‘‘ഒരു ദലിതനായ സംസ്കൃത അധ്യാപകൻ എഴുതുന്നു എന്നതാണ് ഹിന്ദുത്വവാദികളെ പ്രകോപിപ്പിക്കുന്നത്’’

ഹിന്ദുത്വവാദികളുടെ ശക്തമായ എതിർപ്പ്​ നേരിടുന്ന എഴുത്തുകാരനും ചിന്തകനും സംസ്​കൃത അധ്യാപകനുമാണ്​ ഡോ. ടി.എസ്​. ശ്യാംകുമാർ. രാമായണ വിശകലന കോളത്തി​ന്റെ പേരിലും ഹിന്ദുത്വവാദികൾ അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. ത​ന്റെ നിലപാടുകളും ജീവിതവഴികളും സംസാരിക്കുകയാണ്​ അദ്ദേഹം ചരിത്രകാരൻകൂടിയായ വിനിൽ പോളിനോട്​.ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹ​രി​പ്പാ​ടി​ന​ടു​ത്തു​ള്ള വീ​യ്യ​പു​രം എ​ന്ന അ​പ്പ​ര്‍കു​ട്ട​നാ​ട​ന്‍ ഗ്രാ​മ​മാണ് ടി.​എ​സ്. ശ്യാം​കു​മാ​റി​ന്റെ സ്വ​ദേ​ശം. കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ർവ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് സം​സ്‌​കൃ​ത സാ​ഹി​ത്യ​ത്തി​ല്‍ ബി​രു​ദ​വും...

ഹിന്ദുത്വവാദികളുടെ ശക്തമായ എതിർപ്പ്​ നേരിടുന്ന എഴുത്തുകാരനും ചിന്തകനും സംസ്​കൃത അധ്യാപകനുമാണ്​ ഡോ. ടി.എസ്​. ശ്യാംകുമാർ. രാമായണ വിശകലന കോളത്തി​ന്റെ പേരിലും ഹിന്ദുത്വവാദികൾ അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. ത​ന്റെ നിലപാടുകളും ജീവിതവഴികളും സംസാരിക്കുകയാണ്​ അദ്ദേഹം ചരിത്രകാരൻകൂടിയായ വിനിൽ പോളിനോട്​.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹ​രി​പ്പാ​ടി​ന​ടു​ത്തു​ള്ള വീ​യ്യ​പു​രം എ​ന്ന അ​പ്പ​ര്‍കു​ട്ട​നാ​ട​ന്‍ ഗ്രാ​മ​മാണ് ടി.​എ​സ്. ശ്യാം​കു​മാ​റി​ന്റെ സ്വ​ദേ​ശം. കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ർവ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് സം​സ്‌​കൃ​ത സാ​ഹി​ത്യ​ത്തി​ല്‍ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര​ ബി​രു​ദ​വും എം.​ഫി​ല്‍ ബി​രു​ദ​വും ഗ​വേ​ഷ​ണ ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി.

മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് കൗ​ണ്‍സലി​ങ് സൈ​ക്കോ​ള​ജി​യി​ല്‍ പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും നേ​ടി​യി​ട്ടു​ണ്ട്. ‘കേ​ര​ളീ​യ ത​ന്ത്ര​ഗ്ര​ന്ഥ​ങ്ങ​ളി​ലെ പ്രാ​യ​ശ്ചി​ത്ത സ​ങ്ക​ൽപം –വി​മ​ര്‍ശ​നാ​ത്മ​ക അ​പ​ഗ്ര​ഥ​നം’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കാ​ല​ടി സം​സ്‌​കൃ​ത സ​ർവ​ക​ലാ​ശാ​ല​യി​ല്‍ പി​എ​ച്ച്.​ഡി ഗ​വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. കേ​ര​ള സ​ര്‍ക്കാ​റി​ന്റെ ധ​ന​സ​ഹാ​യ​ത്തോ​ടെ പോ​ണ്ടി​ച്ചേ​രി ഫ്ര​ഞ്ച് ഇ​ന്‍സ്റ്റി​റ്റ്യൂട്ടി​ല്‍ ഡോ. ​എ​സ്.​എ.​എ​സ്. ശ​ർമ​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ‘പാ​ഞ്ച​രാ​ത്രാ​ഗ​മ​ങ്ങ​ളി​ലെ പ്രാ​യ​ശ്ചി​ത്ത സ​ങ്ക​ൽപ’ത്തെ സം​ബ​ന്ധി​ച്ച് പ​ഠ​ന​ത്തി​ലേ​ര്‍പ്പെ​ട്ടി​ട്ടു​ണ്ട്.

അം​ബേ​ദ്ക​ര്‍ നാ​ഷ​നല്‍ ഫെ​ലോ​ഷിപ് (2012), അം​ബേ​ദ്ക​ര്‍ സേ​വാ​ശ്രീ നാ​ഷ​നല്‍ അ​വാ​ര്‍ഡ് (2013), ബ​ഹ​്​െ​െറ​ന്‍-​പ്ര​തി​ഭ പു​ര​സ്‌​കാ​രം (2013), കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ല്‍നി​ന്നും മി​ക​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​നു​ള്ള ഇ.​വി. രാ​മ​ന്‍ ന​മ്പൂ​തി​രി എ​ന്‍ഡോ​വ്‌​മെ​ന്റ് (2015), വി.​കെ. നാ​രാ​യ​ണ​ഭ​ട്ട​തി​രി എ​ന്‍ഡോ​വ്‌​മെ​ന്റ് (2016), കെ.​വി. ശ​ർമ എ​ന്‍ഡോ​വ്‌​മെ​ന്റ് (2017) എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ യൂ​നിവേ​ഴ്‌​സി​റ്റി ഗ്രാ​ന്റ് ക​മീ​ഷ​ന്റെ (ഡ​ല്‍ഹി) രാ​ജീ​വ്ഗാ​ന്ധി നാ​ഷ​നല്‍ ഫെ​ലോ​ഷി​പ്പും (2017) ല​ഭി​ച്ചു.

ഹിന്ദുത്വവാദികളു​ടെ എതിർപ്പ്​ പലവിധത്തിൽ നേരിടുന്നുണ്ട്​ അദ്ദേഹം. ബ്രാഹ്മണ്യ വിമർശനവും പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും അംബേദ്​കറ്റൈ്​- കീഴാള വായനകളാണ്​ ഡോ. ടി.എസ്​. ശ്യാംകുമാറിനെതിരെ നീങ്ങാൻ ഹിന്ദുത്വവാദികളെ പ്രേരിപ്പിച്ചിട്ടുള്ളത്​. ഇപ്പോൾ അദ്ദേഹത്തിന്​ നേരെ അത്തരമൊരു ആക്രമണം സോഷ്യൽ മീഡിയയിലടക്കം നടന്നുകൊണ്ടിരിക്കുകയാണ്​. ആ പശ്ചാത്തലത്തിൽ ഡോ.ടി.എസ്​. ശ്യാംകുമാർ ചരിത്രകാരനായ ഡോ. വിനിൽ പോളിനോട് നടത്തിയ സംഭാഷണത്തി​ന്റെ പ്രസക്ത ഭാഗങ്ങളാണ്​ ചുവടെ:

വേ​ദ, ഇ​തി​ഹാ​സ, പു​രാ​ണ​ങ്ങ​ളും ധ​ർ​മ​ശാ​സ്ത്ര​ങ്ങ​ളും തു​ട​ങ്ങി​ നി​ര​വ​ധി​യാ​യ ഹൈ​ന്ദ​വ മ​തഗ്ര​ന്ഥ​ങ്ങ​ളെ​യും സം​സ്‌​കൃ​ത ഭാ​ഷ​യെ​യും അ​ക്കാ​ദ​മി​കത​ല​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​നു​ള്ള താ​ങ്ക​ളു​ടെ ശ്ര​മ​ത്തി​ന്റെ പ​ശ്ചാ​ത്ത​ലം എ​ന്താ​യി​രു​ന്നു?

