കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു ഡിസ്റ്റോപ്പിയൻ ലോകത്തെ മുന്നിൽവെക്കുന്ന കൃതിയാണ് ആതിരാ നന്ദൻ രചിച്ച ‘ചിത്രജാലിക’. കിസലായ് എന്ന ബാലചിത്രകാരന്റെ ജീവിതം വരഞ്ഞിട്ടിരിക്കുന്ന കഥയിലൂടെ എഴുത്തുകാരി അപകടകരമായ ഒരു കളിയുടെ ഭയാനകമായ യാഥാർഥ്യത്തിലേക്ക് വായനക്കാരനെ ശാന്തമായി കൊണ്ടുപോകുന്നു. ഒരു കളി, അതിന്റെ അവസാന ലക്ഷ്യം മരണം മാത്രമാകുമ്പോൾ അത് ആർക്കുവേണ്ടി എന്ന രാഷ്ട്രീയ ചർച്ചകളിലേക്ക് ചെറിയ ചൂണ്ടുപലകയാവുന്നു.
ഈ കഥയുടെ വിശദമായ കഥാതന്തുവും ത്രസിപ്പിക്കുന്ന അവതരണ ശൈലിയുമാണ് വായനക്കാരനെ തുടക്കംമുതൽ ആകർഷിക്കുകയും ആവേശത്തിലാക്കുകയും ചെയ്യുന്നത്. കിസലായ്, ഡോജെ, തൊപൻ സംപോതൻ, പ്രതീക, മൻഹാസ, മോഹർ എന്നിവരുടെ ജീവിതങ്ങൾ വലയംചെയ്ത് വ്യക്തിപരമായ അനുഭവങ്ങളും ആഖ്യാനവും ചേർത്ത് ഒരു വിചിത്രമായ ലോകം രൂപപ്പെടുത്തുന്നു.
ഈ കൃതി ആധുനിക സമൂഹത്തിനു നേരെ തുറന്നുെവച്ച ഒരു ആഖ്യാനമാണ്. മൊബൈൽ ഫോണുകളിലേക്കും ഓൺലൈൻ ഗെയിമുകളിലേക്കും ഒതുങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറയെയും മുതിർന്നവരെയും ഈ കൃതി ചിന്തിപ്പിക്കുന്നു. അവസാനം ഈ ഗെയിമുകൾ അവരുടെ സമയം മാത്രമല്ല, ജീവിതവും കവർന്നെടുക്കുന്നു.
കഥകളി കലാകാരിയും നർത്തകിയും ചിത്രകാരിയുമായ ആതിരാ നന്ദൻ, കലയുടെ സൗന്ദര്യശക്തിയും യാഥാർഥ്യത്തിന്റെ കഠിനസത്യവും ഭാവിയുടെ അനിശ്ചിതത്വവും ഒന്നിച്ചുചേർത്ത് തത്ത്വചിന്തയിലൂന്നി ‘ചിത്രജാലിക’ ഒരുക്കിയിരിക്കുന്നു.
ചിത്രജാലിക
നോവൽ
ആതിരാനന്ദൻ
ഗ്രീൻ ബുക്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.