ഫോട്ടോ -കവിത

ചു​​​വ​​​രി​​​ലെപ​​​ഴ​​​യ ഫോ​​​ട്ടോ​​​യി​​​ലി​​​രു​​​ന്ന് പ​​​ഴ​​​യ ഞാ​​​ൻ പു​​​തി​​​യ എ​​​ന്നെ നോ​​​ക്കു​​​ന്നു. പു​​​തി​​​യ ത​​​ല​​​മു​​​ടി​​​യി​​​ൽ ന​​​ട​​​ന്ന​​​തി​​ന്റെ അ​​​റി​​​ഞ്ഞ​​​തി​​ന്റെ അ​​​റി​​​യാ​​​ത്ത​​​തി​​ന്റെ വെ​​​ളു​​​മ്പാ​​​ത​​​ക​​​ൾ ഫോ​​​ട്ടോ​​​യി​​​ൽ പ​​​ണ്ട​​​ത്തെ ചി​​​രി ഇ​​​ളം പ​​​ല്ല് പു​​​തി​​​യ ചി​​​രി​​​യി​​​ൽ പ​​​ല്ലി​​​ല്ലാ​​​ക്കു​​​ഴി ഫോ​​​ട്ടോ​​​യെ​​​ടു​​​ത്ത മി​​​ത്രം മ​​​രി​​​ച്ചു പോ​​​യ് ആ ​​​കാ​​​ലം പോ​​​യ് അ​​​ന്ന​​​ത്തെ ഞാ​​​നും പോ​​​യ് ഇ​​​പ്പോ​​​ൾ...

ചു​​​വ​​​രി​​​ലെ

പ​​​ഴ​​​യ ഫോ​​​ട്ടോ​​​യി​​​ലി​​​രു​​​ന്ന്

പ​​​ഴ​​​യ ഞാ​​​ൻ

പു​​​തി​​​യ എ​​​ന്നെ

നോ​​​ക്കു​​​ന്നു.

പു​​​തി​​​യ ത​​​ല​​​മു​​​ടി​​​യി​​​ൽ

ന​​​ട​​​ന്ന​​​തി​​ന്റെ

അ​​​റി​​​ഞ്ഞ​​​തി​​ന്റെ

അ​​​റി​​​യാ​​​ത്ത​​​തി​​ന്റെ

വെ​​​ളു​​​മ്പാ​​​ത​​​ക​​​ൾ

ഫോ​​​ട്ടോ​​​യി​​​ൽ

പ​​​ണ്ട​​​ത്തെ ചി​​​രി

ഇ​​​ളം പ​​​ല്ല്

പു​​​തി​​​യ ചി​​​രി​​​യി​​​ൽ

പ​​​ല്ലി​​​ല്ലാ​​​ക്കു​​​ഴി

ഫോ​​​ട്ടോ​​​യെ​​​ടു​​​ത്ത

മി​​​ത്രം മ​​​രി​​​ച്ചു പോ​​​യ്

ആ ​​​കാ​​​ലം പോ​​​യ്

അ​​​ന്ന​​​ത്തെ

ഞാ​​​നും പോ​​​യ്

ഇ​​​പ്പോ​​​ൾ വെ​​​ളു​​​ത്ത ചു​​​വ​​​രി​​​ൽ

മ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്നു

പ​​​ഴ​​​യ ഞാ​​​ൻ

അ​​​ന്ന​​​ത്തെ ഞാ​​​ൻ

മ​​​രി​​​ച്ച​​​താ​​​യു​​​ള്ള

സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു കി​​​ട്ടു​​​മോ?

കാ​​ണാ​​നി​​​ല്ലെ​​​ന്നു​​​കാ​​​ട്ടി

ഒ​​​രു പ​​​ര​​​സ്യം കൊ​​​ടു​​​ത്താ​​​ൽ

തി​​​രി​​​കെ വ​​​രു​​​മോ?

വ​​​ന്നാ​​​ൽ

പു​​​തി​​​യ ഞാ​​​ൻ

പ​​​ഴ​​​യ എ​​​ന്നോ​​​ട്

എ​​​ന്തു പ​​​റ​​​യും?

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 03:00 GMT
access_time 2024-11-25 02:30 GMT
access_time 2024-11-25 02:00 GMT
access_time 2024-11-18 03:45 GMT
access_time 2024-11-18 02:45 GMT
access_time 2024-11-18 02:00 GMT
access_time 2024-11-11 05:30 GMT