വ​ള​രെ ചെ​റു​പ്പ​ത്തി​ൽത​ന്നെ പു​രാ​ണ​ങ്ങ​ൾ പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം എ​നി​ക്ക് ല​ഭി​ച്ചി​രു​ന്നു. എ​ന്റെ ഗ്രാ​മ​ത്തി​ൽത​ന്നെ​യു​ള്ള മ​ണി​ക​ണ്ഠ​ൻ പി​ള്ള​യു​ടെ ‘ശി​ഷ്യ​നാ​യാ​ണ്’ ഭാ​ഗ​വ​തം, രാ​മാ​യ​ണം, മ​ഹാ​ഭാ​ര​തം ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ്ര​ന്ഥ​ങ്ങ​ൾ അ​ഭ്യ​സി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്. ഈ ​പ​ഠ​നം ഞാ​ൻ ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ തു​ട​ങ്ങി​യ​താ​ണ്. പി​ന്നീ​ട് എ​ന്റെ പു​രാ​ണപ​ഠ​ന​ങ്ങ​ളി​ലെ താ​ൽ​പ​ര്യം ക​ണ്ടാ​ണ് അ​മ്മ​യു​ടെ ഒ​രു ബ​ന്ധു​വാ​യ ദാ​മോ​ദ​ര പാ​ർ​ക്ക് എ​ന്നെ ത​ന്ത്രവി​ദ്യ, ജ്യോ​തി​ഷം തു​ട​ങ്ങി​യ​വകൂ​ടി അ​ഭ്യ​സി​പ്പി​ക്കാ​ൻ ഗു​രു​ക്ക​ന്മാ​രെ ഏ​ർ​പ്പാ​ടാ​ക്കി​യ​ത്.

ഈ ​പ​ഠ​നം വേ​ദേ​തി​ഹാ​സ പു​രാ​ണ​ പാ​ര​മ്പ​ര്യ​ങ്ങ​ളെ​യും അ​തി​ന്റെ ഗ്ര​ന്ഥ​സ​മു​ച്ച​യ​ങ്ങ​ളെ​യും സൂ​ക്ഷ്മ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ സ​ഹാ​യി​ച്ചു. ഔ​ദ്യോ​ഗി​ക​മാ​യി സം​സ്കൃ​തപ​ഠ​നം ആ​രം​ഭി​ക്കു​ന്ന​ത് സ്കൂ​ൾവി​ദ്യാ​ഭ്യാ​സ കാ​ല​ത്താ​ണ്. കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നാ​ണ് ഞാ​ൻ സം​സ്കൃ​ത സാ​ഹി​ത്യ​ത്തി​ൽ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും എം.​ഫി​ലും പി​എ​ച്ച്.ഡി​യും നേ​ടി​യ​ത്. കാ​ല​ടി​യി​ലെ ഗ​വേ​ഷ​ണ കാ​ല​മാ​ണ് സം​സ്കൃ​ത​ത്തെ സം​ബ​ന്ധി​ച്ചു​ള്ള ആ​ഴ​മേ​റി​യ വി​മ​ർ​ശ​ന വാ​യ​ന​ക​ൾ​ക്ക് ക​രു​ത്തേ​കി​യ​ത്. എ​ന്റെ ഗ​വേ​ഷ​ണ മാ​ർ​ഗ​ദ​ർ​ശി​യാ​യ പ്ര​ഫ. ഡോ. ​സം​ഗ​മേ​ശ​ൻ മാ​ഷി​ന്റെ കൂ​ടെ​യു​ള്ള ഗ​വേ​ഷ​ണകാ​ലം വേ​ദ- സ്മൃ​തി-പു​രാ​ണ ഗ്ര​ന്ഥ​സ​മു​ച്ച​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​മ​ർ​ശ​ന വാ​യ​ന​ക​ളെ കൂ​ടു​ത​ൽ വി​ശാ​ല​മാ​ക്കു​ക​യുംചെ​യ്തു.

ചെ​റു​പ്പ​കാ​ല​ത്ത് തു​ട​ങ്ങി​യ പ​ഠ​നം പി​ന്നീ​ട് അ​ക്കാ​ദ​മി​ക ഗ​വേ​ഷ​ണ​ത്തി​ൽ വ​ലി​യ ക​രു​ത്താ​യി മാ​റു​ക​യാ​ണു​ണ്ടാ​യ​ത്. ഗ്ര​ന്ഥപ​ഠ​ന​വും അ​തി​ന്റെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ങ്ങ​ളും ഇ​വി​ടെ ‘ഹൈ​ന്ദ​വം’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച പാ​ഠ​രൂ​പ​ങ്ങ​ളെ വി​മ​ർ​ശ​നാ​ത്മ​ക​മാ​യി വി​ല​യി​രു​ത്താ​ൻ സ​ഹാ​യി​ച്ചു. ഇ​വ​യെ ഹൈ​ന്ദ​വ ഗ്ര​ന്ഥ​സം​ഹി​ത​ക​ൾ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​തി​ൽ ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ട്. കാ​ര​ണം, സം​സ്കൃ​ത​ത്തി​ന്റെ പൊ​തു പാ​ര​മ്പ​ര്യ​ത്തി​ലാ​ണ് ഈ ​ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തെ​ല്ലാം ര​ചി​ക്ക​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ൽ ഹൈ​ന്ദ​വം എ​ന്ന് വി​ളി​ക്കാ​വു​ന്ന പൊ​തു​വാ​യ​തും ഏ​കാ​ത്മ​ക​വു​മാ​യ ഒ​രു രൂ​പം അ​തി​നു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ച് ശ്രീ​നാ​രാ​യ​ണ ഗു​രു ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ​ണ്ഡി​ത​ർ ഹൈ​ന്ദ​വ സം​ഹി​ത​ക​ളെ വ്യ​ത്യ​സ്ത രീ​തി​യി​ൽ വ്യാ​ഖ്യാ​നി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള സാ​ഹി​ത്യ​കൃ​തി​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ പി.​കെ. ബാ​ല​കൃ​ഷ്‌​ണ​നും എം.​ടി​യും തു​ട​ങ്ങി നി​ര​വ​ധി എ​ഴു​ത്തു​കാ​ർ മ​റ്റൊ​രു ലോ​ക​ത്തെ ന​മു​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഹി​ന്ദു​ത്വ​ കൃ​തി​ക​ളെ മു​ൻ​നി​ർ​ത്തി ലോ​കബോ​ധ്യ​ത്തെ ഭാ​വ​ന​പ്പെ​ടു​ത്തി​യെ​ടു​ക്കാനു​ള്ള മ​ല​യാ​ളി​ക​ളു​ടെ ര​ച​നാപ​ദ്ധ​തി​ക​ളെ താ​ങ്ക​ൾ എ​ങ്ങ​നെ​യാ​ണ് നോ​ക്കിക്കാ​ണു​ന്ന​ത്?

‘‘ഹി​ന്ദു​ക്ക​ൾ സ്മൃ​തി​ക​ൾ നോ​ക്കി ഭ​രി​ക്കു​ന്ന​വ​ര​ല്ലാ​യോ’’ എ​ന്ന് നാ​രാ​യ​ണ ഗു​രു ചോ​ദി​ക്കു​ന്നു​ണ്ട്. ഇ​ത് സ്മൃ​തി പാ​ര​മ്പ​ര്യ​ത്തോ​ടു​ള്ള ഗു​രു​വി​ന്റെ കൃ​ത്യ​മാ​യ വി​മ​ർ​ശ​ന​മാ​ണ്. 1925ൽ ​സി.​വി. കു​ഞ്ഞുരാ​മ​നു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ൽ ‘‘ഹി​ന്ദുമ​തം എ​ന്നൊ​രു മ​ത​മേ ഇ​ല്ല​ല്ലോ’’ എ​ന്നും ഗു​രു പ​റ​യു​ന്നു​ണ്ട്. ക്ഷേ​ത്രപ്ര​വേ​ശ​ന വി​ളം​ബ​ര​ത്തെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ൻ പ്ര​സം​ഗി​ക്കു​ന്നു​ണ്ട്. അ​ദ്ദേ​ഹം അ​ന്ന​വി​ടെ പ​റ​യു​ന്ന​ത്, ഗു​രു​വി​ന് വേ​ണ​മെ​ങ്കി​ൽ വൈ​ദി​കസം​ഹി​ത​ക​ളെ കൂ​ട്ടു​പി​ടി​ച്ച് വ്യാ​ഖ്യാ​ന​ങ്ങ​ൾ ന​ട​ത്താ​മാ​യി​രു​ന്നു. ഗു​രു അ​ത് ചെ​യ്തി​ല്ല. അ​ത് ഗു​രു​വി​ന് വേ​ദ​ങ്ങ​ൾ അ​റി​യാ​ൻ പാ​ടി​ല്ലാ​ത്ത​തുകൊ​ണ്ടാ​യി​രു​ന്നി​ല്ല. മ​റി​ച്ച് ആ ​മാ​ർ​ഗം ഗു​രു പി​ന്തു​ട​ർ​ന്നി​ല്ല.

