വലിയ ആഴങ്ങളിലേക്ക് കാല് തൂക്കിയിട്ടിരുന്നിട്ടുണ്ടോ? അടി കാണാത്തത്രയും ആഴമേറിയ കിണറ്റിലേക്ക് കാല്‍തൂക്കിയിട്ട് ആള്‍മറയില്‍? ആകാശത്തിലേക്ക് കൂര്‍ത്തുയര്‍ന്ന കെട്ടിടങ്ങളുടെ പാരപ്പറ്റില്‍ താഴേക്ക് കാല്‍തൂക്കിയിട്ട്? കാലടിയില്‍ ശൂന്യമായ ഇടങ്ങളുടെ അധികഭാരം കനത്ത് ഇരുന്നിട്ടുണ്ടോ ജീവിതത്തിലെന്നപോലെ അത്രയും നിസ്സഹായം? അത്രയും ഏകാന്തം? മരണം സുരക്ഷിതമാക്കിത്തീര്ക്കും അത്രയും...
വലിയ ആഴങ്ങളിലേക്ക്
കാല് തൂക്കിയിട്ടിരുന്നിട്ടുണ്ടോ?
അടി കാണാത്തത്രയും
ആഴമേറിയ കിണറ്റിലേക്ക്
കാല്‍തൂക്കിയിട്ട് ആള്‍മറയില്‍?
ആകാശത്തിലേക്ക് കൂര്‍ത്തുയര്‍ന്ന
കെട്ടിടങ്ങളുടെ പാരപ്പറ്റില്‍
താഴേക്ക് കാല്‍തൂക്കിയിട്ട്?
കാലടിയില്‍
ശൂന്യമായ ഇടങ്ങളുടെ
അധികഭാരം കനത്ത്
ഇരുന്നിട്ടുണ്ടോ
ജീവിതത്തിലെന്നപോലെ
അത്രയും നിസ്സഹായം?
അത്രയും ഏകാന്തം?
മരണം സുരക്ഷിതമാക്കിത്തീര്ക്കും
അത്രയും പൊള്ളയായ ഇരുട്ടില്‍?
ആരാണിരുന്നിട്ടില്ലാത്തത്
ഒരിക്കലെങ്കിലും
അത്രയും ശൂന്യമായി,
അത്രയും തീക്ഷ്ണമായ ആന്തലോടെ,
അത്രയും അഭിവാഞ്ഛയോടെ,
അത്രയും ജൈവോല്ക്കര്ഷതയോടെ,
അത്രയും സംഭീതിയോടെ,
അത്രയും ലളിതമായി,
അത്രയും കരുതലോടെ
ആരാരിരുന്നിട്ടുണ്ടാവില്ല?
ആഴത്തിലാഴത്തിലേക്ക്
ചിറകു വിരുത്തിയെന്നപോലെ
തുഴയുകയെങ്കിലും തുഴയാതെ
പിടയുകയെങ്കിലും പിടയാതെ
കുതറുകയെങ്കിലും കുതറാതെ
ഇരുട്ടിലെങ്കിലും ഇരുളാതെ
വെളിച്ചത്തിലെങ്കിലും തെളിയാതെ
വീഴ്ചയെങ്കിലും വീഴാതെ
ഒറ്റക്ക്
ഇരുന്നിട്ടുണ്ടോ ഇരിക്കാനാവാതെ?
ഓര്‍ത്തു നോക്കൂ,
എന്തൊരിരിപ്പാണ്
ഈ ജീവിതമെന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.