐ. ​വി. ശ​ശി, യൂ​സ​ഫ​ലി കേ​ച്ചേ​രി, കെ.​ആ​ർ. മോ​ഹ​ന​ൻ, ടി.​കെ. രാ​ജീ​വ് കു​മാ​ർ, രാ​ജ​സേ​ന​ൻ, ര​ഞ്ജി​ത്ത് തു​ട​ങ്ങി നി​ര​വ​ധി സം​വി​ധാ​യ​ക​ർ ആ ​തി​ര​ക്ക​ഥ​ക​ളി​ൽ​നി​ന്ന് സൂ​പ്പ​ർ​ഹി​റ്റു​ക​ൾ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക​യും ചെ​യ്തു. ലോ​ഹി​ത​ദാ​സ്-​സി​ബി മ​ല​യി​ൽ കൂ​ട്ടു​കെ​ട്ട് ഈ ​രീ​തി ഒ​രു​ശീ​ലം​പോ​ലെ വ​ള​രെ​ക്കാ​ലം കൊ​ണ്ടു​ന​ട​ന്നി​ട്ടു​ണ്ട്.

മു​ഖ്യ​ധാ​രാ സി​നി​മ​ക​ളി​ൽ മാ​ത്ര​മ​ല്ല, സ​മാ​ന്ത​ര സി​നി​മ​ക​ളി​ലും (ക​ലാ​സി​നി​മ​ക​ൾ) നാ​ലു​കെ​ട്ടു​ക​ൾ ലൊ​ക്കേ​ഷ​നാ​യും ജീ​വി​ത​സം​സ്കാ​ര​മാ​യും ഇ​ക്കാ​ല​ത്ത് സ​ജീ​വ​ത നേ​ടു​ന്നു​ണ്ട്. അ​ടൂ​രി​ന്റെ ‘എ​ലി​പ്പ​ത്താ​യ’​വും ഷാ​ജി എ​ൻ. ക​രു​ണി​ന്റെ ‘പി​റ​വി’, ‘വാ​ന​പ്ര​സ്ഥം’ എ​ന്നീ സി​നി​മ​ക​ളും അ​ര​വി​ന്ദ​ന്റെ ‘വാ​സ്തു​ഹാ​ര’​യും ശ്യാ​മ​പ്ര​സാ​ദി​ന്റെ ‘അ​ഗ്നി​സാ​ക്ഷി’​യും എം.​പി. സു​കു​മാ​ര​ൻ നാ​യ​രു​ടെ ‘ക​ഴ​ക’​വും ടി.​വി. ച​ന്ദ​ന്റെ ‘പൊ​ന്ത​ൻ​മാ​ട’​യു​മൊ​ക്കെ ഇ​തി​ന്റെ മാ​തൃ​ക​ക​ളാ​ണ്.

തൊ​ള്ളാ​യി​ര​ത്തി അ​റു​പ​തു​ക​ളി​ൽ എം.​ടി​യാ​ണ് നാ​ലു​കെ​ട്ടു സി​നി​മ​ക​ളെ ഒ​രു സ​വി​ശേ​ഷ ച​ല​ച്ചി​ത്ര ജ​നു​സ്സാ​ക്കി സ്ഥാ​ന​പ്പെ​ടു​ത്തി​യ​തെ​ങ്കി​ലും അ​തേ അ​റു​പ​തു​ക​ളി​ൽ​ത്ത​ന്നെ ഒ​രു പ്ര​വ​ണ​ത എ​ന്ന നി​ല​യി​ൽ പ​ല സി​നി​മാ​ക്കാ​രെ​യും അ​ത് വ​ശീ​ക​രി​ക്കാ​ൻ തു​ട​ങ്ങു​ന്നു​ണ്ട്. അ​ത്ത​രം പ്ര​മേ​യ​ങ്ങ​ൾ പ്ര​ത്യേ​ക​താ​ൽ​പ​ര്യ​ത്തോ​ടെ സ്വീ​ക​രി​ച്ച ച​ല​ച്ചി​ത്ര​കാ​ര​നാ​ണ് തോ​പ്പി​ൽ ഭാ​സി. ക​മ്യൂ​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം മു​ഖ​മു​ദ്ര​യാ​ക്കി നാ​ട​ക​ത്തി​ലേ​ക്കും പി​ന്നീ​ട് സി​നി​മ​യി​ലേ​ക്കും വ​ന്നെ​ത്തി​യ തോ​പ്പി​ൽ ഭാ​സി സാ​മൂ​ഹി​ക പ​രി​ണാ​മ​ത്തി​ന്റെ ഒ​രു പ്ര​വൃ​ത്തി​സ്ഥാ​നം എ​ന്ന നി​ല​യി​ൽ ചി​ല സി​നി​മ​ക​ളി​ൽ നാ​ലു​കെ​ട്ടു​ക​ളി​ലെ ജീ​വി​ത​ങ്ങ​ളും ത​റ​വാ​ടി​ത്ത​ത്തി​ന്റെ സം​ഘ​ർ​ഷ​ങ്ങ​ളും വി​ഷ​യ​മാ​ക്കി​യി​ട്ടു​ണ്ട്.

കൂ​ട്ടു​കു​ടും​ബം എ​ന്ന സി​നി​മ​യെ ഇ​തി​ന്റെ ഒ​രു മാ​തൃ​കാ​രൂ​പ​മാ​യി പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്. നാ​ലു​കെ​ട്ടി​ന്റെ പ​ശ്ചാ​ത്ത​ല​മു​ള്ള ഒ​രു ത​റ​വാ​ടി​ന്റെ ക​ഥ​യാ​ണ് സേ​തു​മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്ത ഈ ​സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​ല​ഞ്ഞി​ക്ക​ൽ രാ​മ​ക്കു​റു​പ്പ് എ​ന്ന നാ​ട്ടു​പ്ര​ഭു​വി​ന് ര​ണ്ട് ആ​ൺ​മ​ക്ക​ളു​ണ്ട്. പു​രോ​ഗ​മ​ന കാ​ഴ്ച​പ്പാ​ടു​ക​ൾ പു​ല​ർ​ത്തു​ന്ന മൂ​ത്ത​മ​ക​ൻ ദ​രി​ദ്ര​യാ​യ അ​വ​ർ​ണ​സ്ത്രീ​യെ പ​രി​ണ​യി​ക്കു​ന്നു. അ​തി​ന്റെ പേ​രി​ൽ അ​ച്ഛ​ൻ മ​ക​നെ ത​റ​വാ​ട്ടി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ന്നു. കാ​ലാ​ന്ത​ര​ത്തി​ൽ ത​റ​വാ​ടി​ത്ത​മൊ​ക്കെ ക്ഷ​യി​ച്ച് അ​യാ​ൾ ജീ​വി​ക്കാ​ൻ ഗ​തി​യി​ല്ലാ​ത്ത സ്ഥി​തി​യി​ലെ​ത്തു​ന്നു.

സാ​മ്പ​ത്തി​ക​പ​രാ​ധീ​ന​ത മ​റി​ക​ട​ക്കാ​ൻ അ​യാ​ളു​ടെ മ​ക​ൾ​ക്ക് നാ​ട​ക​ന​ടി​യു​ടെ വേ​ഷം കെ​ട്ടേ​ണ്ടി​വ​രു​ക​യും അ​തോ​ടെ അ​വ​ളെ വി​വാ​ഹം ക​ഴി​ക്കാ​നി​രു​ന്ന യു​വാ​വ് അ​വ​ളെ കൈ​യൊ​ഴി​യു​ക​യും ചെ​യ്യു​ന്നു. ത​റ​വാ​ടി​ത്തം ത​ക​ർ​ന്ന​ടി​യു​ന്ന​തോ​ടെ മാ​റു​ന്ന സ​മൂ​ഹ​ത്തി​ന്റെ ച​ല​ന​ങ്ങ​ൾ​ക്കൊ​പ്പം പ​ങ്കു​ചേ​രാ​ൻ രാ​മ​ക്കു​റു​പ്പും നി​ർ​ബ​ന്ധി​ത​നാ​കു​ന്നു. അ​വ​ർ​ണ​സ്ത്രീ​യെ വി​വാ​ഹം ക​ഴി​ച്ച മ​ക​നെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന് ഒ​രു പു​തി​യ സ​മൂ​ഹ​നി​ർ​മി​തി​യി​ൽ അ​യാ​ളും പ​ങ്കു​ചേ​രു​ന്നു.

നാ​ലു​കെ​ട്ടു​ക​ളെ എം.​ടി​യെ​പ്പോ​ലെ കാ​ൽ​പ​നി​ക​വ​ത്ക​രി​ക്കാ​ന​ല്ല സാ​മൂ​ഹി​ക പ​രി​ണാ​മ​ത്തി​ന്റെ മൂ​ർ​ത്ത​മാ​യ ഒ​രി​ടം എ​ന്ന നി​ല​യി​ൽ യാ​ഥാ​ർ​ഥ്യ​വ​ത്ക​രി​ക്കാ​നാ​ണ് തോ​പ്പി​ൽ​ഭാ​സി ശ്ര​മി​ച്ച​ത്. സി​നി​മ എ​ന്ന നി​ല​യി​ൽ അ​ന്ന് അ​തും വാ​ണി​ജ്യ​മൂ​ല്യ​മു​ള്ള ഒ​രു വി​ഷ​യ​മാ​യി​രു​ന്നു. തോ​പ്പി​ൽ​ഭാ​സി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ‘ആ​ഭി​ജാ​ത്യം’ എ​ന്ന സി​നി​മ​യും ഇ​തി​നു സ​മാ​ന​മാ​യ സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്നു. ശ​ങ്ക​ര​ൻ നാ​യ​ർ സം​വി​ധാ​നം ചെ​യ്ത ത​മ്പു​രാ​ട്ടി​യും നാ​ലു​കെ​ട്ടി​ന്റെ പ​ശ്ചാ​ത്ത​ല​മു​ള്ള ഒ​രു സി​നി​മ​യാ​ണ്.

 

എം.ടി. വാസുദേവൻ നായർ

നാ​ലു​കെ​ട്ടു​ക​ളും കോ​വി​ല​ക​ങ്ങ​ളും മ​റ്റും ഉ​ൾ​പ്പെ​ടു​ന്ന അ​നു​ഭ​വ-​ഭാ​വ​നാ​ലോ​ക​ങ്ങ​ളെ സി​നി​മ​യു​ടെ വാ​ണി​ജ്യ​വി​ജ​യ​ത​ത്ത്വ​മാ​യി തി​രി​ച്ച​റി​ഞ്ഞ് ആ ​വ​ഴി​യി​ലൂ​ടെ ആ​വേ​ശ​പൂ​ർ​വം സ​ഞ്ച​രി​ച്ച ച​ല​ച്ചി​ത്ര​കാ​ര​ന്മാ​രാ​ണ് ലോ​ഹി​ത​ദാ​സും സി​ബി മ​ല​യി​ലും. ലോ​ഹി​ത​ദാ​സി​ന്റെ ര​ച​ന​യി​ൽ സി​ബി മ​ല​യി​ൽ ത​യാ​റാ​ക്കി​യ നി​ര​വ​ധി നാ​ലു​കെ​ട്ടു സി​നി​മ​ക​ളു​ണ്ട്. ‘ത​നി​യാ​വ​ർ​ത്ത​ന​’ത്തി​ലാ​ണ് ഇ​തി​ന്റെ തു​ട​ക്കം (1987).