‘‘ഗീ​ത ഉ​പ​ദേ​ശി​ച്ച കൃ​ഷ്ണ​ൻ പി​ന്നീ​ട് ദുഃഖി​ച്ചി​രി​ക്കാം’’ എ​ന്നും ഗു​രു പ​റ​യു​ന്നു​ണ്ട്. ഇ​തെ​ല്ലാം പി​ൽ​ക്കാ​ല​ത്ത് ഹൈ​ന്ദ​വ​മെ​ന്ന് മു​ദ്ര ചാ​ർ​ത്ത​പ്പെ​ട്ട ഗ്ര​ന്ഥ​പാ​ര​മ്പ​ര്യ​ങ്ങ​ളോ​ടു​ള്ള ഗു​രു​വി​ന്റെ ആ​ഴ​മേ​റി​യ വി​മ​ർ​ശ​ന​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ ഹി​ന്ദു​ത്വ ബ്രാ​ഹ്മ​ണ്യ വി​മ​ർ​ശ​ന​ത്തി​ന്റെ ആ​ദ്യ​പ​ഥി​ക​രി​ലൊ​രാ​ളാ​യി​രു​ന്നു സാ​ക്ഷാ​ൽ സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ൻ. ഗാ​ന്ധി​യോ​ട് ‘‘നി​ങ്ങ​ളു​ടെ കൃ​ഷ്ണ​ൻ ഒ​രു പ​ര​മ്പ​ര കൊ​ല​യാ​ളി അ​ല്ലാ​യി​രു​ന്നോ’’ എ​ന്ന് സ​ഹോ​ദ​ര​ൻ ചോ​ദി​ക്കു​ന്നു​ണ്ട്. എസ്.എൻ.ഡി.പിയു​ടെ മീ​റ്റിങ്ങി​ൽ വ​ന്ന് മ​ദ​ൻമോ​ഹ​ൻ മാ​ള​വ്യ രാ​മ​നാ​മം ജ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സ​ഹോ​ദ​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ രാ​വ​ണാ കീ ​ജ​യ് വി​ളി​ച്ചു. ജാ​തി​വ്യ​വ​സ്ഥ​യെ സ​മാ​പ്തീ​ക​രി​ക്കാ​ൻ വേ​ണ്ട​ത് ‘Liquidate Hinduism’ ആ​ണെ​ന്ന് സ​ഹോ​ദ​ര​ൻ ഉ​റ​ച്ച് പ​റ​ഞ്ഞു. പ​ണ്ഡി​റ്റ് ക​റു​പ്പ​ന്റെ വി​മ​ർ​ശന പാ​ര​മ്പ​ര്യ​വും ഇ​തി​ൽ പ്ര​ധാ​ന​മാ​ണ്. സം​സ്കൃ​ത അ​ധ്യാ​പ​ക​ൻകൂ​ടി​യാ​യി​രു​ന്ന ക​റു​പ്പ​ൻ മാ​സ്റ്റ​ർ ‘ജാ​തി​ക്കു​മ്മി’​യും ‘ബാ​ലാ​ക​ലേ​ശ’​വും മ​റ്റും എ​ഴു​തി ജാ​തിബ്രാ​ഹ്മ​ണ്യ​ത്തെ വെ​ല്ലു​വി​ളി​ച്ചു.

പോ​ത്തേ​രി കു​ഞ്ഞ​മ്പു​വി​ന്റെ ‘അ​ധ്യാ​ത്മ രാ​മാ​യ​ണ നി​രൂ​പ​ണം’ എ​ന്ന ഗ്ര​ന്ഥം സ​മൂ​ഹ​ത്തി​ൽ വ​ലി​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച​താ​യി സി.​വി. കു​ഞ്ഞുരാ​മ​ൻ പ​റ​യു​ന്നു​ണ്ട്. ഇ​ങ്ങ​നെ എ​ത്ര​യോ മ​ഹ​ത്തു​ക്ക​ൾ. ഇ​വ​ർ തു​റ​ന്നി​ട്ട വ​ഴി​യി​ലൂ​ടെ​യാ​ണ് പി​ന്നീ​ട് കേ​ര​ള​ത്തി​ന് മു​ന്നേ​റാ​ൻ ക​ഴി​ഞ്ഞ​ത്. ഈ ​മു​ന്നേ​റ്റ​ത്തെ ത​ട​യു​ന്ന സ​വ​ർ​ണ​വ​ത്കര​ണ​മാ​ണ് കേ​ര​ള​ത്തെ പി​ടി​മു​റു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ‘മ​ഹാ​ഭാ​ര​ത​’ത്തെ​യും ‘രാ​മാ​യ​ണ​’ത്തെ​യും കേ​വ​ലം ലാ​വ​ണ്യ​പ​ര​മാ​യി മാ​ത്രം സ​മീ​പി​ക്കു​ന്ന രീ​തി ബ്രാ​ഹ്മ​ണ്യ ലോ​ക​വീ​ക്ഷ​ണ​ത്തി​ന്റെ തു​ട​ർഫ​ല​മാ​ണ്. എ​ന്നാ​ൽ, ഇ​ത്ത​രം വീ​ക്ഷ​ണ​ഗ​തി​ക​ളെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച അ​തു​ല്യ​നാ​യ പ​ണ്ഡി​ത ധൈ​ഷ​ണി​ക​നാ​ണ് പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ. അ​ദ്ദേ​ഹ​ത്തി​ന്റെ ‘ജാ​തി​വ്യ​വ​സ്ഥ​യും കേ​ര​ള​ച​രി​ത്ര​’വും ടി​പ്പു സു​ൽ​ത്താ​നെ ​സം​ബ​ന്ധി​ച്ച പ​ഠ​ന​വും ഇ​തി​ന്റെ നി​ദ​ർ​ശ​ന​മാ​ണ്. മ​ല​യാ​ളി​ക്ക് പു​തി​യൊ​രു ലോ​ക​ബോ​ധം ന​ൽ​കി​യ​വ​രാ​ണ് നാ​രാ​യ​ണ ഗു​രു​വും സ​ഹോ​ദ​ര​നും ക​റു​പ്പ​ൻ മാ​ഷും പോ​ത്തേ​രി കു​ഞ്ഞ​മ്പു​വും തു​ട​ങ്ങി​യ മ​ഹാ​മ​നീ​ഷി​ക​ൾ. ഈ ​ചി​ന്താ​ധാ​ര​യു​ടെ ഊ​ർ​ജ​മാ​ണ് ന​മു​ക്കി​ന്നാ​വ​ശ്യം.

 

ത്രൈ​വ​ർ​ണി​ക​ന്മാ​ർ​ക്ക് വേ​ണ്ടി എ​ഴു​ത​പ്പെ​ട്ട​താ​ണ് സം​സ്‌​കൃ​ത സാ​ഹി​ത്യ​മെ​ന്നും മ​നു​ഷ്യ​രെ തു​ല്യ​രാ​യി കാ​ണു​ന്ന ഒ​രു വ​രി​പോ​ലും സം​സ്‌​കൃ​ത സാ​ഹി​ത്യ​ത്തി​ൽ ഇ​ല്ല എ​ന്നും താ​ങ്ക​ളു​ടെ ചി​ല പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ൽനി​ന്നും കേ​ൾ​ക്കാ​ൻ സാ​ധി​ച്ചു. സ​ാഹോ​ദ​ര്യ​മെ​ന്ന വാ​ക്കി​ല്ലാ​ത്ത ഈ ​വ്യ​വ​ഹാ​ര​ത്തി​നെ പി​ന്തു​ണ​ക്കുന്ന​വ​ർ വ​സു​ധൈ​വ കു​ടും​ബ​കം എ​ന്നൊ​ക്കെ പ​റ​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ജി20 ​ഉ​ച്ച​കോ​ടി​യു​ടെ പ്ര​മേ​യ​മാ​യ ‘വ​സു​ധൈ​വ കു​ടും​ബ​കം’ ആ​ഗോ​ള സു​സ്ഥി​ര വി​ക​സ​ന​ത്തി​നു​ള്ള മാ​ർ​ഗ​രേ​ഖ​യാ​ണെ​ന്ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നെക്കൊണ്ട് പ​റ​യി​ക്കു​ക​യു​ണ്ടാ​യി. ഇ​ത് ഒ​രു രാ​ഷ്ട്രീ​യ സ​ങ്ക​ൽപ​മാ​യി പ്ര​യോ​ഗി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണ്?

