ഇണക്കം

ഓരോ വീടുമാറ്റത്തിലും ഉപേക്ഷിക്കപ്പെട്ടു പുതിയ വീടിനിണങ്ങാത്ത വസ്തുക്കൾ. വാടകവീടുകൾ മാറിമാറി എന്റെ പക്കലിപ്പോഴുള്ളത് ഏത് വീടിനുമിണങ്ങുന്ന വസ്തുക്കൾ മാത്രം എന്റെയീ ക്ലോക്കിന് ഏത് വീടിന്റെയും ഹൃദയമിടിപ്പാകാം, ഈ കട്ടിലിന് ഏത് മുറിയിലും മലർന്ന് കിടക്കാം, അലമാരകൾക്ക് ഒരു ചുവരിലും ചാരാതെ തൻകാലിൽ നിൽക്കാം, കർട്ടനുകൾക്ക് ഏത് ജനലിന്റെയും കൺപോളയാകാം, കസേരകൾക്ക് ഏത് തറയിലും കാലുറച്ച്‌ നടുനിവർത്തിയിരിക്കാം. എന്റെ പക്കലിപ്പോഴുള്ളത് ഒരു വീടിനോടും ഒട്ടിനിൽക്കാത്ത വസ്തുക്കൾ മാത്രം ഏത്...

ഓരോ വീടുമാറ്റത്തിലും

ഉപേക്ഷിക്കപ്പെട്ടു

പുതിയ വീടിനിണങ്ങാത്ത

വസ്തുക്കൾ.

വാടകവീടുകൾ മാറിമാറി

എന്റെ പക്കലിപ്പോഴുള്ളത്

ഏത് വീടിനുമിണങ്ങുന്ന

വസ്തുക്കൾ മാത്രം

എന്റെയീ ക്ലോക്കിന്

ഏത് വീടിന്റെയും

ഹൃദയമിടിപ്പാകാം,

ഈ കട്ടിലിന്

ഏത് മുറിയിലും

മലർന്ന് കിടക്കാം,

അലമാരകൾക്ക്

ഒരു ചുവരിലും ചാരാതെ

തൻകാലിൽ നിൽക്കാം,

കർട്ടനുകൾക്ക്

ഏത് ജനലിന്റെയും

കൺപോളയാകാം,

കസേരകൾക്ക്

ഏത് തറയിലും കാലുറച്ച്‌

നടുനിവർത്തിയിരിക്കാം.

എന്റെ പക്കലിപ്പോഴുള്ളത്

ഒരു വീടിനോടും

ഒട്ടിനിൽക്കാത്ത

വസ്തുക്കൾ മാത്രം

ഏത് വീടിനുമിണങ്ങും.

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.