‘ഹി​സ് ഹൈ​ന​സ് അ​ബ്ദു​ള്ള’ (1990) ‘ഭ​ര​തം’ (1991) ‘ക​മ​ല​ദ​ളം’ (1992) തു​ട​ങ്ങി​യ​വ ഇ​ത്ത​ര​ത്തി​ൽ നാ​ലു​കെ​ട്ടു​ജീ​വി​ത​ങ്ങ​ളെ കാ​ൽ​പ​നി​ക​വ​ത്ക​രി​ച്ച് വാ​ണി​ജ്യ​വി​ജ​യം നേ​ടി​യ സി​നി​മ​ക​ളാ​ണ്. സി​ബി മ​ല​യി​ലി​നു​വേ​ണ്ടി മാ​ത്ര​മ​ല്ല പ​ല സം​വി​ധാ​യ​ക​ർ​ക്കു​വേ​ണ്ടി​യും ലോ​ഹി​ത​ദാ​സ് നാ​ലു​കെ​ട്ടു​പ്ര​മേ​യ​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ സം​വി​ധാ​നം ചെ​യ്ത ‘ജാ​ത​ക’​ത്തി​ലും (1989) കൊ​ച്ചി​ൻ ഹ​നീ​ഫ സം​വി​ധാ​നം ചെ​യ്ത ‘വാ​ത്സ​ല്യ’​ത്തി​ലും ജോ​സ് തോ​മ​സ് സം​വി​ധാ​നം ചെ​യ്ത ‘സാ​ദ​ര’​ത്തി​ലും ലോ​ഹി​ത​ദാ​സ് ത​ന്നെ സം​വി​ധാ​നം ചെ​യ്ത ‘കാ​രു​ണ്യ’​ത്തി​ലും നാ​ലു​കെ​ട്ടോ സ​മാ​ന​മാ​യ ഗാ​ർ​ഹി​ക​വ്യ​വ​സ്ഥ​യോ ക​ഥ​ക്കും ജീ​വി​ത​ത്തി​നും ആ​ധാ​ര​മാ​യി നി​ൽ​ക്കു​ന്നു.

എം.​ടി​യി​ൽ​നി​ന്നു​ള്ള ഒ​രു തു​ട​ർ​ച്ച​യാ​യാ​ണ് നാ​ലു​കെ​ട്ട് ജീ​വി​ത​ങ്ങ​ൾ ലോ​ഹി​ത​ദാ​സി​ന്റെ സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്. പി​ന്ന​ണി​പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രു ശ്ര​ദ്ധി​ക്കാ​തെ സി​നി​മ കാ​ണു​ന്ന​വ​ർ​ക്ക് ‘ത​നി​യാ​വ​ർ​ത്ത​നം’ എം.​ടി​യു​ടെ ര​ച​ന​യാ​െ​ണ​ന്ന് സം​ശ​യം തോ​ന്നി​പ്പോ​കും. ആ​ഖ്യാ​ന​ത്തി​ലും ദൃ​ശ്യ​ഭാ​ഷ​യി​ലും അ​ത്ര​മേ​ൽ എം.​ടി​യു​ടെ ശൈ​ലി പ്ര​ക​ട​മാ​കു​ന്ന ഒ​രു സി​നി​മ​യാ​യി​രു​ന്നു ‘ത​നി​യാ​വ​ർ​ത്ത​നം’. ഓ​രോ ത​ല​മു​റ​യി​ലും ആ​ചാ​രം​പോ​ലെ ഒ​രു ഭ്രാ​ന്ത​നെ നി​ർ​മി​ച്ചെ​ടു​ക്കു​ന്ന ഗാ​ർ​ഹി​ക​വ്യ​വ​സ്ഥ​യു​ടെ കേ​ന്ദ്ര​മാ​യാ​ണ് നാ​ലു​കെ​ട്ട് ഈ ​സി​നി​മ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

നാ​ലു​കെ​ട്ടു​സം​സ്കാ​ര​ത്തി​ൽ അ​ല്ലെ​ങ്കി​ൽ പാ​ര​മ്പ​ര്യ ബ​ദ്ധ​മാ​യ ജീ​വി​ത​ശീ​ല​ങ്ങ​ളി​ൽ ആ​ഴ്ന്നു​പോ​യ​വ​രി​ൽ വി​ശ്വാ​സ​ങ്ങ​ളും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ചാ​ര​ങ്ങ​ളും എ​ങ്ങ​നെ സൂ​ക്ഷ്മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന് ഈ ​സി​നി​മ കാ​ണി​ച്ചു​ത​രു​ന്നു​ണ്ട്.

ഭ്രാ​ന്ത​നെ സൃ​ഷ്ടി​ക്കു​ന്ന പാ​ര​മ്പ​ര്യ​വ്യ​വ​സ്ഥ എ​ന്ന നി​ല​യി​ലാ​ണ് ‘ത​നി​യാ​വ​ർ​ത്തന’​ത്തി​ൽ നാ​ലു​കെ​ട്ടു​ക​ൾ സം​ഗ​ത​മാ​വു​ന്ന​തെ​ങ്കി​ൽ സ​മാ​ന​മാ​യ ചി​ല വി​ശ്വാ​സ​ങ്ങ​ൾ കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ൽ എ​ങ്ങ​നെ ഇ​ട​പെ​ടു​ന്നു എ​ന്നു കാ​ണി​ച്ചു​ത​രു​ന്നു ‘ജാ​ത​കം’ എ​ന്ന സി​നി​മ (1989), സം​വി​ധാ​നം സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ. സം​ഗീ​ത​വും സ​വ​ർ​ണ​ജീ​വി​ത​വും ത​മ്മി​ലു​ള്ള ഒ​രു​ത​രം ഭാ​വ​നാ​ത്മ​ക ബ​ന്ധ​ത്തെ ആ​ദ​ർ​ശ​വ​ത്ക​രി​ക്കു​ന്ന സി​നി​മ​യാ​ണ് ‘ഭ​ര​തം’ (1991). ‘ഹി​സ് ഹൈ​ന​സ് അ​ബ്ദു​ള്ള’ ഒ​രു കൊ​ട്ടാ​ര​ത്തി​ന്റെ പ്ര​ഭാ​വ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ഥ​യാ​ണെ​ങ്കി​ലും അ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ട​നീ​ളം നാ​ലു​കെ​ട്ടു​ജീ​വി​ത​ത്തി​ന്റെ അ​ട​യാ​ള​ങ്ങ​ൾ കാ​ണാം.

എം.​ടി​യു​ടെ സി​നി​മ​ക​ളി​ൽ ന​മ്മ​ൾ കൂ​ടു​ത​ൽ കാ​ണു​ന്ന​ത് ക്ഷ​യി​ച്ച​തോ ക്ഷ​യോ​ന്മു​ഖ​മോ ആ​യ നാ​ലു​കെ​ട്ടു​ക​ൾ ആ​യി​രു​ന്നെ​ങ്കി​ൽ ലോ​ഹി​ത​ദാ​സി​ന്റെ തി​ര​ക്ക​ഥ​ക​ളി​ൽ കാ​ണാ​നാ​വു​ക സാ​മ്പ​ത്തി​ക​ക്ലേ​ശം ഒ​രു പ്ര​ശ്ന​മ​ല്ലാ​ത്ത മ​ധ്യ​വ​ർ​ഗ കു​ടും​ബ​ങ്ങ​ളു​ടെ​യോ അ​വ​രു​ടെ ജീ​വി​ത​പ​രി​സ​ര​ങ്ങ​ളു​ടെ​യോ ചി​ല സം​ഘ​ർ​ഷ​ങ്ങ​ളാ​ണ്.

ഇ​ല്ലാ​യ്മ​യു​ടെ ക്ലേ​ശ​ങ്ങ​ളെ​ക്കാ​ൾ സ്നേ​ഹ​ബ​ന്ധ​ങ്ങ​ളി​ലെ​യും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളി​ലെ​യും വി​ള്ള​ലു​ക​ളി​ലാ​ണ് ലോ​ഹി​ത​ദാ​സ് കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കു​ന്ന​ത്. പ​ല​ത​രം മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ​ക്കും അ​തി​ന്റെ ഫ​ല​മാ​യ പ​ല​ത​രം വൈ​കാ​രി​ക​വി​നി​മ​യ​ങ്ങ​ൾ​ക്കും അ​വ​സ​ര​മു​ണ്ടെ​ന്ന​ത് നാ​ലു​കെ​ട്ടി​ന്റെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ലേ​ക്ക് നോ​ക്കാ​ൻ ലോ​ഹി​ത​ദാ​സി​നെ പ്രേ​രി​പ്പി​ക്കു​ന്ന ഘ​ട​ക​മാ​ണ്. ക്ഷ​യി​ച്ച ത​റ​വാ​ടാ​ണ് ‘ത​നി​യാ​വ​ർ​ത്ത​ന​’ത്തി​ന്റെ പ​ശ്ചാ​ത്ത​ല​മെ​ങ്കി​ലും അ​തി​ന്റെ സാ​മ്പ​ത്തി​ക​വ​ശ​ത്തി​ന് സി​നി​മ​യി​ൽ പ്രാ​ധാ​ന്യ​മി​ല്ല.

എം.​ടി​യു​ടെ സി​നി​മ​ക​ളി​ലെ​ന്ന പോ​ലെ നാ​ലു​കെ​ട്ടി​ന്റേ​താ​യ മു​ദ്ര​ക​ൾ ലോ​ഹി​ത​ദാ​സി​ന്റെ സി​നി​മ​ക​ളി​ലും സ​മൃ​ദ്ധ​മാ​യി ക​ട​ന്നു​വ​രു​ന്നു​ണ്ട്. വ​ലി​യ തൂ​ണു​ക​ളും പൂ​മു​ഖ​ങ്ങ​ളും ഉ​ള്ള നാ​ലു​കെ​ട്ടു​ക​ളും എ​ട്ടു​കെ​ട്ടു​ക​ളും ആ ​സി​നി​മ​ക​ളി​ലു​ണ്ട്. മ​ര​ക്കോ​വ​ണി​യും കു​ള​വും കു​ള​പ്പു​ര​യും ഒ​ക്കെ ‘ത​നി​യാ​വ​ർ​ത്ത​ന’​ത്തി​ലും ‘ജാ​ത​ക’​ത്തി​ലും ഒ​രേ​രീ​തി​യി​ൽ ത​ന്നെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. കി​ണ്ടി​യും നി​ല​വി​ള​ക്കും ഓ​ട്ടു​പാ​ത്ര​ങ്ങ​ളു​മൊ​ക്കെ നാ​ലു​കെ​ട്ടു​ക​ളു​ടെ ചി​ഹ്ന​വ്യ​വ​സ്ഥ​യു​ടെ തു​ട​ർ​ച്ച​യാ​യി ഈ ​സി​നി​മ​ക​ളി​ലു​മു​ണ്ട്.

തൊ​ള്ളാ​യി​ര​ത്തി തൊ​ണ്ണൂ​റു​ക​ളി​ലാ​ണ് സി​നി​മ​ക​ളി​ലെ ഈ ​നാ​ലു​കെ​ട്ടു സം​സ്കാ​രം അ​തി​ന്റെ ഉ​ച്ച​സ്ഥാ​യി​യി​ൽ എ​ത്തു​ന്ന​ത്. സൂ​പ്പ​ർ​ഹി​റ്റു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ അ​ത് നാ​ലു​കെ​ട്ടി​ന്റെ​യോ എ​ട്ടു​കെ​ട്ടി​ന്റെ​യോ പ​ശ്ചാ​ത്ത​ല​ത്തി​ൽ​ത്ത​ന്നെ വേ​ണ​മെ​ന്ന അ​തി​ശ​ക്ത​മാ​യ ബോ​ധം അ​ക്കാ​ല​ത്തെ സി​നി​മ​ക​ളി​ൽ പ്ര​ക​ട​മാ​യി​രു​ന്നു. ഒ​രു ഭാ​ഗ​ത്ത് മി​മി​ക്രി സി​നി​മ​ക​ൾ ലോ ​ബ​ജ​റ്റി​ലൊ​തു​ങ്ങി ജ​ന​പ്രി​യ​ത നേ​ടി സി​നി​മാ​തി​യ​റ്റ​റു​ക​ളെ ആ​വേ​ശ​ഭ​രി​ത​മാ​ക്കി​ക്കൊ​ണ്ടി​രു​ന്ന കാ​ല​ത്തു​ത​ന്നെ ബി​ഗ് ബ​ജ​റ്റു​ക​ളി​ൽ നാ​ലു​കെ​ട്ടു സി​നി​മ​ക​ളും തി​യ​റ്റ​റു​ക​ളി​ലേ​ക്ക് പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ച്ചു​കൊ​ണ്ടി​രു​ന്നു.