‘പ​ഞ്ച​ത​ന്ത്ര’​ത്തി​ൽ ആ​ടി​ന്റെ​യും കു​റു​ക്ക​ന്റെ​യും ക​ഥ പ​റ​യു​മ്പോ​ഴാ​ണ് ‘വ​സു​ധൈ​വ കു​ടും​ബ​കം’ എ​ന്ന ആ​ശ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കു​റു​ക്ക​ൻ ആ​ടു​ക​ളോ​ട് പ​റ​യു​ന്ന​താ​ണി​ത്. ആ​ടു​ക​ൾ ത​ന്റെ അ​ടു​ത്തേ​ക്ക് വ​രാ​ൻ മ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നും ന​മ്മ​ൾ ഒ​രു കു​ടും​ബ​മ​ല്ലേ​യെ​ന്നു​മാ​ണ് കു​റു​ക്ക​ൻ ചോ​ദി​ക്കു​ന്ന​ത്. കു​റു​ക്ക​ന്റെ ഉ​പ​ദേ​ശ​ത്തി​ന്റെ അ​ർ​ഥം വ്യ​ക്ത​മാ​ണ​ല്ലോ. ആ​ടു​ക​ളെ വ​ശ​ത്താ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ശേ​ഷം ചി​ന്ത്യം ശു​ഭം. ഇ​തുപോ​ലെ​യാ​ണ് പു​തി​യ കാ​ല​ത്തും ചി​ല വി​ശു​ദ്ധ​ങ്ങ​ളെ​ന്ന് ആ​രോ​പി​ക്കു​ന്ന വാ​ക്യ​ങ്ങ​ളെ ചി​ല​ർ ഉ​പ​ക​ര​ണ​മാ​ക്കു​ന്ന​ത്. ഹി​ന്ദു​മ​ത​ത്തി​ലെ ഗ്ര​ന്ഥ​ങ്ങ​ളെ പ​രി​ശോ​ധി​ക്കാ​ൻ സ​മ​ത്വ​ത്തെ​യും സാ​ഹോ​ദ​ര്യ​ത്തെ​യും ഒ​രു മാ​ന​ദ​ണ്ഡ​മാ​ക്കു​ന്നു എ​ന്ന് ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ പ​റ​യു​ന്നു​ണ്ട്. അം​ബേ​ദ്ക​റു​ടെ ഈ ​ധൈ​ഷ​ണി​ക വ​ഴി​യും രീ​തി​ശാ​സ്ത്ര​വും പി​ന്തു​ട​ർ​ന്നു​കൊ​ണ്ട് സം​സ്കൃ​ത സാ​ഹി​ത്യ​സ​മു​ച്ച​യ​ത്തെ പ​രി​ശോ​ധി​ച്ചാ​ണ് ‘‘മ​നു​ഷ്യ​രെ തു​ല്യ​രാ​യി കാ​ണു​ന്ന ഒ​രു വ​രിപോ​ലും സം​സ്കൃ​ത സാ​ഹി​ത്യ​ത്തി​ൽ ഇ​ല്ല’’ എ​ന്ന നി​ഗ​മ​നം ഞാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​ത് കേ​വ​ല​മാ​യ വി​മ​ർ​ശ​ന​മ​ല്ല; സു​ദീ​ർ​ഘ​മാ​യ സം​സ്കൃ​ത പ​ഠ​ന​വും അം​ബേ​ദ്ക​ർ ചി​ന്ത​ക​ളു​മാ​ണ് ഇ​ത്ത​രം ഒ​രു നി​ഗ​മ​ന​ത്തി​ലേ​ക്ക് എ​ന്നെ ന​യി​ച്ച​ത്.

ഡോ. ​ബി.ആ​ർ. അം​ബേ​ദ്ക​റു​ടെ ദ​ർ​ശ​ന​ങ്ങ​ളും ച​രി​ത്ര രാ​ഷ്ട്രീ​യ വീ​ക്ഷ​ണ​ങ്ങ​ളു​മെ​ല്ലാം എ​ങ്ങ​നെ​യാ​ണ് താ​ങ്ക​ളു​ടെ ഗ​വേ​ഷ​ണ മേ​ഖ​ല​യി​ൽ പ്ര​സ​ക്ത​മാ​കു​ന്ന​ത്? അം​ബേ​ദ​്ക​ർ ആ​ശ​യ​ങ്ങ​ളി​ൽനി​ന്ന് സം​സ്‌​കൃ​ത ഗ​വേ​ഷ​ണ മേ​ഖ​ല​യി​ൽ താ​ങ്ക​ൾ​ക്ക് എ​ന്ത് ഊ​ർ​ജ​മാ​ണ് ല​ഭി​ച്ച​ത്?

കേ​ര​ളീ​യ ത​ന്ത്രഗ്ര​ന്ഥ​ങ്ങ​ളി​ലെ പ്രാ​യ​ശ്ചി​ത്ത വി​ധി​ക​ളാ​യി​രു​ന്നു എ​ന്റെ ഡോ​ക്ട​റ​ൽ പ്ര​ബ​ന്ധ​ത്തി​ന്റെ വി​ഷ​യം. പ്രാ​യ​ശ്ചി​ത്ത വി​ധി​ക​ൾ കേ​വ​ലം അ​നു​ഷ്ഠാ​ന​ങ്ങ​ള​ല്ലെ​ന്നും അ​വ​യെ നി​ർ​ണ​യി​ച്ച​ത് ഇ​ന്ത്യ​ൻ ജാ​തി ബ്രാ​ഹ്മ​ണ്യ ക്ര​മ​ങ്ങ​ളാ​യി​രു​ന്നു എ​ന്നും തി​രി​ച്ച​റി​യാ​ൻ അം​ബേ​ദ്ക​ർ ചി​ന്ത​ക​ൾ പ്രാ​പ്ത​മാ​ക്കി.

ചു​രു​ക്ക​ത്തി​ൽ സം​സ്കൃ​ത സാ​ഹി​ത്യ പാ​ര​മ്പ​ര്യ​ത്തെ സ​മീ​പി​ക്കു​മ്പോ​ഴെ​ല്ലാം അം​ബേ​ദ്ക​ർ വാ​യ​ന​ക​ൾ എ​ന്റെ രീ​തി​ശാ​സ്ത്ര​ത്തെ നി​ർ​ണ​യി​ച്ചുകൊ​ണ്ടേ​യി​രു​ന്നു. അ​തെ​ന്നെ ത​ന്നെ നി​ര​ന്ത​രം പു​തു​ക്കു​ന്ന​തി​നും സ​ഹാ​യി​ച്ചു. ഹി​ന്ദു​മ​ത​ത്തെ വി​ല​യി​രു​ത്താ​ൻ ഞാ​ൻ സ​മ​ത്വ​ത്തെ ഒ​രു മാ​ന​ദ​ണ്ഡ​മാ​ക്കു​ന്നു എ​ന്ന ഡോ. ​അം​ബേ​ദ്ക​റു​ടെ സു​ചി​ന്തി​ത​വും പ്ര​കാ​ശപൂ​ർ​ണ​വു​മാ​യ വി​മ​ർ​ശ​നജ്ഞാ​നം എ​ന്റെ സം​സ്കൃ​ത ഗ​വേ​ഷ​ണ​ത്തെ പു​തി​യ തു​റ​സ്സു​ക​ളി​ലേ​ക്ക് ന​യി​ച്ചുകൊ​ണ്ടി​രി​ക്കു​ന്നു.

സം​സ്കൃ​ത സാ​ഹി​ത്യ പാ​ര​മ്പ​ര്യം ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ​ത്തെ നി​ർ​ണ​യി​ക്കു​ന്നു​ണ്ട് എ​ന്ന് ചി​ല സാ​മൂ​ഹി​ക ശാ​സ്ത്ര​ജ്ഞ​ർ നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട​ല്ലോ. ജ​ന​ജീ​വി​ത​ത്തിന്റെ മൂ​ല്യ​വി​ചാ​ര​ങ്ങ​ളെ പ​രു​വ​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്ന​തി​ലും സാ​മൂ​ഹിക​ബോ​ധ​ത്തെ നി​ർ​ണ​യി​ക്കു​ന്ന​തി​ലും പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന ഈ ​സാ​ഹി​ത്യ പാ​ര​മ്പ​ര്യ​ത്തെ വി​മ​ർ​ശ​നാ​ത്മ​ക​മാ​യി പ​രി​ശോ​ധി​ക്കു​ന്ന കൃ​തി​യാ​ണ​ല്ലോ താ​ങ്ക​ളു​ടെ ‘ആ​രു​ടെ രാ​മ​ൻ’ എ​ന്ന ഗ്ര​ന്ഥം. ആ​രു​ടെ രാ​മ​ൻ എ​ന്ന ചോ​ദ്യ​ത്തി​ന് താ​ങ്ക​ൾ ന​ൽ​കു​ന്ന ഉ​ത്ത​രം എ​ന്താ​ണ്?

