അഭിനേതാവ്

ഈ ​കെ​ട്ടി​ട​ത്തി​ല്‍ഏ​തോ ഫ്ലോ​റി​ല്‍, ഫ്ലാ​റ്റ് എ​നി​ക്ക് അ​റി​യി​ല്ല, ഒ​രു അ​ഭി​നേ​താ​വ് പാ​ര്‍ക്കു​ന്നു​ണ്ട്- ഒ​രു​ ദി​വ​സം ഷേ​ര്‍ളി എ​ന്നോ​ട് പ​റ​ഞ്ഞു. അ​ഭി​നേ​താ​വി​നെ ഓ​ര്‍ത്ത് ഒ​രു നി​മി​ഷം അ​വ​ള്‍ മ​റ​ന്നുനി​ന്നു. പ​ക്ഷേ, അ​യാ​ള്‍ ആ​രാ​ണെ​ന്ന്, അ​വ​ള്‍ ക​ണ്ടു​പി​ടി​ച്ചി​രു​ന്നി​ല്ല. അ​യാ​ള്‍ താ​മ​സി​ക്കു​ന്ന അ​പ്പാ​ര്‍ട്ട്മെ​ന്‍റ് ഏ​ത് ഫ്ലോ​റി​ലാ​ണെ​ന്നും, അ​വ​ള്‍ ക​ണ്ടു​പി​ടി​ച്ചി​രു​ന്നി​ല്ല. ക​ണ്ടു​പി​ടി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഞാ​ന്‍ അ​യാ​ളു​ടെ വാ​തി​ലി​ല്‍ പോ​യി മു​ട്ടു​മാ​യി​രു​ന്നു, ഷേ​ര്‍ളി എ​ന്നെ നോ​ക്കി ചി​രി​ച്ചു: അ​യാ​ളോ​ട് ഒ​രു ഹാ​യ് പ​റ​ഞ്ഞ്...

ഈ ​കെ​ട്ടി​ട​ത്തി​ല്‍

ഏ​തോ ഫ്ലോ​റി​ല്‍,

ഫ്ലാ​റ്റ് എ​നി​ക്ക് അ​റി​യി​ല്ല,

ഒ​രു അ​ഭി​നേ​താ​വ് പാ​ര്‍ക്കു​ന്നു​ണ്ട്-

ഒ​രു​ ദി​വ​സം ഷേ​ര്‍ളി എ​ന്നോ​ട് പ​റ​ഞ്ഞു.

അ​ഭി​നേ​താ​വി​നെ ഓ​ര്‍ത്ത് ഒ​രു നി​മി​ഷം

അ​വ​ള്‍ മ​റ​ന്നുനി​ന്നു.

പ​ക്ഷേ, അ​യാ​ള്‍ ആ​രാ​ണെ​ന്ന്, അ​വ​ള്‍

ക​ണ്ടു​പി​ടി​ച്ചി​രു​ന്നി​ല്ല.

അ​യാ​ള്‍ താ​മ​സി​ക്കു​ന്ന അ​പ്പാ​ര്‍ട്ട്മെ​ന്‍റ്

ഏ​ത് ഫ്ലോ​റി​ലാ​ണെ​ന്നും, അ​വ​ള്‍

ക​ണ്ടു​പി​ടി​ച്ചി​രു​ന്നി​ല്ല.

ക​ണ്ടു​പി​ടി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഞാ​ന്‍

അ​യാ​ളു​ടെ വാ​തി​ലി​ല്‍ പോ​യി മു​ട്ടു​മാ​യി​രു​ന്നു,

ഷേ​ര്‍ളി എ​ന്നെ നോ​ക്കി ചി​രി​ച്ചു: അ​യാ​ളോ​ട്

ഒ​രു ഹാ​യ് പ​റ​ഞ്ഞ് ഞാ​ന്‍ പ​ടി​ക​ളി​റ​ങ്ങി

ഓ​ടിപ്പോ​രു​മാ​യി​രു​ന്നു.