1992 മു​ത​ലു​ള്ള ആ​റേ​ഴു വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഈ ​നി​ല​യി​ലു​ള്ള സി​നി​മ​ക​ളു​ടെ പ്ര​വാ​ഹം​ത​ന്നെ മ​ല​യാ​ള​ത്തി​ൽ ഉ​ണ്ടാ​വു​ന്നു​ണ്ട്. ‘കു​ടും​ബ​സ​മേ​തം’ (ജ​യ​രാ​ജ് -1992), ‘സ​ർ​ഗം’ (ഹ​രി​ഹ​ര​ൻ -1992), ‘ക​മ​ല​ദ​ളം’ (സി​ബി മ​ല​യി​ൽ -1992), ‘പൈ​തൃ​കം’ (ജ​യ​രാ​ജ് -1993), ‘ദേ​വാ​സു​രം’ (ഐ.​വി. ശ​ശി -1993), ‘മ​ണി​ച്ചി​ത്ര​ത്താ​ഴ്’ (ഫാ​സി​ൽ -1993), മേ​ലേ​പ​റ​മ്പി​ൽ ആ​ൺ​വീ​ട് (രാ​ജ​സേ​ന​ൻ -1993), ‘പൊ​ന്ത​ൻ​മാ​ട’ (ടി.​വി. ച​ന്ദ്ര​ൻ -1993), ‘മാ​യാ​മ​യൂ​രം’ (സി​ബി മ​ല​യി​ൽ -1993), ‘പ​വി​ത്രം’ (ടി.​കെ. രാ​ജീ​വ്കു​മാ​ർ -1994), ‘സു​ദി​നം’ (നി​സ്സാ​ർ -1994), ‘സു​കൃ​തം’ (ഹ​രി​കു​മാ​ർ -1994), ‘ന​ന്ദി​നി ഓ​പ്പോ​ൾ’ (മോ​ഹ​ൻ കു​പ്ലേ​രി -1994), ‘മം​ഗ​ലം​വീ​ട്ടി​ൽ മാ​ന​സേ​ശ്വ​രി ഗു​പ്ത‘ (സു​രേ​ഷ് വി​നു -1995), ‘സി​ന്ദൂ​ര​രേ​ഖ’ (സി​ബി മ​ല​യി​ൽ -1995), ‘മം​ഗ​ല്യ​സൂ​ത്രം’ (സാ​ജ​ൻ -1995), ‘ക​ഴ​കം’ (എം.​പി. സു​കു​മാ​ര​ൻ നാ​യ​ർ -1996), ‘ആ​റാം ത​മ്പു​രാ​ൻ’ (ഷാ​ജി കൈ​ലാ​സ് -1997), ‘കാ​രു​ണ്യം’ (ലോ​ഹി​ത​ദാ​സ് -1997), ‘ക​ഥാ​നാ​യ​ക​ൻ’ ( രാ​ജ​സേ​ന​ൻ -1997), ‘എ​ന്ന് സ്വ​ന്തം ജാ​ന​കി​ക്കു​ട്ടി​ക്ക്’ (ഹ​രി​ഹ​ര​ൻ -1998), ‘അ​ഗ്നി​സാ​ക്ഷി’ (ശ്യാ​മ​പ്ര​സാ​ദ് -1999), ‘വാ​ന​പ്ര​സ്ഥം’ (ഷാ​ജി എ​ൻ. ക​രു​ൺ -1999) തു​ട​ങ്ങി എ​ത്ര​യോ ചി​ത്ര​ങ്ങ​ൾ നാ​ലു​കെ​ട്ടി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ക്കാ​ല​ത്ത് മ​ല​യാ​ള​ത്തി​ൽ ഉ​ണ്ടാ​വു​ന്നു​ണ്ട്.

ഇ​തേ കാ​ല​യ​ള​വി​ൽ​ത്ത​ന്നെ​യാ​ണ് എം.​ടി​യു​ടെ ‘നാ​ലു​കെ​ട്ട്’ എ​ന്ന നോ​വ​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ​ത​ന്നെ സം​വി​ധാ​ന​ത്തി​ൽ ടെ​ലി​സീ​രി​യ​ലാ​യി ദൂ​ര​ദ​ർ​ശ​ൻ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത് (1995). നാ​ലു​കെ​ട്ടു സി​നി​മ​ക​ളു​ടെ ഒ​രു പൂ​ക്കാ​ലം​ത​ന്നെ​യാ​യി​രു​ന്നു തൊ​ണ്ണൂ​റു​ക​ൾ. തൊ​ണ്ണൂ​റു​ക​ൾ ക​ട​ക്കു​ന്ന​തോ​ടെ ഈ ​പൂ​ക്കാ​ലം പെ​ട്ടെ​ന്ന് മാ​ഞ്ഞു​പോ​കു​ന്ന​തും ന​മ്മ​ൾ കാ​ണു​ന്നു.

ഹ​രി​ഹ​ര​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ‘സ​ർ​ഗം’ എം.​ടിയോ ലോ​ഹി​ത​ദാ​സോ എ​ഴു​താ​ൻ വി​ട്ടു​പോ​യ ഒ​രു സി​നി​മ​യാ​ണെ​ന്നാ​ണ് തോ​ന്നു​ക. നാ​ലു​കെ​ട്ടി​ന്റെ അ​നു​ഭ​വ​ലോ​ക​ങ്ങ​ളെ പ​ര​മാ​വ​ധി ചൂ​ഷ​ണം ചെ​യ്ത ഒ​രു സി​നി​മ​യാ​യി​രു​ന്നു ‘സ​ർ​ഗം’. ഒ​രു നാ​ലു​കെ​ട്ടി​ന്റെ ദൃ​ശ്യ​ത്തി​ലാ​ണ് സി​നി​മ ആ​രം​ഭി​ക്കു​ന്ന​തു​ത​ന്നെ. വ​ലി​യ തൂ​ണു​ക​ളോ​ടു​കൂ​ടി​യ പൂ​മു​ഖ​ത്തി​ന്റെ​യും വ​രാ​ന്ത​യു​ടെ​യും മ​റ്റും ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ ആ ​നാ​ലു​കെ​ട്ടി​നെ പ​ര​മാ​വ​ധി വി​ശ​ദാം​ശ​ങ്ങ​ളോ​ടെ ചി​ത്രീ​ക​രി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ ശ്ര​ദ്ധി​ക്കു​ന്നു.

നി​ഷേ​ധി​യാ​യ ഒ​രു ത​മ്പു​രാ​ൻ യു​വാ​വും അ​നു​സ​ര​ണ​യു​ള്ള ച​ങ്ങാ​തി​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ മു​ൻ​നി​ർ​ത്തി നാ​ലുകെ​ട്ടി​നു​ള്ളി​ലെ വൈ​കാ​രി​ക​ജീ​വി​ത​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്ക​പ്പെ​ടു​ക​യാ​ണ് ഈ ​ചി​ത്ര​ത്തി​ൽ. ഇ​ത്ത​രം ജീ​വി​ത​ങ്ങ​ൾ നി​ക്ഷേ​പി​ച്ചു​വെ​ക്കാ​ൻ പാ​ക​ത്തി​ലു​ള്ള, ടൈ​പ്പു​ക​ളെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന കു​റേ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു. സ​വ​ർ​ണ ശ​രീ​ര​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ കാ​സ്റ്റി​ങ്ങും മേ​ക്ക​പ്പും വ​ഴി കാ​ൽ​പ​നി​ക​ഭം​ഗി​ക​ൾ തി​ക​ഞ്ഞ നാ​ലു​കെ​ട്ടു​ സി​നി​മ​യാ​യി മാ​റു​ന്നു ‘സ​ർ​ഗം’.

ര​ഘു​നാ​ഥ് പ​ലേ​രി തി​ര​ക്ക​ഥ​യെ​ഴു​തി രാ​ജ​സേ​ന​ൻ സം​വി​ധാ​നം ചെ​യ്ത ഒ​രു ചി​ത്ര​മാ​ണ് ‘മേ​ലേ പ​റ​മ്പി​ൽ ആ​ൺ​വീ​ട്’. മേ​ലേ​പ​റ​മ്പി​ൽ എ​ന്ന ത​റ​വാ​ടി​ന്റെ കേ​ന്ദ്രം ഒ​രു നാ​ലു​കെ​ട്ടാ​ണ്. ജ​ന​പ്രി​യ​മാ​യ ഒ​രു പ്ര​മേ​യം നാ​ലു​കെ​ട്ടി​നെ മു​ൻ​നി​ർ​ത്തി ഹാ​സ്യാ​ത്മ​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു ഈ ​സി​നി​മ. എ​ന്നാ​ൽ, യാ​ഥാ​സ്ഥി​തി​ക​മാ​യ ഒ​രു ജീ​വി​ത​മ​ണ്ഡ​ലം എ​ന്ന നി​ല​യി​ൽ ഈ ​സി​നി​മ​യി​ലും നാ​ലു​കെ​ട്ടി​ന് പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ ഒ​രു സ്ഥാ​ന​മു​ണ്ട്.

ജ​ന​പ്രി​യ​മാ​യ ഫോ​ർ​മു​ല എ​ന്ന നി​ല​യി​ൽ നാ​ലു​കെ​ട്ടു​ജീ​വി​ത​ത്തെ ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യി ഉ​പ​യോ​ഗി​ച്ച തി​ര​ക്ക​ഥാ​കൃ​ത്ത് എം.​ടിയോ തോ​പ്പി​ൽ ഭാ​സി​യോ ലോ​ഹി​ത​ദാ​സോ അ​ല്ല, ര​ഞ്ജി​ത്ത് ആ​ണ്. 90ക​ളി​ലും തൊ​ട്ട​ടു​ത്ത ദ​ശാ​ബ്ദ​ത്തി​ലു​മാ​യി ര​ഞ്ജി​ത്ത് ര​ചി​ച്ച ‘ദേ​വാ​സു​രം’ (ഐ.​വി. ശ​ശി -1993), ‘മാ​യാ​മ​യൂ​രം’ (സി​ബി മ​ല​യി​ൽ -1993), ‘ആ​റാം ത​മ്പു​രാ​ൻ’ (ഷാ​ജി കൈ​ലാ​സ് -1997), ‘ന​ര​സിം​ഹം’ (ഷാ​ജി കൈ​ലാ​സ് -2000), ‘രാ​വ​ണ​പ്ര​ഭു’ (ര​ഞ്ജി​ത്ത് -2001), ‘ന​ന്ദ​നം’ (ര​ഞ്ജി​ത്ത് -2002) എ​ന്നീ സി​നി​മ​ക​ൾ അ​ത് തെ​ളി​യി​ക്കു​ന്നു​ണ്ട്.

എം.​ടി​യും ലോ​ഹി​ത​ദാ​സും ക​ണ്ട​തു​പോ​ലെ​യ​ല്ല ര​ഞ്ജി​ത്ത് നാ​ലു​കെ​ട്ടു​ക​ളെ ക​ണ്ട​തും അ​വ​ത​രി​പ്പി​ച്ച​തും. ഇ​പ്പോ​ഴും അ​വ​സാ​നി​ച്ചി​ട്ടി​ല്ലാ​ത്ത സ​മൃ​ദ്ധി​യു​ടെ​യും ത​റ​വാ​ടി​ത്ത​ഘോ​ഷ​ണ​ങ്ങ​ളു​ടെ​യും മാ​യി​ക ലോ​ക​ങ്ങ​ളാ​ണ് ര​ഞ്ജി​ത്തി​ന്റെ ക​ഥ​ക​ളി​ലെ നാ​ലു​കെ​ട്ടു​ക​ൾ. പ്ര​ണ​യം വി​ഷ​യ​മാ​കു​ന്ന ‘മാ​യാ​മ​യൂ​ര’​ത്തി​ലും ‘ന​ന്ദ​ന’​ത്തി​ലും ഗ്രാ​മീ​ണ​വ​രേ​ണ്യ​ജീ​വി​ത​ത്തി​ന്റെ പ​രി​വേ​ഷ​മാ​ണ് നാ​ലു​കെ​ട്ടി​നു​ള്ള​ത്. ‘ദേ​വാ​സു​ര’​ത്തി​ൽ മ​ദി​ക്കു​ന്ന പ്ര​ഭു​ത്വ​ത്തി​ന്റെ ഊ​ർ​ജ​പ്ര​ഭ​വ​സ്ഥാ​ന​മാ​യി നാ​ലു​കെ​ട്ടും അ​തി​ന്റെ പ്ര​ത്യ​യ​ശാ​സ്ത്ര​വും വെ​ളി​പ്പെ​ടു​ന്നു.