രാ​മ​ൻ ഒ​രു പ്ര​തീ​ക​മാ​ണ്. ‘‘ആ​രു​ടെ രാ​മ​ൻ?’’ എ​ന്ന ചോ​ദ്യം ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തോ​ടാ​ണ്. രാ​മ​നെ അ​പ​മാ​നി​ച്ചു എ​ന്ന പേ​രി​ലാ​ണ​ല്ലോ ഹി​ന്ദു​ത്വ​ർ എ​ന്നെ വേ​ട്ട​യാ​ടു​ന്ന​ത്. ബ്രാ​ഹ്മ​ണ്യ സം​സ്കാ​രം എ​ന്റെ​യും എ​ന്റെ ജ​ന​ത​യു​ടെ​യും അ​ല്ല എ​ന്നു​ള്ള തു​റ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ആ​രു​ടെ രാ​മ​ൻ എ​ന്ന ചോ​ദ്യം. ഹി​ന്ദു​മ​ത​ത്തി​ന്റെ പു​റ​വ​ഴി​യെ അ​നാ​ഥ​രെപ്പോ​ലെ സ​ഞ്ച​രി​ച്ച ഒ​രു ജ​ന​ത​ക്ക് പ്ര​ത്യ​ക്ഷര​ക്ഷ ന​ൽ​കി​യ​ത് പൊ​യ്ക​യി​ൽ അ​പ്പ​ച്ച​നാ​ണ്. പൊ​യ്ക​യു​ടെ പാ​ര​മ്പ​ര്യ​ത്തി​ൽ എ​വി​ടെ​യാ​ണ് രാ​മ​ൻ? രാ​മാ​ദി​ക​ളു​ടെ കാ​ല​ത്താ​യി​രു​ന്നു​വെ​ങ്കി​ൽ ത​നി​ക്ക് ശം​ബൂ​ക​ന്റെ ഗ​തി​യാ​കു​മാ​യി​രു​ന്നു എ​ന്നാ​ണ് നാ​രാ​യ​ണ ഗു​രു പ​റ​ഞ്ഞ​ത്.

ഗു​രു​വും അ​പ്പ​ച്ച​നും അ​ട​ങ്ങു​ന്ന സ്വ​ത​ന്ത്ര സ​മു​ദാ​യ​ങ്ങ​ൾ​ക്ക് രാ​മ പാ​ര​മ്പ​ര്യ​വു​മാ​യ​ല്ല ബ​ന്ധം. ‘‘പാ​വ​യോ​യി​വ​ൾ’’ എ​ന്ന് ചോ​ദി​ച്ച് ആ​ശാ​ന്റെ സീ​ത രാ​മ​നെ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. വെ​റു​പ്പി​ല്ലാ​തെ ക​രു​ണ​യി​ലും സാ​ഹോ​ദ​ര്യ​ത്തി​ലും നി​ലീ​ന​മാ​യ ഉ​പേ​ക്ഷ. എ​ല്ലാ​വ​രു​ടേ​തു​മാ​ണ് എ​ന്ന് പ​റ​ഞ്ഞുകൊ​ണ്ട് ഇ​ന്ത്യ​യി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന അ​വ​ർ​ണ ജ​ന​ത​യെ അ​ടി​ച്ചേ​ൽപി​ക്കു​ന്ന ബ്രാ​ഹ്മ​ണ​മ​ത​വും അ​തി​ന്റെ പാ​ര​മ്പ​ര്യ​വും ദ​ലി​ത മ​നു​ഷ്യ​രു​ടേ​ത​ല്ല എ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ആ​രു​ടെ രാ​മ​ൻ എ​ന്ന ചോ​ദ്യം. ‘‘ഏ​തൊ​രു യു​ക്തി​ചി​ന്ത​യെ​യും നി​ഷേ​ധി​ക്കു​ന്ന ധാ​ർ​മി​ക​ത​യു​ടെ ഏ​തൊ​രു ഭാ​ഗ​വും നി​ഷേ​ധി​ക്കു​ന്ന വേ​ദ​ങ്ങ​ളും ശാ​സ്ത്ര​ങ്ങ​ളും ഡൈ​നാ​മി​റ്റ് ​െവ​ച്ച് ത​ക​ർ​ക്ക​ണ​മെ​ന്ന്’’ ‘ജാ​തി​നി​ർ​മൂ​ല​ന​’ത്തി​ൽ അം​ബേ​ദ്ക​ർ എ​ഴു​തു​ന്നു​ണ്ട്. ജാ​തി​നി​ർ​മൂ​ല​നം എ​ന്ന​തുകൊ​ണ്ട് അം​ബേ​ദ്ക​ർ അ​ർ​ഥ​മാ​ക്കു​ന്ന​ത് ബ്രാ​ഹ്മ​ണ്യ നി​ർ​മൂ​ല​ന​മാ​ണ്. അ​തി​ന് പ്രേ​രി​പ്പി​ക്കു​ന്ന ചോ​ദ്യ​മാ​ണ് ആ​രു​ടെ രാ​മ​ൻ?

 

രാ​മാ​യ​ണ മാ​സ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ‘മാ​ധ്യ​മം’ പ​ത്ര​ത്തി​ൽ താ​ങ്ക​ൾ എ​ഴു​തു​ന്ന ‘രാ​മാ​യ​ണ സ്വ​ര​ങ്ങ​ൾ’ എ​ന്ന പം​ക്തി​ക്കെ​തി​രാ​യി തീ​വ്ര ഹി​ന്ദു​ത്വവാ​ദി​ക​ൾ ഇ​പ്പോൾ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ​ല്ലോ. ക​ഴി​ഞ്ഞ വ​ർ​ഷ​വും താ​ങ്ക​ൾത​ന്നെ ഈ ​പം​ക്തി കൈ​കാ​ര്യം ചെ​യ്ത​താ​ണ്. അ​തേ​പോ​ലെ നി​ര​വ​ധി രാ​മാ​യ​ണ​ങ്ങ​ളു​ണ്ടെ​ന്നും ന​മു​ക്കേ​വ​ർ​ക്കും അ​റി​വു​ള്ള​താ​ണ്. ഇ​വി​ടെ ഹി​ന്ദു​ത്വവാ​ദി​ക​ളെ ചൊ​ടി​പ്പി​ച്ച വി​ഷ​യം എ​ന്താ​യി​രു​ന്നു?

ഒ​രു ദ​ലി​ത​നാ​യ സം​സ്കൃ​ത അ​ധ്യാ​പ​ക​ൻ എ​ഴു​തു​ന്നു എ​ന്ന​താ​ണ് ഹി​ന്ദു​ത്വശ​ക്തി​ക​ളെ ഇ​ത്ര​മേ​ൽ പ്ര​കോ​പി​പ്പി​ക്കു​ന്ന​ത്. ഒ​രു ദ​ലി​ത​ന് രാ​മാ​യ​ണ​ത്തെ വി​മ​ർ​ശി​ച്ച് എ​ഴു​താ​ൻ എ​ന്താ​ണ​വ​കാ​ശം എ​ന്നാ​ണ് അ​വ​ർ വി​ചാ​രി​ക്കു​ന്ന​ത്. ഇ​താ​ണ് ഹി​ന്ദു​ത്വ​രു​ടെ പ്ര​കോ​പ​ന​ത്തി​ന് ആ​ധാ​രം. ഹി​ന്ദു​ക്ക​ളെ അ​പ​മാ​നി​ക്കാ​ൻ മു​സ്‍ലിം പ​ത്രം ബോ​ധ​പൂ​ർ​വം എ​ന്നെ​ക്കൊ​ണ്ട് എ​ഴു​തി​ക്കു​ന്നു എ​ന്നാ​ണ​ല്ലോ ആ​രോ​പ​ണം. ഇ​വി​ടെ ദ​ലി​ത് വൈ​ജ്ഞാ​നി​ക​ത​യു​ടെ ക​ർ​ത്തൃ​ത്വ​ത്തെ​യാ​ണ് സ​വ​ർ​ണ​ ഹി​ന്ദു​ത്വ​ർ റ​ദ്ദ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

