മൂന്ന് കവിതകൾ

1. ചിതറുന്ന കാളകൾ കാളയെ വെട്ടിച്ചിന്നിച്ചലറിച്ചിരിക്കുന്നഇറച്ചിക്കാരനായി സൂര്യനെത്തോന്നീടുന്നു. കടലിൻ കരയിലെ എൻ കണ്ണിൽ തുളുമ്പുന്ന- ജലത്തിന്നടിയിലും സൂര്യന്റെ ചിരിയൊച്ച. മേഘജാലങ്ങൾ വന്നുനിൽക്കുന്നു, തലതാഴ്ത്തി പാളുന്നൂ കത്തി, ഓരോ കാളയും ചിതറുന്നു. 2. ചന്തയിലെ പ്രതിഷ്ഠപ്രതിമയെന്ന് കരുതിയല്ല കിളികൾ വന്ന് തലമുകളി- ലിരിക്കുന്നതും, ചീകിച്ചിറകു മിനുക്കുന്നതും. പറക്കാനിനി നേരം തെല്ലുമില്ലെന്നേ തോന്നി- യുയർന്നുമറഞ്ഞവർ, പ്രതിമ മാത്രം ബാക്കി. കടലിന്നടിത്തട്ടിൽ കിടന്നതാരോ പൊക്കി- യെടുത്തു പ്രതിഷ്ഠിച്ചു ചന്തയിലെന്നേ കഥ. 3. വണ്ടിപോലെന്തോ മുരണ്ടുനിൽക്കുന്നു ഇപ്പോൾ വരാമെന്ന...

1. ചിതറുന്ന കാളകൾ

കാളയെ വെട്ടിച്ചിന്നിച്ചലറിച്ചിരിക്കുന്ന

ഇറച്ചിക്കാരനായി സൂര്യനെത്തോന്നീടുന്നു.

കടലിൻ കരയിലെ എൻ കണ്ണിൽ തുളുമ്പുന്ന-

ജലത്തിന്നടിയിലും സൂര്യന്റെ ചിരിയൊച്ച.

മേഘജാലങ്ങൾ വന്നുനിൽക്കുന്നു, തലതാഴ്ത്തി

പാളുന്നൂ കത്തി, ഓരോ കാളയും ചിതറുന്നു.

2. ചന്തയിലെ പ്രതിഷ്ഠ

പ്രതിമയെന്ന്

കരുതിയല്ല

കിളികൾ വന്ന്

തലമുകളി-

ലിരിക്കുന്നതും,

ചീകിച്ചിറകു മിനുക്കുന്നതും.

പറക്കാനിനി നേരം തെല്ലുമില്ലെന്നേ തോന്നി-

യുയർന്നുമറഞ്ഞവർ, പ്രതിമ മാത്രം ബാക്കി.

കടലിന്നടിത്തട്ടിൽ കിടന്നതാരോ പൊക്കി-

യെടുത്തു പ്രതിഷ്ഠിച്ചു ചന്തയിലെന്നേ കഥ.

3. വണ്ടിപോലെന്തോ മുരണ്ടുനിൽക്കുന്നു

ഇപ്പോൾ വരാമെന്ന രീതിയിൽ നിൽക്കുന്നു

വൃദ്ധ, മുളയുടെ തൂൺ ചാരിയൊറ്റക്ക്.

പണ്ടേ പഠിച്ചൊരു പാട്ടുമൂളിക്കൊണ്ടു-

സ്വന്തം തലയിലെത്തൂവലിൽ സ്പർശിക്കെ,

വന്നു നിനാദം, ഭയാനകം.

വണ്ടിപോലെന്തോ മുരണ്ടുനിൽക്കുന്നുണ്ട് മുറ്റത്ത്.

വൃദ്ധയിറങ്ങി തിടുക്കത്തിൽ, വണ്ടിയിൽ-

വിട്ടവൾ ദൂരേക്കു ദൂരേക്കു ദൂരേക്ക്.

l

Tags:    
News Summary - Madhyamam weekly kavitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.