ലോഹിതദാസ്,ഐ.വി. ശശി,സിബി മലയിൽ,മാടമ്പ് കുഞ്ഞുകുട്ടൻ,ഷാജി കൈലാസ്,പി. ബാലചന്ദ്രൻ

മം​ഗ​ല​ശ്ശേ​രി നീ​ല​ക​ണ്ഠ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ അ​ർ​മാ​ദി​ക്കു​ന്ന​ത് നാ​ടു​വാ​ഴി​ത്ത​ത്തി​ന്റെ പൂ​ർ​വ​കാ​ലം​ത​ന്നെ​യാ​ണ്. ഈ ​ത​റ​വാ​ടി​ത്ത​ത്തി​ന്റെ ഭാ​ഗ​മാ​യ കു​ടി​പ്പ​ക​യും മ​ത്സ​ര​ങ്ങ​ളും ആ​ണ​ത്ത​ഘോ​ഷ​ണ​വു​മൊ​ക്കെ​യാ​ണ് ‘ആ​റാം ത​മ്പു​രാ​നി​’ൽ പ്ര​ക​ട​മാ​യ​ത്. നാ​ലു​കെ​ട്ടു​ജീ​വി​ത​ത്തെ​യും അ​ക്കാ​ല​ത്തെ ജ​ന​പ്രി​യ സൂ​ത്ര​വി​ദ്യ​ക​ളെ​യും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ട് ജ​ന​പ്രി​യ സി​നി​മ​യു​ടെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ ഒ​രു രൂ​പം സൃ​ഷ്ടി​ച്ചെ​ടു​ക്കു​ക​യാ​ണ് ര​ഞ്ജി​ത്തും ആ ​സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​രും ചെ​യ്ത​ത്.

സ​ജീ​വ​മാ​യ ഒ​രു കാ​ർ​ണി​വ​ൽ ലോ​ക​മാ​യാ​ണ് ‘ദേ​വാ​സു​ര’​ത്തി​ൽ നാ​ലു​കെ​ട്ട് അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്. രാ​ജ​ഭ​ര​ണ​ത്തി​ന്റെ ഒ​രു ആ​ദി​രൂ​പം ‘ദേ​വാ​സു​ര’​ത്തി​ന്റെ ആ​ഖ്യാ​ന​ത്തി​ലു​ണ്ട്. മോ​ഹ​ൻ​ലാ​ലി​ന്റെ മം​ഗ​ല​ശ്ശേ​രി നീ​ല​ക​ണ്ഠ​ൻ രാ​ജാ​വി​ന്റെ​യും ഇ​ന്ന​സെ​ന്റ് അ​ഭി​ന​യി​ക്കു​ന്ന കാ​ര്യ​സ്ഥ​ൻ വാ​ര്യ​ർ മ​ന്ത്രി​യു​ടെ​യും പ്ര​തി​രൂ​പ​ങ്ങ​ളാ​ണ്. ഫ്യൂ​ഡ​ൽ കാ​ല​ഘ​ട്ട​ത്തി​ലെ ജ​ന്മി​യും കാ​ര്യ​സ്ഥ​നും ത​ന്നെ. അ​യാ​ളു​ടെ ശി​ങ്കി​ടി​ക​ളാ​യി ന​ട​ക്കു​ന്ന പ​രി​വാ​ര​ങ്ങ​ൾ​ക്ക് ഒ​രു സേ​ന​യു​ടെ സ്വ​ഭാ​വ​വു​മു​ണ്ട്. നെ​പ്പോ​ളി​യ​ന്റെ വി​ല്ല​ൻ​ക​ഥാ​പാ​ത്രം രാ​ക്ഷ​സ​രാ​ജാ​വി​ന്റെ (രാ​വ​ണ​പ്ര​ഭു), ആ​ധു​നി​ക​രൂ​പ​മാ​ണ്. ഇ​ങ്ങ​നെ പ​ഴ​യ രാ​ജ​കു​മാ​ര​ൻ -രാ​ക്ഷ​സ​ൻ ക​ഥ​യു​ടെ ഒ​രു ബൃ​ഹ​ദാ​ഖ്യാ​ന​മാ​യി നാ​ലു​കെ​ട്ടു​ജീ​വി​തം പ്ര​വ​ർ​ത്തി​ക്കു​ന്നു.

പാ​ട്ടും ക​ച്ചേ​രി​യും ക​ഥ​ക​ളി​യും ഒ​ക്കെ സ്ഥി​ര​മാ​യി ന​ട​ന്നി​രു​ന്ന ഒ​രു കാ​ർ​ണി​വ​ൽ​ പൂ​ർ​വ​കാ​ലം ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് കാ​ല​ങ്ങ​ൾ​ക്കു​ശേ​ഷം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന നീ​ല​ക​ണ്ഠ​ന്റെ ല​ക്ഷ്യം. സി​നി​മ​യി​ലെ ആ​ദ്യ​ദൃ​ശ്യം​ത​ന്നെ അ​മ്പ​ല​ത്തി​ലെ ഉ​ത്സ​വ​മാ​ണ്. നെ​റ്റി​പ്പ​ട്ടം കി​ട്ടി​യ ആ​ന​ക​ൾ, കെ​ട്ടു​കു​തി​ര​ക​ൾ, കാ​വ​ടി, എ​ഴു​ന്ന​ള്ളി​പ്പ്, മു​ത്തു​ക്കു​ട​ക​ൾ, ചെ​ണ്ട​മേ​ളം ഇ​ങ്ങ​നെ​യു​ള്ള ഉ​ത്സ​വ​ത്തി​ന്റേ​താ​യ ദൃ​ശ്യ​ശ്രാ​വ്യ​പ്പൊ​ലി​മ വ​രാ​ൻ പോ​കു​ന്ന ജീ​വി​ത​മേ​ള​ങ്ങ​ളു​ടെ​യെ​ല്ലാം സൂ​ച​ക​മാ​ണ്. നാ​ലു​കെ​ട്ടു​ സി​നി​മ​ക​ളി​ൽ പൊ​തു​വേ കാ​ണ​പ്പെ​ടു​ന്ന പൂ​മു​ഖ​വും കു​ള​പ്പു​ര​യും കു​ള​ക്ക​ട​വും തി​രു​വാ​തി​ര​യു​മൊ​ക്കെ സി​നി​മ​യി​ൽ കൃ​ത്യ​മാ​യി വി​ന്യ​സി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. എം.​ടി​യു​ടെ നാ​ലു​കെ​ട്ടു​സി​നി​മ​ക​ളി​ൽ ക​ണ്ട, ക്ഷ​യി​ച്ച നാ​ലു​കെ​ട്ട​ല്ല ഈ ​സി​നി​മ​ക​ളി​ലെ നാ​ലു​കെ​ട്ട്.

സ​മ്പ​ന്ന​മാ​യ ഫ്യൂ​ഡ​ൽ​കാ​ല​ഘ​ട്ട​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന, ആ ​സ​മൃ​ദ്ധി​യു​ടെ ആ​ഘോ​ഷ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന ഒ​രു നാ​ലു​കെ​ട്ടാ​ണ്. കേ​ര​ളീ​യ പൊ​തു​ബോ​ധ​ത്തി​ൽ നി​ല​നി​ന്നു​പോ​രു​ന്ന നാ​ലു​കെ​ട്ടും നാ​ലു​കെ​ട്ടു​ക​ളെ സം​ബ​ന്ധി​ച്ച ഭാ​വ​ന​ക​ളും ഈ ​സി​നി​മ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. സി​നി​മ​യു​ടെ ജ​ന​പ്രി​യ​ത​ക്കും വി​ജ​യ​ത്തി​നും ഈ ​ചേ​രു​വ​ക​ൾ ന​ൽ​കു​ന്ന സം​ഭാ​വ​ന ചെ​റു​ത​ല്ല.

നാ​ലു​കെ​ട്ട് എ​ന്ന യാ​ഥാ​ർ​ഥ്യം നാ​ലു​കെ​ട്ട് എ​ന്ന ക​ൽ​പ​നാ​ലോ​ക​മാ​യി തി​ക​ച്ചും രൂ​പാ​ന്ത​രം പ്രാ​പി​ക്കു​ന്ന​തും ഈ ​സി​നി​മ​ക​ളി​ൽ കാ​ണാം. പ​ഴ​യ​കാ​ല​ത്തെ നാ​ലു​കെ​ട്ടു ജീ​വി​ത​ത്തി​ന്റെ കാ​ർ​ണി​വ​ൽ അ​ന്ത​രീ​ക്ഷം തി​ക​ച്ചും പി​ന്തു​ട​രു​ന്ന ഒ​രു സി​നി​മ​യാ​ണ് രാ​ജ​സേ​ന​ൻ സം​വി​ധാ​നം ചെ​യ്ത ‘ക​ഥാ​നാ​യ​ക​ൻ’. മ​രു​മ​ക്ക​ത്താ​യ​വും കൂ​ട്ടു​കു​ടും​ബ​സ​മ്പ്ര​ദാ​യ​വും പി​ന്തു​ട​രു​ന്ന, അ​നേ​കം അം​ഗ​ങ്ങ​ളു​ള്ള, സ്വ​ന്ത​മാ​യി ആ​ന​യു​ള്ള, സ​മ്പ​ന്ന​മാ​യ ത​റ​വാ​ടി​ന്റെ ക​ഥ​യാ​ണ് ഈ ​സി​നി​മ​യി​ൽ പ​റ​യു​ന്ന​ത്. ഐ​ശ്വ​ര്യ​സ​മ്പ​ന്ന​മാ​യ നാ​ലു​കെ​ട്ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു ഭാ​വ​നാ​ചി​ത്രം മൂ​ർ​ത്ത​രൂ​പ​ത്തി​ൽ ഈ ​സി​നി​മ​യി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് കാ​ണാം.

ര​ഞ്ജി​ത്തി​ന്റെ തി​ര​ക്ക​ഥ​യി​ൽ ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്ത ‘ആ​റാം ത​മ്പു​രാ​ൻ’ പ്ര​മേ​യം​കൊ​ണ്ട് ‘ദേ​വാ​സു​ര’​ത്തി​ന്റെ ഒ​രു ര​ണ്ടാം പ​തി​പ്പാ​ണ്. ‘ദേ​വാ​സു​ര’​ത്തി​ലെ ശേ​ഖ​ര​ന്റെ സ്ഥാ​ന​ത്ത് കു​ള​പ്പു​ള്ളി അ​പ്പ​ൻ എ​ന്ന വി​ല്ല​ൻ പ്ര​ഭു. പ​ഴ​യ നാ​ലു​കെ​ട്ടു​പ​രി​സ​ര​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ന്ന ജ​ഗ​ന്നാ​ഥ​ൻ അ​വി​ടെ ന​ട​ത്തു​ന്ന പ​രാ​ക്ര​മ​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളു​മാ​ണ് സി​നി​മ​യു​ടെ ഉ​ള്ള​ട​ക്കം.

ഇ​തി​ലു​മു​ണ്ട് ഉ​ത്സ​വ​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ള​ങ്ങ​ളും. ക​ള​രി​യെ​ക്കൂ​ടി കൊ​ണ്ടു​വ​ന്ന് കേ​ര​ളീ​യ​ പ്ര​ഭു​കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​താ​പം കൂ​ട്ടാ​നും സി​നി​മ ശ്ര​ദ്ധി​ക്കു​ന്നു. ഇ​തേ പ്ര​ഭു​ത്വ​ത്തി​ന്റെ ആ​വ​ർ​ത്ത​ന​ങ്ങ​ൾ ആ​യി​രു​ന്നു ര​ണ്ടാ​യി​ര​ത്തി​നു ശേ​ഷം വ​ന്ന ‘ന​ര​സിം​ഹ’​വും ‘രാ​വ​ണ​പ്ര​ഭു’​വും. 2008ൽ ​ബി. ഉ​ണ്ണി​കൃ​ഷ്ണ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ‘മാ​ട​മ്പി’​യും ഇ​തേ അ​ച്ചി​ൽ വാ​ർ​ത്തെ​ടു​ത്ത സി​നി​മ​യാ​ണെ​ന്നു കാ​ണാം. (ഈ ​ജ​നു​സ്സി​ൽ മ​ല​യാ​ള​ത്തി​ലു​ണ്ടാ​യ അ​വ​സാ​ന​ത്തെ നാ​ലു​കെ​ട്ടു​ സി​നി​മ ഇ​താ​ണെ​ന്നു തോ​ന്നു​ന്നു.)