ലി​ഫ്റ്റി​ല്‍ എ​ട്ടാം നി​ല​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍

ചി​ല​പ്പോ​ള്‍ കൂ​ടെ​യു​ണ്ടാ​വാ​റു​ള്ള ആ​ളു​ക​ളെ

ഞാ​ന്‍ ശ്ര​ദ്ധി​ക്കാ​ന്‍ തു​ട​ങ്ങി​യി​രു​ന്നു.

ചി​ല​രു​ടെ മു​ഖ​ച്ഛാ​യ​യി​ല്‍, ഷേ​ര്‍ളി ഹാ​യ് പ​റ​യാ​ന്‍

തീ​ർ​ച്ച​യാ​ക്കി​യ അ​ഭി​നേ​താ​വ്, വി​ല്ല​നോ നാ​യ​ക​നോ,

പാ​ര്‍ക്കു​ന്നു എ​ന്ന് ഞാ​ന്‍ വി​ചാ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ചി​ല​രെ നോ​ക്കി പ​രി​ച​യ​മു​ള്ള​പോ​ലെ

പു​ഞ്ചി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

മ​റ്റൊ​രു ദി​വ​സം, ഒ​രു വൈ​കു​ന്നേ​രം,

കാ​ര്‍പാ​ര്‍ക്കി​ല്‍, സു​ന്ദ​രി​യാ​യ പെ​ണ്‍കു​ട്ടി​ക്കൊ​പ്പം

അ​വ​ളു​ടെ അ​തേ ഛാ​യയു​ള്ള ഒ​രു ചെ​റു​പ്പ​ക്കാ​ര​നെ

ക​ണ്ട​പ്പോ​ഴും

ഞാ​ന്‍ അ​ഭി​നേ​താ​വി​നെ തി​ര​ഞ്ഞു.

പെ​ണ്‍കു​ട്ടി അ​യാ​ള്‍ക്ക്‌ നേ​രെ പ​ന്ത് എ​റി​ഞ്ഞു

ക​ളി​ക്കു​ന്നു.

ആ​ദ്യം ഒ​രു പ​ന്തെ​ന്നും, പി​ന്നെ പ​ന്ത്, മാ​ര​ക​മാ​യ

സ്ഫോ​ട​ക​വ​സ്തു​പോ​ലെ​യും കൈ​ക​ളി​ല്‍ വാ​ങ്ങി

ചെ​റു​പ്പ​ക്കാ​ര​ന്‍ പ​ന്ത്

നി​ല​ത്ത് വീ​ഴാ​തി​രി​ക്കാ​ന്‍

ശ്ര​ദ്ധി​ക്കു​ന്നു.

അ​യാ​ളെ നോ​ക്കി

ഓ​രോ ത​വ​ണ​യും പെ​ണ്‍കു​ട്ടി

പൊ​ട്ടി​ച്ചി​രി​ക്കു​ന്നു.

മ​റ്റൊ​രു ദി​വ​സം, ഷേ​ർ​ട്ടി​ന്റെ കോ​ള​റി​നു പു​റ​ത്ത്

ഏ​തോ സ്ഥാ​പ​ന​ത്തി​ന്‍റെ ഐ​ഡി ഞാ​ത്തി​യി​ട്ട

നീ​ല റി​ബ​ണ്‍ തി​രു​മ്മി​ക്കൊ​ണ്ട് അ​തേ ചെ​റു​പ്പ​ക്കാ​ര​ന്‍

ലി​ഫ്റ്റി​ല്‍ നി​ല്‍ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

മ​റ്റാ​രു​ടെ​യോ ഓ​ർ​മ​യി​ല്‍ തെ​ളി​യു​ന്ന​ത്‌ കാ​ണാ​ന്‍

ക്ഷ​മ​യോ​ടെ കാ​ത്തുനി​ല്‍ക്കു​ന്ന​തു​പോ​ലെ.

അ​ഭി​നേ​താ​വ് ചെ​റു​പ്പ​ക്കാ​ര​ന​ല്ല.