ദ​ലി​ത​ർ അ​ച്ച​ട​ക്ക​മു​ള്ള, വി​ധേ​യ​രാ​യ ശി​ശു​ക്ക​ളാ​യി​രി​ക്ക​ണം എ​ന്ന് ഹി​ന്ദു​ത്വ​ർ ക​രു​തു​ന്നു. അ​വ​ർ ചോ​ദ്യം ഉ​ന്ന​യി​ക്കു​ന്ന പൗ​ര​രാ​കാ​ൻ പാ​ടി​ല്ല എ​ന്ന​വ​ർ വി​ചാ​രി​ക്കു​ന്നു. എ​ന്റെ ആ​ത്മപ്ര​ചോ​ദ​ന​ത്താ​ലാ​ണ് ഞാ​ൻ എ​ഴു​തു​ന്ന​തെ​ന്ന് അം​ഗീ​ക​രി​ക്കാ​ൻ സ​വ​ർ​ണ​വൃ​ന്ദ​ങ്ങ​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല. ന​മ്മു​ടെ എ​ഴു​ത്തി​ന്റെ ക​ർ​ത്തൃ​ത്വ​ത്തെ ത​ന്നെ അ​വ​ർ നി​രാ​ക​രി​ക്കു​ന്നു. മ​റ്റു​ള്ള​വ​രു​ടെ ഉ​പ​ക​ര​ണ​മാ​യി മാ​ത്ര​മേ ഒ​രു ദ​ലി​ത​ന് എ​ഴു​താ​ൻ ക​ഴി​യൂ എ​ന്ന മു​ൻവി​ധി​യാ​ണ് ഇ​തി​നാ​ധാ​രം. നി​ര​വ​ധി അ​ന്ത​ർ​ദേശീ​യ, ദേ​ശീ​യ ജേ​ണ​ലു​ക​ളി​ൽ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ പ്ര​സി​ദ്ധീ​കരി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ഞാ​ൻ.

കേ​ര​ള​ത്തി​ൽത​ന്നെ ‘കേ​ര​ള കൗ​മു​ദി​’യി​ലും ‘സു​പ്ര​ഭാ​ത​’ത്തി​ലും നി​ര​വ​ധി എ​ഡി​റ്റോ​റി​യ​ൽ​ ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. എസ്.എൻ.ഡി.പി യു​ടെ മു​ഖ​പ​ത്ര​മാ​യ ‘യോ​ഗ​നാ​ദ​’ത്തി​ലും ‘പ​ച്ച​ക്കു​തി​ര​’യി​ലും മ​റ്റ് ഓ​ൺലൈ​ൻ മീ​ഡി​യ​ക​ളി​ലും എ​ത്ര​യോ പ​ഠ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ന​മ്മു​ടെ വൈ​ജ്ഞാ​നി​ക പ്ര​വ​ൃത്തി​ക​ളെ അം​ഗീ​ക​രി​ക്കാ​തെ പു​റ​ന്ത​ള്ളു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ചാ​പ്പ​യ​ടി​ക്ക​ലു​ക​ളി​ൽ കാ​ണു​ന്ന​ത്. ത​ന്നെ​യു​മ​ല്ല, ‘രാ​മാ​യ​ണ സ്വ​ര​ങ്ങ​ൾ’ എ​ന്ന പം​ക്തി​യെ പ​റ്റി എ​ന്തു​കൊ​ണ്ടി​പ്പോ​ൾ വി​വാ​ദ​മുണ്ടാ​യി? ക​ഴി​ഞ്ഞ വ​ർ​ഷ​വും ‘രാ​മാ​യ​ണ സ്വ​ര​ങ്ങ​ൾ’ എ​ഴു​തി​യ​ത് ഞാ​ൻത​ന്നെ​യാ​ണ്.

‘ആ​രു​ടെ രാ​മ​ൻ’ എ​ന്ന വി​മ​ർ​ശനഗ്ര​ന്ഥം 2019ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ഡി.സി ബുക്സ് ആ​ണ്. അ​ന്നൊ​ന്നു​മി​ല്ലാ​ത്ത ആ​ക്ര​മ​ണം ഇ​ന്ന് എ​ന്റെ മേ​ൽ അ​ഴി​ച്ചുവി​ടു​ന്ന​തി​നു പി​ന്നി​ൽ കൃ​ത്യ​മാ​യ അ​ജ​ണ്ട​യു​ണ്ട്. സം​സ്കൃ​ത ഗ്ര​ന്ഥ​പാ​ഠ​ങ്ങ​ൾത​ന്നെ ഉ​ദ്ധ​രി​ച്ച് ഹി​ന്ദു​ത്വ​രു​ടെ വാ​ദ​മു​ഖ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​താ​ണ് ഞാ​ൻ അ​വ​രു​ടെ ക​ണ്ണി​ലെ ക​ര​ടാ​കാ​ൻ കാ​ര​ണം. ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്റെ സ​നാ​ത​ന ധ​ർ​മ പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ കേ​ര​ള​ത്തി​ലെ സം​വാ​ദ​ങ്ങ​ളി​ലും സ​മാ​ന​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് എ​നി​ക്കുനേ​രെ ഉ​ണ്ടാ​യ​ത്.

ക​ർ​ക്ക​ട​ക മാ​സ​ത്തെ രാ​മാ​യ​ണ മാ​സ​മാ​ക്കി എ​ല്ലാ​വ​രെ​യും അം​ഗീ​ക​രി​പ്പി​ക്കാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ചു എ​ന്ന് ഹി​ന്ദു​ത്വ​ർ​ക്ക് തോ​ന്നി​യ ഘ​ട്ട​ത്തി​ലാ​ണ് ‘രാ​മാ​യ​ണ സ്വ​ര​ങ്ങ​ൾ’ പു​റ​ത്തുവ​രു​ന്ന​ത്. മൂ​ല​പാ​ഠ​ങ്ങ​ൾ വാ​യി​ച്ച് ച​രി​ത്ര​പ​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന രീ​തി​യാ​ണ് ഈ ​പം​ക്തി​യി​ൽ സ്വീ​ക​രി​ച്ച​ത്. ഇ​ത് ഹി​ന്ദു​ത്വ​രു​ടെ വാ​ദ​മു​ഖ​ങ്ങ​ളു​ടെ പൊ​ള്ള​ത്ത​രം ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ്യ​പ്പെ​ടാ​ൻ ഇ​ട​വ​രു​ത്തി എ​ന്ന​താ​ണ് അ​വ​രെ ചൊ​ടി​പ്പി​ക്കു​ന്ന​ത്.

എ​ന്നെ നി​ശ്ശ​ബ്ദ​നാ​ക്കു​ക​യാ​ണ് അ​വ​രു​ടെ ല​ക്ഷ്യം. എ​ന്റെ ജ​ന​ങ്ങ​ൾ എ​ത്ര​യോ പേ​രാ​ണ് ദി​വ​സ​വും ജാ​തിപീ​ഡന​ങ്ങ​ളേ​റ്റ് കൊ​ല ചെ​യ്യ​പ്പെ​ടു​ന്ന​ത്. എ​ന്റെ മ​നു​ഷ്യ​ർ ദു​രി​ത​ക്ക​യ​ങ്ങ​ളി​ലാ​ണ്ട് ദി​വ​സ​വും കൊ​ല ചെ​യ്യ​പ്പെ​ടു​മ്പോ​ൾ ലോ​ക​ത്തോ​ട് സ​ത്യം വി​ളി​ച്ചുപ​റ​യു​ക എ​ന്ന​ത് രാ​ജ്യ​ത്തോ​ടും എ​ന്റെ ജ​ന​ത​യോ​ടു​മു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്തമാ​ണ്. ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റും ഗു​രു​വും ഇ​താ​ണ് എ​ന്നെ പ​ഠി​പ്പി​ച്ച​ത്.

 

കേ​ര​ള​ത്തി​ൽ ക​ർ​ക്കട​ക മാ​സം രാ​മാ​യ​ണമാ​സ​മാ​യി ആ​ച​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് അ​ധി​കകാ​ലമാ​യി​ട്ടി​ല്ല. ക​ർ​ക്കട​ക​വും രാ​മാ​യ​ണ​വും ത​മ്മി​ൽ എ​ന്തെ​ങ്കി​ലും ബ​ന്ധമു​ണ്ടോ? എ​ന്തു​കൊ​ണ്ട് രാ​മ ജ​ന്മനാ​ട് എ​ന്ന് വി​ശ്വ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽപോ​ലും രാ​മാ​യ​ണ മ​ാസാ​ച​ര​ണം ഇ​ല്ല? കേ​ര​ള​ത്തി​ൽ എ​ങ്ങ​നെ​യാ​ണ് ഇ​ത് ഇ​ത്ര​ക​ണ്ടു സ​ജീ​വ​മാ​യ​ത്?