‘ന​ന്ദ​നം’ (2002), ‘രാ​പ്പ​ക​ൽ’ (ക​മ​ൽ -2005), ‘വ​ട​ക്കു​ന്നാ​ഥ​ൻ’ (ഷാ​ജൂൺ കാ​ര്യാ​ൽ -2006)എ​ന്നി​വ​യാ​ണ് ര​ണ്ടാ​യി​ര​ത്തി​നു​ശേ​ഷം മ​ല​യാ​ള​ത്തി​ലു​ണ്ടാ​യ ശ്ര​ദ്ധേ​യ​മാ​യ നാ​ലു​കെ​ട്ടു​ സി​നി​മ​ക​ൾ. മാ​ട​മ്പി​ത്ത​ര​ത്തി​ന്റെ ക​ര​ബ​ല​ത്തെ​ക്കാ​ൾ മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ സൂ​ക്ഷ്മ​ത​ല​ങ്ങ​ളെ പി​ന്തു​ട​രു​ന്നു എ​ന്ന നി​ല​യി​ലും ശ്ര​ദ്ധേ​യ​ങ്ങ​ളാ​ണ് ഈ ​സി​നി​മ​ക​ൾ.

‘നാ​ലു​കെ​ട്ട്’ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത് ത​റ​വാ​ടി​ത്തം, പ്ര​ഭു​ത്വം എ​ന്നീ ആ​ശ​യ​ങ്ങ​ളാ​ണ്. സാ​മൂ​ഹി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും ഉ​യ​ർ​ന്ന​പ​ദ​വി ഉ​ണ്ടാ​യി​രു​ന്ന​വ​രാ​യി​രു​ന്നു കോ​വി​ല​ക​ങ്ങ​ളു​ടെ​യും നാ​ലു​കെ​ട്ടു​ക​ളു​ടെ​യും അ​വ​കാ​ശി​ക​ൾ. സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് രാ​ജ​കീ​യ ജീ​വി​ത​ത്തി​ന്റെ മാ​തൃ​ക​ക​ളും അ​തു​ത​ന്നെ​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ സാ​ധാ​ര​ണ​ജ​ന​ങ്ങ​ളു​ടെ ക​ൽ​പ​നാ​ലോ​ക​ങ്ങ​ളി​ൽ ആ​ദ​ർ​ശ​പ​രി​വേ​ഷ​ത്തോ​ടെ​യാ​ണ് നാ​ലു​കെ​ട്ടു​ക​ൾ നി​ല​നി​ന്നു​പോ​ന്നി​ട്ടു​ള്ള​ത്. രാ​ജ​ഭ​ര​ണ​വും ഫ്യൂ​ഡ​ൽ വ്യ​വ​സ്ഥ​യും മ​റ​ഞ്ഞു​പോ​യി​ട്ടും ആ ​അ​ഭി​നി​വേ​ശം സാ​മാ​ന്യ​ജ​ന​ങ്ങ​ളു​ടെ മ​ന​സ്സി​ൽ​നി​ന്ന് മാ​ഞ്ഞു​പോ​യി​ട്ടി​ല്ല.

ഈ ​അ​ഭി​നി​വേ​ശ​ങ്ങ​ളെ മു​ത​ലെ​ടു​ത്ത് സി​നി​മ​യു​ടെ വാ​ണി​ജ്യ​മൂ​ല്യം കൂ​ട്ടു​ക​യാ​ണ് തൊ​ണ്ണൂ​റു​ക​ളി​ലെ നാ​ലു​കെ​ട്ടു സി​നി​മ​ക​ൾ ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്. സാ​മൂ​ഹി​ക പ​രി​ണാ​മ​ങ്ങ​ളു​ടെ ആ​ഘാ​ത​ത്താ​ൽ ക്ഷ​യി​ച്ചു​പോ​യ നാ​ലു​കെ​ട്ടു​ക​ളും ക​ൽ​പ​നാ​ലോ​ക​ത്ത് നി​ന്നു​കൊ​ണ്ട് സാ​ധാ​ര​ണ​ജ​ന​ങ്ങ​ളെ വ്യാ​മോ​ഹി​ച്ചു​പോ​രു​ന്ന നാ​ലു​കെ​ട്ടു​ക​ളും ഇ​ക്കാ​ല​ത്ത് സി​നി​മ​ക്കു വി​ഷ​യ​മാ​യി​ട്ടു​ണ്ട്.

എം.​ടി​യു​ടെ ഒ​രു​വി​ഭാ​ഗം സി​നി​മ​ക​ൾ​ക്കൊ​പ്പം എം.​പി. സു​കു​മാ​ര​ൻ നാ​യ​രു​ടെ ക​ഴ​കം, ഷാ​ജി ക​രു​ണി​ന്റെ പി​റ​വി, അ​ടൂ​രി​ന്റെ എ​ലി​പ്പ​ത്താ​യം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ ക്ഷ​യി​ച്ച ത​റ​വാ​ടു​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​മ്പോ​ൾ ര​ഞ്ജി​ത്ത് തി​ര​ക്ക​ഥ​യെ​ഴു​തി​യ ചി​ത്ര​ങ്ങ​ൾ കാ​ൽ​പ​നി​ക​മാ​യ ഫ്യൂ​ഡ​ൽ ജീ​വി​ത​ലോ​ക​ത്തെ​യാ​ണ് പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. മ​ധ്യ​വ​ർ​ഗ കു​ടും​ബ​ങ്ങ​ളി​ലെ സാ​ധാ​ര​ണ​ക്കാ​ര​ൻ എ​ന്ന് ഇ​മേ​ജു​ണ്ടാ​യി​രു​ന്ന മോ​ഹ​ൻ​ലാ​ൽ ഈ ​ത​റ​വാ​ടി​ത്ത സി​നി​മ​ക​ളി​ലൂ​ടെ എ​ങ്ങ​നെ​യാ​ണ് ഒ​രു അ​തി​നാ​യ​ക​പ​ദ​വി​യി​ലേ​ക്ക് പ​രി​ണ​മി​ച്ച​തെ​ന്ന് ‘വാ​ട്ട് ഈ​സ് ലെ​ഫ്റ്റ് ഓ​ഫ് മ​ല​യാ​ളം സി​നി​മ’ എ​ന്ന ലേ​ഖ​ന​ത്തി​ൽ ര​തീ​ഷ് രാ​ധാ​കൃ​ഷ്ണ​ൻ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. (2010: 30) ത​റ​വാ​ടി​ത്തം എ​ന്ന പ്ര​മേ​യം ഒ​രു ന​ട​ന്റെ താ​ര​പ​രി​വേ​ഷ​ത്തെ​പ്പോ​ലും മാ​റ്റി​മ​റി​ച്ചു എ​ന്ന​ത് ഇ​ത്ത​രം സി​നി​മ​ക​ൾ​ക്ക് കി​ട്ടി​യ വ​മ്പി​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഇ​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​യ ര​ണ്ടു​ത​രം താ​ൽ​പ​ര്യ​ങ്ങ​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​തി​നാ​ൽ ക​ലാ​സി​നി​മ​ക്കും വാ​ണി​ജ്യ​സി​നി​മ​ക്കും ഒ​രേ​പോ​ലെ പ്രി​യ​പ്പെ​ട്ട വി​ഷ​യ​മാ​യി​രു​ന്നു നാ​ലു​കെ​ട്ടു ജീ​വി​തം. എം.​ടി​യു​ടെ പ​ല ചി​ത്ര​ങ്ങ​ളും ക​ലാ​സി​നി​മ​യോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന മ​ധ്യ​വ​ർ​ത്തി സി​നി​മ​ക​ളാ​ണ്. ‘ഇ​രു​ട്ടി​ന്റെ ആ​ത്മാ​വും’ ‘കു​ട്ട്യേ​ട​ത്തി’​യും ‘ന​ഖ​ക്ഷ​ത​ങ്ങ​ളും’ ‘നി​ർ​മാ​ല്യ’​വു​മൊ​ക്കെ അ​തി​ന് ഏ​റ്റ​വും മി​ക​ച്ച ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​മാ​ണ്. ആ ​സി​നി​മ​ക​ളെ​ല്ലാം സം​സ്ഥാ​ന​ത​ല​ത്തി​ലും ദേ​ശീ​യ​ത​ല​ത്തി​ലും നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള​വ​യാ​ണ്.

ക​ലാ​സി​നി​മ എ​ന്ന നി​ല​യി​ൽ​ത്ത​ന്നെ ത​യാ​റാ​ക്ക​പ്പെ​ട്ട ‘എ​ലി​പ്പ​ത്താ​യം’, ‘പി​റ​വി’, ‘പു​രു​ഷാ​ർ​ത്ഥം’, ‘വാ​സ്തു​ഹാ​രാ’, ‘അ​ശ്വ​ത്ഥാ​മാ​വ്’, ‘പൊ​ന്ത​ൻ​മാ​ട’, ‘അ​ഗ്നി​സാ​ക്ഷി’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ സാ​മൂ​ഹി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ടെ​യും സ​മ​കാ​ലി​ക​മാ​യ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ ദാ​ർ​ശ​നി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ​യും നേ​ർ​ക്കാ​ഴ്ച​ക​ൾ എ​ന്ന​നി​ല​യി​ലാ​ണ് നാ​ലു​കെ​ട്ടു​ക​ളോ സ​മാ​ന​മാ​യ ഗാ​ർ​ഹി​കാ​ന്ത​രീ​ക്ഷ​മോ ക​ട​ന്നു​വ​രു​ന്ന​ത്. ‘ഭ​ര​തം’ (സി​ബി മ​ല​യി​ൽ), ‘ജാ​ത​കം’ (സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ), ‘ത​നി​യാ​വ​ർ​ത്ത​നം’ (സി​ബി മ​ല​യി​ൽ), ‘പ​രി​ണ​യം’ എ​ന്നീ ചി​ത്ര​ങ്ങ​ളെ​യും മ​ധ്യ​വ​ർ​ത്തി സി​നി​മ​ക​ളു​ടെ ഗ​ണ​ത്തി​ൽ പെ​ടു​ത്താം.

എ​ന്നാ​ൽ, ‘മ​ണി​ച്ചി​ത്ര​ത്താ​ഴ്’ (ഫാ​സി​ൽ), മേ​ലേ പ​റ​മ്പി​ൽ ആ​ൺ​വീ​ട്’ (രാ​ജ​സേ​ന​ൻ), ‘പ​വി​ത്രം’ (രാ​ജീ​വ് കു​മാ​ർ), ‘ക​മ​ല​ദ​ളം’ (സി​ബി മ​ല​യി​ൽ), ‘സ​ർ​ഗം’ (ഹ​രി​ഹ​ര​ൻ) തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്ക് തി​ക​ച്ചും വാ​ണി​ജ്യ​സി​നി​മ​യു​ടെ സ്വ​ഭാ​വ​ങ്ങ​ളാ​ണു​ള്ള​ത്. ഏ​തു വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​താ​യാ​ലും ജ​ന​സ്വീ​കാ​ര്യ​ത​ക്കൊ​പ്പം ദേ​ശീ​യ​വും പ്രാ​ദേ​ശി​ക​വു​മാ​യ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു പ​രി​ഗ​ണി​ക്ക​പ്പെ​ടാ​നും നാ​ലു​കെ​ട്ടു​സി​നി​മ​ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. നാ​ലു​കെ​ട്ടു​ജീ​വി​ത​ങ്ങ​ളി​ലേ​ക്ക് ച​ല​ച്ചി​ത്ര​കാ​ര​ന്മാ​ർ ആ​ക​ർ​ഷി​ക്ക​പ്പെ​ട്ട​തി​ന് ഇ​തും ഒ​രു കാ​ര​ണ​മാ​ണ്.

കേ​ര​ള​ത്തി​ന്റെ വാ​സ്തു​പാ​ര​മ്പ​ര്യ​ത്തെ​പ്പ​റ്റി പ​റ​യു​മ്പോ​ൾ ആ​ദ്യം ന​മ്മ​ൾ ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​ക നാ​ലു​കെ​ട്ടു​ക​ളെ​യാ​ണ്. (‘‘നാ​ലു​പു​ര അ​ല്ലെ​ങ്കി​ൽ നാ​ലു​കെ​ട്ട് ആ​ണ​ല്ലോ മ​ല​യാ​ളി​യു​ടെ ഉ​ത്ത​മ​വും ഉ​ത്കൃ​ഷ്ട​വു​മാ​യ ഭ​വ​ന​മാ​തൃ​ക’’ എ​ന്ന് ഭാ​സ്ക​ര​നു​ണ്ണി. 2012:75) എ​ന്നാ​ൽ, ചെ​റി​യൊ​രു സാ​മൂ​ഹി​ക​വി​ഭാ​ഗം മാ​ത്ര​മാ​ണ് നാ​ലു​കെ​ട്ടു​ക​ളി​ലോ സ​മാ​ന​മാ​യ നി​ർ​മി​തി​ക​ളി​ലോ താ​മ​സി​ച്ചി​രു​ന്ന​ത്. അ​ടു​ത്ത​കാ​ലം വ​രെ സ​വ​ർ​ണ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ നാ​ലു​കെ​ട്ടു​ക​ൾ നി​ർ​മി​ക്കാ​നും അ​തി​ൽ വ​സി​ക്കാ​നും അ​വ​കാ​ശ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ.