പി​ന്നൊ​രു ദി​വ​സം ഷേ​ര്‍ളി പ​റ​ഞ്ഞു:

അ​യാ​ള്‍ക്ക് വ​യ​സ്സു​ണ്ട്. അ​യാ​ള്‍ നാ​യ​ക​ന​ല്ല.

ചി​ല ദി​വ​സം അ​യാ​ള്‍ ത​ന്‍റെ അ​പ്പാ​ര്‍ട്ട്മെ​ന്റി​ല്‍നി​ന്നും

പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്നേ ഇ​ല്ല.

എ​നി​ക്ക് തോ​ന്നി, ഷേ​ര്‍ളി

എ​ന്നെ​പ്പ​റ്റി​യാ​ണ് പ​റ​യു​ന്ന​ത്...

എ​ന്റെ വാ​തി​ല്‍ക്ക​ല്‍ അ​വ​ളെ​ത്തു​മ്പോ​ള്‍

ചി​ല ദി​വ​സം അ​വ​ളു​ടെ കാ​ലു​ക​ള്‍ക്കി​ട​യി​ല്‍

വീ​ട്ടു​മൃ​ഗ​ത്തെ​പ്പോ​ലെ മു​ര​ളു​മ്പോ​ള്‍, അ​വ​ള്‍ക്ക്

അ​ങ്ങ​നെ തോ​ന്നി​യ​താ​ക​ണം.

അ​തെ​ന്തു​മാ​ക​ട്ടെ, ഇ​തി​ന​കം

എ​ന്റെ യു​വ​ത്വം ക​ഴി​ഞ്ഞി​രു​ന്നു.

അ​ല്ലെ​ങ്കി​ല്‍, അ​ദൃ​ശ്യ​മാ​കു​ന്ന ഒ​രു ഗ്ര​ഹം​പോ​ലെ

ഞാ​നെ​ന്റെ നി​ഴ​ലി​ല്‍ എ​ന്നെ​ത്ത​ന്നെ

നോ​ക്കി​നി​ല്‍ക്കു​ക​യാ​യി​രു​ന്നു.

പ​ക്ഷേ ഒ​ര​ഭി​നേ​താ​വാ​യി അ​റി​യ​പ്പെ​ടാ​ന്‍, ഇ​പ്പോ​ള്‍

എ​നി​ക്ക് അ​തി​യാ​യ ആ​ഗ്ര​ഹ​മാ​യി​രി​ക്കു​ന്നു.

കാ​ര്‍പാ​ര്‍ക്കി​ല്‍ നി​ലംതൊ​ടാ​തെ

പാ​റി ക​ളി​ക്കു​ന്ന പ​ന്ത് കാ​ണാ​ന്‍

ടാ​ര്‍മ​ണ​മു​ള്ള ത​റ​യി​ല്‍ ചി​ല നേ​ര​ത്ത്

ഞാ​ന്‍ മ​ല​ര്‍ന്നുകി​ട​ക്കു​മ്പോ​ള്‍

പ​ന്തി​നൊ​പ്പ​മു​യ​രു​ന്ന

പെ​ണ്‍കു​ട്ടി​യു​ടെ പൊ​ട്ടി​ച്ചി​രി​ക്ക്

പ​രി​ച​യ​മു​ള്ള​പോ​ലെ

ഞാ​ന്‍ ചെ​വി​യോ​ര്‍ക്കു​മ്പോ​ള്‍

അ​തേ​പോ​ലെ, അ​ന​ങ്ങാ​തെ

മ​രി​ച്ചു കി​ട​ക്കു​ന്ന​താ​യി

ഞാ​ന്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍

ഇ​പ്പോ​ള്‍, ലി​ഫ്റ്റി​ല്‍, ഇ​ങ്ങ​നെ

മ​ണം പൊ​ഴി​ക്കു​ന്ന യു​വ​ത്വ​വു​മാ​യി ഞാ​ന്‍

നി​ല്‍ക്കു​ന്ന​തു​പോ​ലും അ​തു​കൊ​ണ്ടാ​ണ്.   

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.