ക​ർ​ക്ക​ട​ക​വും രാ​മാ​യ​ണ​വും ത​മ്മി​ൽ പ്ര​ത്യേ​കി​ച്ച് ഒ​രു ബ​ന്ധ​വു​മി​ല്ല. ക​ർ​ക്കട​കംതോ​റും രാ​മാ​യ​ണ പാ​രാ​യ​ണം കേ​ര​ള​ത്തി​ൽ പ്രാ​ചീ​ന-മ​ധ്യ​കാ​ല​ങ്ങളിൽ ആ​ച​രി​ച്ചി​രു​ന്നു​മി​ല്ല. കേ​ര​ളീ​യ ക്ഷേ​ത്ര​ശി​ലാ ശാ​സ​ന​ങ്ങ​ളി​ലും ക്ഷേ​ത്ര​ഗ്ര​ന്ഥ​വ​രി​ക​ളി​ലും ഇ​ങ്ങ​നെ​യൊ​രു ആ​ച​ര​ണം ന​ട​ന്നി​രു​ന്ന​തി​ന്റെ ഒ​രു തെ​ളി​വു​മി​ല്ല. അ​തേസ​മ​യം, മ​ഹാ​ഭാ​ര​ത പ​ട്ട​ത്താ​നം ന​ട​ന്നി​രു​ന്ന​തി​ന്റെ തെ​ളി​വു​ക​ളു​ണ്ട്. പ​ട്ട​ത്താ​നം ന​ട​ത്താനാ​യി മഹാ​ഭാ​ര​ത പ​ട്ട​ർ എ​ന്ന സ്ഥാ​നം ന​ൽ​കി ഒ​രാ​ളെ നി​യോ​ഗി​ക്കു​ക​യും അ​യാ​ൾ​ക്ക് ക്ഷേ​ത്ര​ത്തി​ൽനി​ന്ന് കൃ​ത്യ​മാ​യി വ​രു​മാ​നം ഉ​റ​പ്പുവ​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, രാ​മാ​യ​ണ മാ​സാ​ച​ര​ണം കേ​ര​ള​ത്തി​ലെ പ്രാ​ചീ​ന-മ​ധ്യ​കാ​ല​ങ്ങ​ളി​ൽ ന​ട​ന്നി​രു​ന്നി​ല്ല. പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ന്റെ ഉ​ത്ത​രാ​ർ​ധംവ​രെ ഇ​ത്ത​ര​മൊ​ന്ന് കേ​ര​ള​ത്തി​ൽ ക്ഷേ​ത്രകേ​ന്ദ്രി​ത​മാ​യി ന​ട​ന്ന​തി​ന്റെ തെ​ളി​വു​ക​ളി​ല്ല. ച​രി​ത്ര​പ​ര​മാ​യി വേ​രു​ക​ളി​ല്ലാ​ത്ത ഒ​ന്നാ​ണി​തെ​ന്ന് സാ​രം.

പ​ട്ടി​ക ജാ​തി​ക്കാ​രും പി​ന്നാ​ക്ക ജാ​തി​ക്കാ​രു​മാ​യു​ള്ള നി​ര​വ​ധി ഭാ​ഗ​വ​ത/സ​പ്താ​ഹാ​ചാ​ര്യ​ന്മാ​രെ മ​ധ്യ​ കേ​ര​ള​ത്തി​ൽ കാ​ണാ​ൻ ക​ഴി​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ട​യി​ലാ​ണ് ഇ​ത്ത​രമൊ​രു മാ​റ്റം ക്ഷേ​ത്ര​ങ്ങ​ളി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. ഇ​തി​ന്റെ ആ​ത്മീ​യ​ത​യും രാ​ഷ്ട്രീ​യ​വും എ​ന്താ​ണ്?

ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ സൂ​ചി​പ്പി​ച്ച സം​സ്കൃ​തവ​ത്ക​ര​ണ​മാ​ണ് ഇ​തി​ന് കാ​ര​ണം. അ​ടി​ത്ത​ട്ട് സ​മൂ​ഹ​ങ്ങ​ളെ ബ്രാ​ഹ്മ​ണ്യവ​ത്ക​രി​ച്ചു​കൊ​ണ്ട് ഇ​ന്ത്യ​യെ ഒ​രു ജാ​തി​രാ​ഷ്ട്ര​മാ​ക്കി നി​ല​നി​ർ​ത്തു​ക​യാ​ണ് ഇ​തി​ന്റെ ല​ക്ഷ്യം. അ​തി​ന് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെത​ന്നെ ബ്രാ​ഹ്മ​ണ്യ​ത്തി​ന്റെ സ്തു​തി​പാ​ഠ​ക​രാ​ക്കി മാ​റ്റു​ന്നു. അ​വ​രി​ലൂ​ടെ ബ്രാ​ഹ്മ​ണ്യം ന​ട​പ്പി​ൽ വ​രു​ത്തു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ ഒ​രു വി​ഭാ​ഗം യു​ക്തി​വാ​ദി​ക​ളാ​ക​ട്ടെ താ​ങ്ക​ളു​ടെ രാ​മാ​യ​ണം/എ​ഴു​ത്ത് വി​ഷ​യ​ത്തി​ൽ ക​ടു​ത്ത വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​വ​രാ​ണ്. എ​ന്തി​നാ​ണ് ഹി​ന്ദു​മ​ത​ത്തെ ന​വീ​ക​രി​ക്കു​ന്ന​ത് എ​ന്ന അ​വ​രു​ടെ ചോ​ദ്യ​ത്തെ താ​ങ്ക​ൾ എ​ങ്ങ​നെ കാ​ണു​ന്നു?

ഹി​ന്ദു​മ​ത​ത്തെ​യ​ല്ല, സ​മൂ​ഹ​ത്തെ ന​വീ​ക​രി​ക്കു​ക എ​ന്ന ഭ​ര​ണ​ഘ​ട​നാപ​ര​മാ​യ ഏ​റ്റ​വും എ​ളി​യ ക​ട​മ നി​ർ​വ​ഹി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്. ബ്രാ​ഹ്മ​ണ്യ​ത്തി​ന്റെ അ​സ​മ​ത്വ ശ്രേ​ണീ​ക​ര​ണ യു​ക്തി​ക​ളി​ൽനി​ന്ന് മ​നു​ഷ്യ​ർ​ക്ക് മോ​ച​നം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ അ​തി​ന്റെ ഗ്ര​ന്ഥപാ​ഠ​ങ്ങ​ൾ വി​മ​ർ​ശനവി​ചാ​രം ചെ​യ്യ​പ്പെ​ട​ണം. അ​ത്ത​രം വി​മ​ർ​ശന വ​ഴി​ക​ളു​ടെ രൂ​പ​പ്പെ​ട​ൽ പു​തി​യ സ​മൂ​ഹസൃ​ഷ്ടി​ക്ക് കാ​ര​ണ​മാ​കും. സ​മ​ത്വ​വും സാ​ഹോ​ദ​ര്യ​വു​മു​ള്ള ലോ​ക​ത്തി​ന്റെ നി​ർ​മാ​ണ​ത്തി​ന് ഇ​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ഡോ. ​ബി.​ആ​ർ. അം​ബേ​ദ്‌​ക​റു​ടെ​യും നാ​രാ​യ​ണ ഗു​രു​വി​ന്റെ​യും പാ​ത പി​ന്തു​ട​രു​ക മാ​ത്ര​മാ​ണ് ഞാ​ൻ ചെ​യ്യു​ന്ന​ത്.

സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​റു​ണ്ടോ, അ​വ​രു​ടെ വാ​ദ​ങ്ങ​ളി​ൽ എ​ന്തെ​ങ്കി​ലും വി​മ​ർ​ശ​നം എ​ന്ന പേ​രി​ൽ സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മോ?