ഈ ​സ​വ​ർ​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ​ത്ത​ന്നെ എ​ല്ലാ​വ​രും നാ​ലു​കെ​ട്ടു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്നു​മി​ല്ല. മു​ന്നൂ​റു നാ​നൂ​റു കു​ടും​ബ​ങ്ങ​ൾ വ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​പോ​ലും വി​ര​ലി​ലെ​ണ്ണാ​വു​ന്ന വി​ധം നാ​ലു​കെ​ട്ടു​ക​ളേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പ്രാ​ദേ​ശി​ക​മാ​യി ഈ ​ക​ണ​ക്കി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​വാം. എ​ന്നാ​ൽ, ഈ ​അ​നു​പാ​ത​ത്തി​ല​ല്ല നാ​ലു​കെ​ട്ടു​ക​ൾ​ക്ക് മ​ല​യാ​ള സി​നി​മ​യി​ൽ വി​ശേ​ഷി​ച്ചും വാ​ണി​ജ്യ​സി​നി​മ​യി​ൽ സ്ഥാ​നം ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ജാ​തീ​യ​മോ സാ​മൂ​ഹി​ക​മോ ഭൗ​തി​ക​മോ ആ​യ വ​രേ​ണ്യ​ത​ക​ളെ ആ​വി​ഷ്ക​രി​ക്കേ​ണ്ടി വ​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ച​ല​ച്ചി​ത്ര​കാ​ര​ന്മാ​രെ നാ​ലു​കെ​ട്ടു​ക​ൾ ശ​ക്ത​മാ​യി പ്ര​ലോ​ഭി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു എ​ന്ന് ഈ ​ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. സി​നി​മ​യു​ടെ കാ​ർ​ണി​വ​ൽ സ്വ​ഭാ​വ​ത്തെ ഏ​റ്റ​വും ന​ന്നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​വാ​ൻ നാ​ലു​കെ​ട്ടു​ക​ൾ​ക്ക് സാ​ധി​െ​ച്ച​ന്നും ന​മ്മു​ടെ സി​നി​മാ​ച​രി​ത്രം വ്യ​ക്ത​മാ​ക്കി​ത്ത​രു​ന്നു.

തോപ്പിൽ ഭാസി,രഘുനാഥ് പലേരി,കലൂർ ഡെന്നീസ്​,യൂസഫലി കേച്ചേരി,രഞ്ജിത്,ഷിബു ചക്രവർത്തി

 

ഡ്രാ​ക്കു​ള​ക്കോ​ട്ട​യാ​യി മാ​റു​ന്ന നാ​ലു​കെ​ട്ടു​ക​ൾ

തൊ​ള്ളാ​യി​ര​ത്തി തൊ​ണ്ണൂ​റു​ക​ളി​ൽ വാ​ണി​ജ്യ​സി​നി​മ​യെ അ​ട​ക്കി​വാ​ണ നാ​ലു​കെ​ട്ടു​ക​ൾ അ​ടു​ത്ത ദ​ശാ​ബ്ദ​ത്തി​ൽ എ​ത്തു​ന്ന​തോ​ടെ സി​നി​മ​യി​ൽ​നി​ന്ന് അ​തി​വേ​ഗം പി​ൻ​വാ​ങ്ങു​ന്ന​താ​ണ് കാ​ണു​ന്ന​ത്. അ​തി​നു​ശേ​ഷ​വും നാ​ലു​കെ​ട്ടി​ന്റെ ചു​റ്റു​വ​ട്ട​ങ്ങ​ളി​ൽ സി​നി​മ​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ട്രെ​ൻ​ഡ് എ​ന്ന നി​ല​യി​ൽ മ​ല​യാ​ള​സി​നി​മ​യി​ൽ അ​തി​ന്റെ സ്ഥാ​നം ന​ഷ്ട​മാ​വു​ക​യാ​യി​രു​ന്നു.

ചി​ല പ്ര​ത്യേ​ക​ത​രം സി​നി​മ​ക​ളി​ൽ, ച​രി​ത്രം വി​ഷ​യ​മാ​വു​ന്ന സി​നി​മ​ക​ളി​ലോ ഹൊ​റ​ർ സി​നി​മ​ക​ളി​ലോ മാ​ത്ര​മാ​യി നാ​ലു​കെ​ട്ടു​ക​ളു​ടെ സാ​ന്നി​ധ്യം ചു​രു​ങ്ങി​പ്പോ​വു​ന്ന​താ​ണ് ഇ​രു​പ​ത്തി ഒ​ന്നാം നൂ​റ്റാ​ണ്ടി​ൽ ന​മ്മ​ൾ ക​ണ്ട​ത്. നാ​ലു​കെ​ട്ടു​ക​ളു​ടെ ഈ ​പ​രി​മി​ത​പ്ര​യോ​ഗ​വും സ​മ​കാ​ലി​ക​ജീ​വി​ത​ത്തി​ന്റെ ഇ​ടം എ​ന്ന നി​ല​യി​ലു​ള്ള സ്വീ​കാ​ര്യ​ത​യി​ല്ലാ​യ്മ​യും സാ​മൂ​ഹി​ക​വും സൗ​ന്ദ​ര്യ​പ​ര​വു​മാ​യ നി​ര​വ​ധി ഘ​ട​ക​ങ്ങ​ളോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്നു​ണ്ട്. ആ ​വി​ഷ​യം ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നു​മു​മ്പാ​യി ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ നാ​ലു​കെ​ട്ടു​ക​ൾ മ​ല​യാ​ള സി​നി​മ​യി​ൽ എ​ങ്ങ​നെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു എ​ന്നു​കൂ​ടി പ​രി​ശോ​ധി​ക്കാം.

ച​രി​ത്ര​വി​ഷ​യ​ങ്ങ​ൾ പ്ര​മേ​യ​മാ​കു​ന്ന സി​നി​മ​ക​ളി​ൽ സ്വാ​ഭാ​വി​ക​മാ​യും കേ​ര​ള​ത്തി​ന്റെ പൂ​ർ​വ​കാ​ല​ജീ​വി​ത​ങ്ങ​ളും ഫ്യൂ​ഡ​ൽ​സാ​ഹ​ച​ര്യ​ങ്ങ​ളും വി​ഷ​യ​മാ​വാ​തി​രി​ക്കി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പ​ഴ​യ കാ​ല​ത്തെ നാ​ടു​വാ​ഴി-​പ്ര​ഭു​കു​ടും​ബ​ങ്ങ​ളെ​യും ജ​ന്മി​ത്ത​ത്തെ​യും ചി​ത്രീ​ക​രി​ക്കേ​ണ്ടി വ​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സി​നി​മ​ക​ൾ​ക്ക് നാ​ലു​കെ​ട്ടു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ‘പ​ഴ​ശ്ശി​രാ​ജാ’, ‘കാ​യം​കു​ളം കൊ​ച്ചു​ണ്ണി’, ‘മാ​മാ​ങ്കം’, ‘മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്റെ സിം​ഹം’, ‘പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട്’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ നാ​ലു​കെ​ട്ടു​ക​ൾ ഈ ​നി​ല​യി​ലാ​ണ് ക​ട​ന്നു​വ​രു​ന്ന​ത്.

പു​രാ​വൃ​ത്ത​ങ്ങ​ൾ വി​ഷ​യ​മാ​വു​ന്ന ‘ഒ​രു വ​ട​ക്ക​ൻ വീ​ര​ഗാ​ഥ’​യി​ലും ‘ഒ​ടി​യ​നി’​ലും നാ​ലു​കെ​ട്ടോ സ​മാ​ന​മാ​യ നി​ർ​മി​തി​യോ പ​ശ്ചാ​ത്ത​ല​മാ​വു​ന്നു​ണ്ട്. സ​മ​കാ​ലി​ക ജീ​വി​ത​മ​ല്ല വി​ഷ​യ​മാ​വു​ന്ന​ത് എ​ന്ന​തി​നാ​ൽ ഈ ​സി​നി​മ​ക​ളി​ലെ നാ​ലു​കെ​ട്ടു​ക​ൾ​ക്ക് ആ ​നി​ല​യി​ലു​ള്ള പ്ര​സ​ക്തി​യും സ്വാ​ഭാ​വി​ക​ത​യു​മു​ണ്ട്. സ​മ​കാ​ലി​ക​ജീ​വി​തം ആ​വി​ഷ്ക​രി​ക്കാ​നു​ള്ള ഉ​പാ​ധി എ​ന്ന​നി​ല​യി​ൽ നാ​ലു​കെ​ട്ടു​ക​ൾ സ്വീ​ക​രി​ക്ക​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യം വ​ന്നു​ക​ഴി​ഞ്ഞു എ​ന്നു​കൂ​ടി ഉ​റ​പ്പി​ക്കു​ന്നു​ണ്ട് ഇ​ത്ത​രം സി​നി​മ​ക​ൾ.

ഹൊ​റ​ർ അ​ഥ​വാ ഭീ​ക​ര​സി​നി​മ​ക​ളു​ടെ പ​ശ്ചാ​ത്ത​ലം എ​ന്ന നി​ല​ക്കാ​ണ് ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ലേ​ക്ക് എ​ത്തു​മ്പോ​ൾ നാ​ലു​കെ​ട്ടു​ക​ൾ പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട​ത്. നി​ഗൂ​ഢ​ത​ക​ൾ ഒ​ളി​പ്പി​ച്ചു​വെ​ക്കു​ന്ന കൊ​ട്ടാ​ര​ങ്ങ​ളും എ​ടു​പ്പു​ക​ളും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബം​ഗ്ലാ​വു​ക​ളു​മൊ​ക്കെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഭീ​ക​ര​സി​നി​മ​ക​ളു​ടെ പ​ശ്ചാ​ത്ത​ല​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ന്റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച മാ​തൃ​കാ​രൂ​പം ഡ്രാ​ക്കു​ള​ക്കോ​ട്ട​യാ​ണ്. ബ്രാം ​സ്റ്റോ​ക്ക​ർ ര​ചി​ച്ച ‘ഡ്രാ​ക്കു​ള’ എ​ന്ന നോ​വ​ലി​ന്റെ (1897) പ​ശ്ചാ​ത്ത​ലം.

