ഭ്രാന്തൻ

വെ​​ളി​​ച്ച​​ത്തി​​ന്റെ കി​​ലു​​ക്ക​​മ​​ക​​ലെ ക്കേ​​ട്ട​​തേ​​യു​​ള്ളൂ ദാ ​​കാ​​ക്ക​​ച്ചി​​റ​​ക​​ടി പ​​തി​​വു​​പോ​​ലെ പ​​റ​​ന്നു​​വ​​ന്നു ജ​​ന​​ൽ​​പ്പ​​ടി​​മേ​​ലി​​രി​​പ്പാ​​യി ഭ്രാ​​ന്ത​​ന്റെ വ​​ള​​ർ​​ത്തു​​കാ​​ക്ക​​യാ​​ണ് കൊ​​ക്കി​​ലി​​രു​​ന്ന ത​​ളി​​ർ​​പ്പ​​ച്ച യ​​ക​​ത്തേ​​ക്കെ​​റി​​ഞ്ഞു രാ​​യി​​ര​​ന​​ല്ലൂ​​ര് നി​​ന്നാ​​ണ് വ​​ര​​വ് ദേ​​ശാ​​ന്ത​​ര​​ങ്ങ​​ളു​​ടെ ക​​ല​​ക്കം ക​​രിം ചി​​റ​​കു​​ക​​ളി​​ൽ ക്കാ​​ളി​​നി​​ൽ​​ക്കു​​ന്നു പൊ​​ട്ടി​​ത്ത​​രി​​ച്ച വെ​​ട്ടം മു​​റ്റ​​ത്തു മൗ​​നി​​ച്ചു നി​​ൽ​പാ​​യ് കാ​​ക്ക...

വെ​​ളി​​ച്ച​​ത്തി​​ന്റെ കി​​ലു​​ക്ക​​മ​​ക​​ലെ

ക്കേ​​ട്ട​​തേ​​യു​​ള്ളൂ ദാ

​​കാ​​ക്ക​​ച്ചി​​റ​​ക​​ടി

പ​​തി​​വു​​പോ​​ലെ പ​​റ​​ന്നു​​വ​​ന്നു

ജ​​ന​​ൽ​​പ്പ​​ടി​​മേ​​ലി​​രി​​പ്പാ​​യി

ഭ്രാ​​ന്ത​​ന്റെ വ​​ള​​ർ​​ത്തു​​കാ​​ക്ക​​യാ​​ണ്

കൊ​​ക്കി​​ലി​​രു​​ന്ന ത​​ളി​​ർ​​പ്പ​​ച്ച

യ​​ക​​ത്തേ​​ക്കെ​​റി​​ഞ്ഞു

രാ​​യി​​ര​​ന​​ല്ലൂ​​ര് നി​​ന്നാ​​ണ് വ​​ര​​വ്

ദേ​​ശാ​​ന്ത​​ര​​ങ്ങ​​ളു​​ടെ ക​​ല​​ക്കം ക​​രിം

ചി​​റ​​കു​​ക​​ളി​​ൽ

ക്കാ​​ളി​​നി​​ൽ​​ക്കു​​ന്നു

പൊ​​ട്ടി​​ത്ത​​രി​​ച്ച വെ​​ട്ടം മു​​റ്റ​​ത്തു

മൗ​​നി​​ച്ചു നി​​ൽ​പാ​​യ്

കാ​​ക്ക ചോ​​ദി​​ച്ചു

ര​​ണ്ടു കൊ​​ത്തി​​ന​​ഴി​​ച്ചു​​വി​​ട​​ട്ടേ

ഒ​​റ്റ​​ക്കൊ​​ത്തി​​ന​​ഴി​​ച്ചു​​വി​​ട​​ട്ടേ

വേ​​ണ്ട

പി​​ന്നെ​​യോ

ഉ​​ച്ചി​​യി​​ൽ​​ത്തീ​​യാ​​ളി വെ​​ട്ടം

വേ​​രു​​മോ​​ർ​​മ​​യും പൊ​​ട്ടി​​ച്ച്

ചി​​ത​​റി​​ന​​ട​​ക്കു​​ന്നു

മാ​​ട​​ക്കാ​​ക്കേ

മാ​​ട​​ക്കാ​​ക്കേ

ഇ​​ടം​​കാ​​ലി​​ലെ​​യി​​ച്ചെ​​ങ്ങ​​ല

വ​​ലം​​കാ​​ലി​​ലാ​​ക്കി​​ത്ത​​രൂ

ഇ​​ടം​​കാ​​ലി​​ലെ​​യി​​ച്ചെ​​ങ്ങ​​ല

വ​​ലം​​കാ​​ലി​​ലാ​​ക്കി​​ത്ത​​രൂ

ഇ​​ടം​​കാ​​ൽ​​ച്ചെ​​ങ്ങ​​ല വ​​ലം​​കാ​​ലി​​ൽ ഹാ​​യ്

കാ​​ക്ക​​വ​​ര​​വു​​ക​​ളി​​ൽ

ഇ​​ടം​​കാ​​ലി​​ൽ​നി​​ന്നു വ​​ലം​​കാ​​ലി​​ലേ​​ക്ക്

വ​​ലം​​കാ​​ലി​​ൽ നി​​ന്നി​​ടം​​കാ​​ലി​​ലേ​​ക്ക്

വ​​ലം​​കാ​​ലി​​ലേ

ക്കി​​ടം​​കാ​​ലി​​ലേ​​ക്കു

മാ​​റി​​മാ​​റി​​മാ​​റി

യ​​നാ​​ദി​​ഭൂ​​ത​​ത്തി​​ലേ​​ക്കു നീ​​ണ്ടു​​പോ​​കും ചെ​​ങ്ങ​​ല​​യു​​ടെ​​യേ​​തോ

തു​​രു​​മ്പ​​ൻ​​ക​​ണ്ണി​​ക്കു​​ള്ളി​​ലി​​രു​​ന്നു

മു​​റ്റി

മു​​റ്റി

മു​​റ്റി

മു​​റ്റി

മു​​റ്റി

മു​​റ്റി

മു​​റ്റി

മു​​റ്റി

മു​​റ്റി

യൊ​​രു

പൊ​​ട്ടി​​ച്ചി​​രി

ചു​​റ്റും

ചി​​ത​​റി​​ക്കി​​ട​​ക്കു​​ന്നൂ

ചെ​​റു

ചെ​​റു

ക​​ല്ലു​​ക​​ൾ.

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.