സൈ​ബ​ർ സ്പേ​സി​ലെ ആ​ക്ര​മ​ണ​ങ്ങ​ൾ കാ​യി​ക ആ​ക്ര​മ​ണ​ങ്ങ​ൾത​ന്നെ​യാ​ണ്. ‘മാ​ധ്യ​മ’​ത്തി​ൽ എ​ഴു​തി​യ​താ​ണ് ചി​ല​രു​ടെ പ്ര​ശ്നം. മ​റ്റു ചി​ല​ർ പ​റ​ഞ്ഞ​ത് രാ​മാ​യ​ണ മാ​സ​ത്തി​ൽ രാ​മാ​യ​ണ വി​മ​ർ​ശ​നം വേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്നാ​ണ്. റമദാ​ൻ മാ​സ​ത്തി​ൽ ഖു​ർആൻ വി​മ​ർ​ശ​നം അ​നു​വ​ദി​ക്കു​മോ എ​ന്നും ചി​ല​ർ ചോ​ദി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ൽ എ​ല്ലാ ദി​വ​സ​വും മു​സ്‍ലിംകൾ ഭീ​ക​ര​മാ​യി അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​മ്പോ​ഴാ​ണ് ഈ ​ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ നി​സ്ക​രി​ച്ചുകൊ​ണ്ടി​രു​ന്ന ആ​ളു​ടെ മു​തു​കി​ൽ ച​വി​ട്ടി​യ​ത് ഇ​ന്ത്യ മു​ഴു​വ​ൻ ക​ണ്ട​താ​ണ്. ഇ​ന്ന് ഒ​രു മു​സ്‍ലിം പേ​ര് ത​ന്നെ പ്ര​ശ്ന​ഭ​രി​ത​മാ​ണ്.

എ​ല്ലാ ദി​വ​സ​വും അ​പ​മാ​നി​ക്ക​പ്പെ​ടു​ന്ന ജ​ന​ത​യെ​യാ​ണ് റമദാ​ൻ മാ​സ​ത്തി​ൽ ‘ഖു​ർആ​ൻ’ വി​മ​ർ​ശ​നംചെ​യ്യു​മോ എ​ന്ന് ചോ​ദി​ക്കു​ന്ന​ത്. ‘മാ​ധ്യ​മം’ ദി​ന​പ​ത്രം രാ​മാ​യ​ണ ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​തെ​ന്ന ആ​ഹ്വാ​നംത​ന്നെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണ്. ഇ​ന്ത്യ​യി​ൽ എ​ല്ലാ​വ​ർ​ക്കും രാ​മാ​യ​ണം വാ​യി​ക്കാ​നും വി​ശ​ക​ല​നം ചെ​യ്യാ​നും സ്വാ​ത​ന്ത്ര്യ​മു​ണ്ട്. ക​ർ​ക്കട​ക മാ​സ​ത്തെ രാ​മാ​യ​ണ മാ​സം എ​ന്ന് ചി​ല ലി​ബ​റ​ൽ പു​രോ​ഗ​മ​ന​ക്കാ​ർ വി​ശേ​ഷി​പ്പി​ച്ചു ക​ണ്ടു. അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ഇ​വ​ർ ഹി​ന്ദു​ത്വ​ത്തി​ന്റെ കു​ഴി​യി​ൽ വീ​ഴു​ക​യാ​ണ്. ക​ർ​ക്ക​ട​ക മാ​സ​ത്തെ എ​ല്ലാ​വ​രെ​യുംകൊ​ണ്ട് രാ​മാ​യ​ണ മാ​സ​മാ​ക്കി അം​ഗീ​ക​രി​പ്പി​ക്കു​ക എ​ന്ന ഹി​ന്ദു​ത്വല​ക്ഷ്യ​ത്തെ ചി​ല​ർ ബോ​ധ​പൂ​ർ​വ​മോ അ​ല്ലാ​തെ​യോ പി​ന്തു​ണ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

 

ക​രു​ണാ​വാ​ൻ ന​ബി മു​ത്തു​ര​ത്നമോ ​എ​ന്ന എ​ന്റെ 2023ൽ ​‘ട്രൂ കോ​പ്പി തി​ങ്കി’​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​മാ​ണ് ചി​ല​ർ ഇ​പ്പോ​ൾ വി​വാ​ദ​മാ​ക്കു​ന്ന​ത്. ‘‘പ​ല​മ​ത​സാ​ര​വു​മേ​കം’’ എ​ന്ന ഗു​രു​വി​ന്റെ ഉ​പ​ദേ​ശ​സാ​ര​മാ​ണ് ‘അ​നു​ക​മ്പാദ​ശ​ക​’ത്തി​ലെ ഈ ​വ​രി​ക​ളു​ടെ ഉ​ള്ള​ട​ക്കം. വി​ശ്വാ​സ​ത്തി​ന്റെ പേ​രി​ൽ മ​നു​ഷ്യ​ർ അ​പ​ര​വ​ത്ക​രി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ല എ​ന്ന​താ​യി​രു​ന്നു ഗു​രു​വി​ന്റെ ആ​ശ​യ​സാ​രം. ഇ​വി​ടെ ഗു​രു ദൈ​വ​ഭാ​വ​ന​യെ സ്നേ​ഹ​മാ​യും സാ​ഹോ​ദ​ര്യ​മാ​യും സ്ഥാ​ന​പ്പെ​ടു​ത്തി. ക​രു​ണ​യു​ടെ മൂ​ർ​ത്തി​യാ​യി ന​ബി​യെ ക​ണ്ട ഗു​രു​വി​ൽ തി​ള​ങ്ങി​യ​ത് അ​പ​ര​വ​ത്ക​ര​ണ​ത്തി​നെ​തി​രാ​യ ആ​ശ​യ​ധാ​ര​യാ​യി​രു​ന്നു.

വ്യ​ത്യ​സ്ത വി​ശ്വാ​സ​ങ്ങ​ളു​ടെ സാ​ര​സർ​വ​സ്വം പ​ര​മ​മാ​യ അ​നു​ക​മ്പ​യാ​ണെ​ന്ന് ഗു​രു ക​ണ്ടു. സ്നേ​ഹ​ത്തി​ന്റെ ആ​വ​ശ്യ​ക​ത​യു​ടെ സ​ന്ദ​ർ​ഭ​ത്തി​ൽ ക്രി​സ്തു സ്നേ​ഹ​ത്തി​നും സാ​ഹോ​ദ​ര്യ​ത്തി​ന്റെ അ​നി​വാ​ര്യ സ​ന്ദ​ർ​ഭ​ത്തി​ൽ മു​ഹ​മ്മ​ദ് ന​ബി സാ​ഹോ​ദ​ര്യ​ത്തി​നും മൂ​ല്യം ക​ൽപി​ച്ചു എ​ന്നും, സ്നേ​ഹ​മി​ല്ലാ​തെ സാ​ഹോ​ദ​ര്യ​മോ, സാ​ഹോ​ദ​ര്യ​മി​ല്ലാ​തെ സ്നേ​ഹ​മോ നി​ല​നി​ൽ​ക്കു​ന്നി​ല്ലെ​ന്നും ഗു​രു അ​ഗാ​ധ​മാ​യി തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. വ്യ​ത്യ​സ്ത വി​ശ്വാ​സ​ങ്ങ​ളു​ടെ പേ​രി​ൽ മ​നു​ഷ്യ​ർ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന കാ​ല​ത്ത് ഗു​രു​വി​ന്റെ ഈ ​ആ​ശ​യ​ങ്ങ​ൾ​ക്ക് വ​ർ​ധി​ച്ച പ്ര​സ​ക്തി​യു​ണ്ട്.

ക്രി​സ്തു​വി​നെ പോ​ലെ ക്ഷ​മി​ക്കാ​ൻ സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​നെ ഉ​പ​ദേ​ശി​ച്ച ഗു​രു​വി​ന് ഒ​ന്നും അ​ന്യ​മാ​യി​രു​ന്നി​ല്ല. ഭീ​തി​ദ​മാ​യ അ​ന്യ​വ​ത്ക​ര​ണ​ത്തി​ന്റെ സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ത്തി​ൽ ഗു​രു​വി​ന്റെ ‘അ​നു​ക​മ്പാദ​ശ​കം’ എ​ല്ലാ അ​പ​ര​വ​ത്ക​ര​ണ​ങ്ങ​ൾ​ക്കെ​തി​രാ​യും നി​ല​കൊ​ള്ളു​ന്നു. ഇ​ക്കാ​ര്യം മ​ന​സ്സി​ലാ​ക്കാ​ത്ത ഹി​ന്ദു​ത്വ​ നാ​സ്തി​ക​രാ​ണ് എ​നി​ക്കെ​തി​രെ ആ​ക്ര​മ​ണങ്ങ​ൾ അ​ഴി​ച്ചുവി​ടു​ന്ന​ത്.

Tags:    
News Summary - weekly interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.