ഭ​യാ​ന​ക​മാ​യ അ​ന്ത​രീ​ക്ഷ​മു​ള്ള, നി​ഗൂ​ഢ​ത​ക​ളു​ള്ള ഒ​രു കൊ​ട്ടാ​രം. അ​തി​ൽ ചോ​ര​കു​ടി​യ​നാ​യ ഒ​രു ഭീ​ക​ര​ൻ പ്ര​ഭു. അ​വി​ടെ വ​ന്നു​പെ​ടു​ന്ന ഉ​ത്സാ​ഹി​യാ​യ ഒ​രു യു​വാ​വ്. ജൊ​നാ​ഥ​ൻ ഹാ​ർ​ക്ക​ർ. തി​ന്മ​യു​ടെ മൂ​ർ​ത്തി​യാ​യ ഡ്രാ​ക്കു​ള​പ്ര​ഭു​വി​ന്റെ ഹിം​സാ​ത്മ​ക​മാ​യ പ്ര​വൃ​ത്തി​ക​ളും ആ ​ശ​ക്തി​യെ ത​ള​ക്കാ​ൻ ജൊ​നാ​ഥ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​മാ​ണ് ഈ ​നോ​വ​ലി​ന്റെ​യും പി​ൽ​ക്കാ​ല​ത്ത് അ​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ഉ​ണ്ടാ​യ ഇ​രു​ന്നൂ​റി​ല​ധി​കം സി​നി​മ​ക​ളു​ടെ​യും ഉ​ള്ള​ട​ക്കം. ഈ ​പാ​റ്റേ​ണി​ൽ എ​ത്ര​യോ ഭീ​ക​ര​സി​നി​മ​ക​ൾ ലോ​ക​മെ​മ്പാ​ടും ഉ​ണ്ടാ​യി​ട്ടു​ണ്ട്; ഇ​പ്പോ​ഴും ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

ആ ​പാ​റ്റേ​ൺ പി​ന്തു​ട​ർ​ന്നു​കൊ​ണ്ട് കേ​ര​ളീ​യ​സ​ന്ദ​ർ​ഭ​ത്തി​ൽ സ​മീ​പ​കാ​ല​ത്ത് ത​യാ​റാ​ക്ക​പ്പെ​ട്ട ഒ​രു സി​നി​മ​യാ​ണ് ‘ഭ്ര​മ​യു​ഗം’ (രാ​ഹു​ൽ സ​ദാ​ശി​വ​ൻ, 2024). ഡ്രാ​ക്കു​ള​ക്കോ​ട്ട​യു​ടെ ഘ​ട​ന​യും പ​ല ചേ​രു​വ​ക​ളും ‘ഭ്ര​മ​യു​ഗ’​ത്തി​ലും കാ​ണാം. നാ​ലു​കെ​ട്ടു​ക​ളെ​ക്കു​റി​ച്ചു​ള്ള പു​തി​യ കാ​ല​ത്തി​ന്റെ സ​ങ്ക​ൽ​പ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ഒ​രു രൂ​പ​രേ​ഖ​യാ​ണ് ‘ഭ്ര​മ​യു​ഗ’​ത്തി​ൽ ന​മ്മ​ൾ കാ​ണു​ന്ന​ത്. നാ​ലു​കെ​ട്ടു​ക​ൾ​ക്കു​മേ​ൽ പ​ണ്ടേ നി​ല​നി​ന്നി​രു​ന്ന ഒ​രു​ത​രം നി​ഗൂ​ഢ​ത​യും കൗ​തു​ക​വും കാ​ലാ​ന്ത​ര​ത്തി​ൽ ഭ​യാ​ന​ക​ത​യു​ടെ ഒ​രി​ട​മാ​യി, ഡ്രാ​ക്കു​ള​ക്കോ​ട്ട​യു​ടെ ഒ​രു പ്ര​തി​രൂ​പ​മാ​യി പ​രി​ണ​മി​ച്ചു എ​ന്നാ​ണ് ‘ഭ്ര​മ​യു​ഗം’ തെ​ളി​യി​ക്കു​ന്ന​ത്.

‘ഭ്ര​മ​യു​ഗ’​ത്തി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പു​ണ്ടാ​യി​രു​ന്ന കേ​ര​ളീ​യ​സാ​ഹ​ച​ര്യ​മാ​ണ്. ദ്ര​വി​ച്ച​തെ​ങ്കി​ലും പ​ഴ​യ​കാ​ല​ത്തി​ന്റെ പ്രൗ​ഢി സൂ​ചി​പ്പി​ക്കു​ന്ന നാ​ലു​കെ​ട്ടും പ​രി​സ​ര​വും വ​സ്തു​ക്ക​ളും. അ​വ​യെ​ല്ലാം​ത​ന്നെ ഭ​യ​ത്തി​ന്റെ ഉ​റ​വി​ട​ങ്ങ​ളാ​യാ​ണ് സി​നി​മ​യി​ൽ സം​ഗ​ത​മാ​കു​ന്ന​ത്. അ​വി​ടെ​യാ​ണ് പൈ​ശാ​ചി​ക​ത​യു​ടെ മ​നു​ഷ്യ​രൂ​പ​മാ​യ കൊ​ടു​മ​ൺ പോ​റ്റി​യു​ടെ വാ​സം.

ഡ്രാ​ക്കു​ള നോ​വ​ലി​ലെ കോ​ട്ട​യു​ടെ പ്ര​തി​രൂ​പ​മാ​ണ് ഇ​വി​ട​ത്തെ നാ​ലു​കെ​ട്ട്. ഏ​തു രൂ​പ​ത്തി​ലും പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യു​ന്ന പൈ​ശാ​ചി​ക​ശ​ക്തി​യു​ടെ മ​നു​ഷ്യ​രൂ​പ​മാ​ണ് ഡ്രാ​ക്കു​ള. അ​തു​പോ​ലെ ആ​രു​ടെ രൂ​പ​ത്തി​ലും പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യു​ന്ന ചാ​ത്ത​ന്റെ ആ​ൾ​രൂ​പ​മാ​ണ് ഇ​വി​ട​ത്തെ കൊ​ടു​മ​ൺ പോ​റ്റി. അ​ക​ത്ത് പ്ര​വേ​ശി​ച്ചാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത ഭ​യ​ങ്ക​ര​ലോ​ക​മാ​ണ് ഡ്രാ​ക്കു​ള​ക്കോ​ട്ട പോ​ലെ ഈ ​നാ​ലു​കെ​ട്ടും.

അ​വി​ടേ​ക്കാ​ണ് തേ​വ​ൻ എ​ന്ന പാ​ണ​യു​വാ​വ് ക​യ​റി​വ​രു​ന്ന​ത്, ‘ഡ്രാ​ക്കു​ള’​യി​ലെ ജൊ​നാ​ഥ​നെ​പ്പോ​ലെ. കൊ​ടു​മ​ൺ പോ​റ്റി എ​ന്ന ഭീ​ക​ര​ൻ​പ്ര​ഭു​വി​ന്റെ വി​ള​യാ​ട്ട​മാ​ണ് ‘ഭ്ര​മ​യു​ഗ’​ത്തി​ൽ പി​ന്നീ​ട​ങ്ങോ​ട്ട് കാ​ണു​ന്ന​ത്. ആ ​പൈ​ശാ​ചി​ക​ശ​ക്തി​യെ ന​ശി​പ്പി​ക്കാ​ൻ ജൊ​നാ​ഥ​നെ പോ​ലെ തേ​വ​നും ശ്ര​മി​ക്കു​ന്നു​ണ്ട്. ഡ്രാ​ക്കു​ള എ​ന്ന ര​ച​ന​യു​മാ​യി ഇ​ത്ത​ര​ത്തി​ൽ നേ​രി​ട്ട് ത​ന്നെ സാ​ദൃ​ശ്യം പു​ല​ർ​ത്തു​ന്നു ‘ഭ്ര​മ​യു​ഗം’ എ​ന്ന സി​നി​മ.

നാ​ലു​കെ​ട്ടു​ക​ൾ സി​നി​മ​യി​ൽ ഇ​നി നി​ൽ​ക്കു​ക ഇ​ത്ത​ര​ത്തി​ൽ ഭ​യ​ജ​ന​ക​മാ​യ ഒ​രു അ​പ​ര​ലോ​കം എ​ന്ന നി​ല​യി​ലാ​കാ​നാ​ണ് സാ​ധ്യ​ത എ​ന്ന് സൂ​ചി​പ്പി​ക്കു​ന്നു ഈ ​സി​നി​മ. സാ​മാ​ന്യ​വും സാ​ധാ​ര​ണ​വു​മാ​യ മ​നു​ഷ്യ ജീ​വി​ത​ങ്ങ​ളി​ൽ​നി​ന്ന് നാ​ലു​കെ​ട്ടു​ക​ൾ സി​നി​മ​യെ സം​ബ​ന്ധി​ച്ചെ​ങ്കി​ലും അ​ക​ന്നു​പോ​യി​രി​ക്കു​ന്നു എ​ന്ന​തി​ന്റെ ഏ​റ്റ​വും പ്ര​ബ​ല​വും പ്ര​ക​ട​വു​മാ​യ തെ​ളി​വാ​ണ് ‘ഭ്ര​മ​യു​ഗം’.

‘ഡ്രാ​ക്കു​ള’ മാ​തൃ​ക​യി​ലു​ള്ള ക​ഥ​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും മ​ല​യാ​ള സി​നി​മ​യി​ൽ മു​മ്പും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ആ ​സി​നി​മ​ക​ളി​ൽ പ​ല​തി​ലും നാ​ലു​കെ​ട്ടു​ക​ൾ ത​ന്നെ​യാ​ണ് പ​ശ്ചാ​ത്ത​ല​മാ​യി​രു​ന്ന​തും. കേ​ര​ളീ​യ സ​ന്ദ​ർ​ഭ​ത്തി​ൽ ഒ​രു ഭീ​ക​ര​സി​നി​മ (ഹൊ​റ​ർ) ഭാ​വ​ന ചെ​യ്യേ​ണ്ടി​വ​ന്ന​പ്പോ​ഴെ​ല്ലാം സി​നി​മ​ക്കാ​രു​ടെ മ​ന​സ്സി​ൽ സ്വാ​ഭാ​വി​ക​മാ​യും ഉ​യ​ർ​ന്നു​വ​ന്ന ഭീ​ക​ര​ത​യു​ടെ കേ​ന്ദ്രം നാ​ലു​കെ​ട്ടു​ക​ളാ​യി​രു​ന്നു. അ​ഥ​വാ മ​ല​യാ​ള​ത്തി​ലെ ഹൊ​റ​ർ സി​നി​മ​ക​ളി​ൽ ഡ്രാ​ക്കു​ള​ക്കോ​ട്ട​യു​ടെ സ്ഥാ​നം വ​ഹി​ച്ച​ത് പ​ല​പ്പോ​ഴും നാ​ലു​കെ​ട്ടു​ക​ളാ​യി​രു​ന്നു എ​ന്ന​ർ​ഥം. ‘വ​യ​നാ​ട​ൻ ത​മ്പാ​ൻ’ (വി​ൻ​​െസ​ന്റ്, 1978), ‘ക​ള്ളി​യ​ങ്കാ​ട്ട് നീ​ലി’ (എം. ​കൃ​ഷ്ണ​ൻ നാ​യ​ർ -1979), ‘ക​ലി​ക’ (ബാ​ല​ച​ന്ദ്ര​മേ​നോ​ൻ -1980), ‘ശ്രീ​കൃ​ഷ്ണ​പ്പ​രു​ന്ത്’ (വി​ൻ​സെ​ന്റ് -1984), ‘അ​ഥ​ർ​വ്വം’ (ഡെ​ന്നി​സ് ജോ​സ​ഫ് -1989), ‘ബ്ര​ഹ്മ​ര​ക്ഷ​സ്സ്’ (വി​ജ​യ​ൻ ക​രോ​ട്ട് -1990), ‘മ​ണി​ച്ചി​ത്ര​ത്താ​ഴ്’ (ഫാ​സി​ൽ -1993), ‘ആ​കാ​ശ​ഗം​ഗ’ (വി​ന​യ​ൻ -1999), ‘വെ​ള്ളി​ന​ക്ഷ​ത്രം’ (വി​ന​യ​ൻ- 2004), ‘അ​പ​രി​ചി​ത​ൻ’ (സ​ഞ്ജീ​വ് ശി​വ​ൻ -2004), ‘അ​ന​ന്ത​ഭ​ദ്രം’ (സ​ന്തോ​ഷ് ശി​വ​ൻ -2005), ‘യ​ക്ഷി​യും ഞാ​നും’ (വി​ന​യ​ൻ -2010), ‘പ്രേ​തം 2’ (ര​ഞ്ജി​ത്ത് ശ​ങ്ക​ർ 2018) തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ൾ നാ​ലു​കെ​ട്ടു​ക​ൾ പ​ശ്ചാ​ത്ത​ല​മാ​യി ഉ​ണ്ടാ​യി​ട്ടു​ണ്ട്.

‘ക​ള്ളി​യ​ങ്കാ​ട്ടു നീ​ലി’​യും ‘മ​ണി​ച്ചി​ത്ര​ത്താ​ഴും’ ‘ക​ലി​ക’​യും ഹൊ​റ​ർ സി​നി​മ​യു​ടെ ഗ​ണ​ത്തി​ൽ പെ​ടു​മെ​ങ്കി​ലും ഭീ​ക​ര​സ്വ​ഭാ​വ​മു​ള്ള ഒ​രു അ​തീ​ത​ശ​ക്തി​യു​ടെ സാ​ന്നി​ധ്യം അ​വ​യി​ൽ ഇ​ല്ല. നി​ഗൂ​ഢ​ത​ക​ൾ ഏ​തെ​ങ്കി​ലും ഭീ​ക​ര​ശ​ക്തി​യു​ടേ​ത​ല്ലെ​ന്ന് വ്യാ​ഖ്യാ​നി​ച്ചു​റ​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് അ​വ​യു​ടെ ഇ​തി​വൃ​ത്തം. എ​ങ്കി​ലും ഭീ​ക​ര​ത​യു​ടെ ആ​വി​ഷ്കാ​ര​ത്തി​ന് മൂ​ന്നു സി​നി​മ​ക​ളും നാ​ലു​കെ​ട്ടി​ന്റെ അ​ന്ത​രീ​ക്ഷ​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഡ്രാ​ക്കു​ള​യു​ടെ ഒ​രു കേ​ര​ളീ​യ​രൂ​പ​മാ​യി​രു​ന്നു 1978ൽ ​ത​യാ​റാ​ക്ക​പ്പെ​ട്ട ‘വ​യ​നാ​ട​ൻ ത​മ്പാ​ൻ’ എ​ന്ന ചി​ത്രം. ‘ഭ്ര​മ​യു​ഗ’​ത്തി​ന്റെ ഒ​രു മു​ൻ​ഗാ​മി. നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള ഒ​രു ത​റ​വാ​ടാ​ണ് ക​ഥാ​കേ​ന്ദ്രം. ത​റ​വാ​ട്ടി​ലെ വൃ​ദ്ധ​നാ​യ കാ​ര​ണ​വ​ർ​ക്ക് (ഫ്യൂ​ഡ​ൽ പ്ര​ഭു​വി​ന്) നി​ത്യ​യൗ​വ​നം ല​ഭി​ക്കാ​ൻ അ​യാ​ളു​ടെ ഉ​പാ​സ​നാ​മൂ​ർ​ത്തി​യാ​യ ക​രി​മു​ത്തേ (ഭ്ര​മ​യു​ഗ​ത്തി​ലെ ചാ​ത്ത​ന്റെ പൂ​ർ​വി​ക​ൻ) ഒ​രു​പാ​യം പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്നു. കു​റെ ക​ന്യ​ക​മാ​രെ വ​ശീ​ക​രി​ച്ച് കൊ​ണ്ടു​വ​ന്ന് മൂ​ർ​ത്തി​ക്ക് സ​മ​ർ​പ്പി​ക്കു​ക. അ​തി​നു​വേ​ണ്ടി ഇ​റ​ങ്ങി​ത്തി​രി​ക്കു​ന്ന ഫ്യൂ​ഡ​ൽ​പ്ര​ഭു​വി​ന്റെ ഹിം​സാ​ത്മ​ക​മാ​യ പ്ര​വൃ​ത്തി​ക​ളാ​ണ് സി​നി​മ​യു​ടെ ഉ​ള്ള​ട​ക്കം.

ക​രി​മു​ത്തേ എ​ന്ന ഭീ​ക​ര​മൂ​ർ​ത്തി​യു​ടെ ആ​വാ​സ​സ്ഥാ​നം പ​ഴ​യ നാ​ലു​കെ​ട്ടാ​ണ്. പി.​വി. ത​മ്പി​യു​ടെ പ്ര​സി​ദ്ധ​മാ​യ നോ​വ​ലി​ന്റെ അ​നു​ക​ൽ​പ​ന​മാ​ണ് ‘ശ്രീ​കൃ​ഷ്ണ​പ്പ​രു​ന്ത്’ എ​ന്ന ചി​ത്രം. ഒ​രു ഫ്യൂ​ഡ​ൽ ത​റ​വാ​ട്ടി​ലെ മാ​ന്ത്രി​ക​നാ​യ അ​മ്മാ​വ​ൻ ത​ന്റെ മ​ന്ത്ര​വി​ദ്യ അ​രാ​ജ​ക​ജീ​വി​തം ന​യി​ക്കു​ന്ന മ​രു​മ​ക​ൻ കു​മാ​ര​ന് കൈ​മാ​റു​ന്നു. ഈ ​യു​വ​മ​ന്ത്ര​വാ​ദി​ക്ക് ചൂ​ര​ക്കാ​ട്ട് പ​ട്ടേ​രി എ​ന്ന ഭ​യ​ങ്ക​ര​നാ​യ ക്ഷു​ദ്ര​മ​ന്ത്ര​വാ​ദി​യോ​ട് ഏ​റ്റു​മു​ട്ടേ​ണ്ട​തു​ണ്ട്. (ഭ്ര​മ​യു​ഗ​ത്തി​ലെ കൊ​ടു​മ​ൺ പോ​റ്റി ഈ ​മ​ന്ത്ര​വാ​ദി​യെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു).

ഈ ​ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ങ്കി​ൽ ‘അ​ഥ​ർ​വ്വ’​ത്തി​ൽ (1989) മ​മ്മൂ​ട്ടി​യാ​ണ് മ​ന്ത്ര​വാ​ദി​യാ​യി വ​രു​ന്ന​ത്. നാ​ലു​കെ​ട്ടു​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ന്നെ​യാ​ണ് ഈ ​സി​നി​മ​യി​ലും ആ​ഭി​ചാ​ര​ങ്ങ​ളും അ​തി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​മൊ​ക്കെ അ​ര​ങ്ങേ​റു​ന്ന​ത്. വി​ന​യ​ൻ സം​വി​ധാ​നംചെ​യ്ത ‘ആ​കാ​ശ​ഗം​ഗ’, ‘വെ​ള്ളി​ന​ക്ഷ​ത്രം’, ‘യ​ക്ഷി​യും ഞാ​നും’ എ​ന്നീ മൂ​ന്നു സി​നി​മ​ക​ളും കേ​ര​ളീ​യ ഫ്യൂ​ഡ​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന പ്രേ​ത​ക​ഥ​ക​ളാ​ണ്. സ്വാ​ഭാ​വി​ക​മാ​യും നാ​ലു​കെ​ട്ടു​ക​ൾ ത​ന്നെ ഈ ​സി​നി​മ​ക​ളു​ടെ പ​ശ്ചാ​ത്ത​ലം.

റു​മേ​നി​യ​യി​ലെ ഡ്രാ​ക്കു​ള​ക്കോ​ട്ട​യി​ൽ പോ​യി ഒ​റി​ജി​ന​ൽ ഡ്രാ​ക്കു​ള​യെ ആ​വാ​ഹി​ച്ച് കേ​ര​ള​ത്തി​ലെ​ത്തു​ന്ന മ​ല​യാ​ളി​ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ‘ഡ്രാ​ക്കു​ള 2012’ എ​ന്ന ഒ​രു ഹൊ​റ​ർ സി​നി​മ​യും (2013) വി​ന​യ​ൻ സം​വി​ധാ​നംചെ​യ്തി​ട്ടു​ണ്ട്. മ​ന്ത്ര​വാ​ദി​യു​ടെ വീ​ട് എ​ന്ന നി​ല​യി​ൽ ഈ ​സി​നി​മ​യി​ലും നാ​ലു​കെ​ട്ട് ക​ട​ന്നു​വ​രു​ന്നു. ‘ആ​കാ​ശ​ഗം​ഗ’ എ​ന്ന സി​നി​മ​യി​ൽ പ​ല നാ​ലു​കെ​ട്ടു​ക​ൾ വി​ശ​ദാം​ശ​ങ്ങ​ളോ​ടെ ത​ന്നെ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

ഭ​യ​ജ​ന​ക​മാ​യ നാ​ടോ​ടി​ക്ക​ഥ​ക​ളു​ടെ സ്വ​ഭാ​വം പു​ല​ർ​ത്തു​ന്ന ‘അ​ന​ന്ത​ഭ​ദ്രം’ സു​നി​ൽ പ​ര​മേ​ശ്വ​ര​ന്റെ അ​തേ പേ​രി​ലു​ള്ള നോ​വ​ലി​ന്റെ അ​നു​ക​ൽ​പ​ന​മാ​ണ്. തി​ക​ച്ചും ഭ​യ​ജ​ന​ക​മാ​യ ഇ​ട​മാ​യി നാ​ലു​കെ​ട്ടു​ക​ൾ സ്ഥാ​ന​പ്പെ​ടു​ന്ന​ത് ഈ ​സി​നി​മ​യി​ൽ ന​മ്മ​ൾ കാ​ണു​ന്നു. പ്ര​ണ​യ​വും ര​തി​യും ഒ​ക്കെ വി​ഷ​യ​മാ​ണെ​ങ്കി​ലും അ​വ​ക്കെ​ല്ലാം മു​ക​ളി​ൽ ഭീ​ക​ര​വും മാ​ന്ത്രി​ക​വു​മാ​യ ഒ​രു ക​ൽ​പ​നാ​ലോ​ക​മാ​ണ് പ്രാ​ധാ​ന്യം നേ​ടു​ന്ന​ത്. നാ​ലു​കെ​ട്ടി​ന്റെ ഈ ​സി​നി​മ​യി​ലെ പ​ങ്കാ​ളി​ത്ത​വും ഒ​രു ഡ്രാ​ക്കു​ള​ക്കോ​ട്ട​യു​ടേ​താ​ണ്.

ഭീ​ക​ര​നാ​യ പ്ര​ഭു​വി​ന്റെ സ്ഥാ​ന​ത്ത് മ​നോ​ജ് കെ. ​ജ​യ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ദി​ഗം​ബ​ര​ൻ എ​ന്ന മ​ന്ത്ര​വാ​ദി നി​ൽ​ക്കു​ന്നു. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​നു​ശേ​ഷം വ​ന്ന നാ​ലു​കെ​ട്ടു​ സി​നി​മ​ക​ൾ എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട സി​നി​മ​ക​ളാ​ണ് ‘വെ​ള്ളി​ന​ക്ഷ​ത്ര’​വും ‘അ​ന​ന്ത​ഭ​ദ്ര’​വും. ര​ണ്ടി​ലും പ​ഴ​യ​പോ​ലെ ത​റ​വാ​ട്, ത​റ​വാ​ടി​ത്തം തു​ട​ങ്ങി​യ ബൃ​ഹ​ദാ​ഖ്യാ​ന​ങ്ങ​ൾ നാ​ലു​കെ​ട്ടി​നൊ​പ്പം സം​ഗ​ത​മാ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, സ്വാ​ഭാ​വി​ക​മാ​യ ഒ​രു ഗാ​ർ​ഹി​ക ആ​വാ​സവ്യ​വ​സ്ഥ എ​ന്ന നി​ല​യി​ല​ല്ല ഭ​യ​ജ​ന​ക​മാ​യ ക​ൽ​പ​നാ​ലോ​കം എ​ന്ന നി​ല​യി​ലാ​ണ് ഇ​വ​യി​ൽ നാ​ലു​കെ​ട്ടു​ക​ളു​ടെ സ്ഥാ​നം.

നാ​ലു​കെ​ട്ടു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് സാ​മൂ​ഹി​ക​പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​ക​ൾ അ​ല്ല ഇ​രു​പ​താം നൂ​റ്റാ​ണ്ടി​നു​ശേ​ഷം കൂ​ടു​ത​ലും ഉ​ണ്ടാ​ക്ക​പ്പെ​ട്ട​ത് എ​ന്നാ​ണ് ഇ​തി​ന​ർ​ഥം. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ നാ​ലു​കെ​ട്ടു​ സി​നി​മ​ക​ളി​ൽ സാ​മൂ​ഹി​ക​ജീ​വി​ത​ത്തി​നും സാ​ധാ​ര​ണ ജീ​വി​ത​ത്തി​നും സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​രു​പ​താം നൂ​റ്റാ​ണ്ട് പി​ന്നി​ട്ട​തോ​ടെ, ഹൊ​റ​ർ പ്ര​മേ​യ​ങ്ങ​ൾ​ക്കാ​യി നാ​ലു​കെ​ട്ടു​ക​ൾ മി​ക്ക​വാ​റും സ്ഥാ​ന​പ്പെ​ട്ടു​പോ​യി. ‘അ​ന​ന്ത​ഭ​ദ്ര’​വും ‘വെ​ള്ളി​ന​ക്ഷ​ത്ര’​വും ‘അ​പ​രി​ചി​ത​നും’ ‘ഭ്ര​മ​യു​ഗ’​വു​മൊ​ക്കെ അ​താ​ണ് തെ​ളി​യി​ക്കു​ന്ന​ത്.

( തുടരും )

Tags:    
News Summary - weekly culture film and theatre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.