കാവൽ മരം

എ​ന്നെ​യും കാ​ത്തുനി​ൽ​ക്കു​ന്നൂ ദൂ​രെ​യെ​വി​ടെ​യോ ഒ​രു മ​രം ചു​റ്റും വ​ര​ണ്ട വെ​ളി​നി​ലം വീ​ഴു​മി​ല​ക​ളി​ലാ​കെ എ​ന്റെ ഞ​ര​മ്പു​ക​ൾ അ​ത് കൊ​ള്ള​യ​ടി​ച്ചോ​ടും കൊ​ടു​ങ്കാ​റ്റ് തൂ​ക്ക​ണാം കു​രു​വി​ക്കൂ​ടു​ക​ൾപോ​ലെ തൂ​ക്കു​ക​യ​റു​ക​ളാ​ടു​ന്ന ചി​ല്ല​ക​ൾ... ഒ​രു ഗോ​ത്ര​മെ​ന്നെ കാ​ത്തുനി​ൽ​ക്കു​ന്നു എ​ന്നു ഞാ​നു​ള്ളി​ൽ ക​രു​തിന​ട​ക്കു​ന്നു ഉ​ള്ളി​ൽ ഒ​രു കു​രു​തിന​ട​ക്കു​ന്നു മ​ര​പ്പൊ​ത്തു​ക​ളി​ൽ തി​ങ്ങി​ത്തെ​റി​വി​ളി​ക്കു​ന്ന ചി​റ​കു​ള്ള മു​ത്ത​ന്മാ​ർ പാ​ത...

എ​ന്നെ​യും കാ​ത്തുനി​ൽ​ക്കു​ന്നൂ

ദൂ​രെ​യെ​വി​ടെ​യോ ഒ​രു മ​രം

ചു​റ്റും വ​ര​ണ്ട വെ​ളി​നി​ലം

വീ​ഴു​മി​ല​ക​ളി​ലാ​കെ എ​ന്റെ ഞ​ര​മ്പു​ക​ൾ

അ​ത് കൊ​ള്ള​യ​ടി​ച്ചോ​ടും കൊ​ടു​ങ്കാ​റ്റ്

തൂ​ക്ക​ണാം കു​രു​വി​ക്കൂ​ടു​ക​ൾപോ​ലെ

തൂ​ക്കു​ക​യ​റു​ക​ളാ​ടു​ന്ന ചി​ല്ല​ക​ൾ...

ഒ​രു ഗോ​ത്ര​മെ​ന്നെ കാ​ത്തുനി​ൽ​ക്കു​ന്നു

എ​ന്നു ഞാ​നു​ള്ളി​ൽ ക​രു​തിന​ട​ക്കു​ന്നു

ഉ​ള്ളി​ൽ ഒ​രു കു​രു​തിന​ട​ക്കു​ന്നു

മ​ര​പ്പൊ​ത്തു​ക​ളി​ൽ തി​ങ്ങി​ത്തെ​റി​വി​ളി​ക്കു​ന്ന

ചി​റ​കു​ള്ള മു​ത്ത​ന്മാ​ർ

പാ​ത ഊ​തി​ത്തെ​ളി​ച്ചി​ടു​ന്നു

ന​ട​ക്ക​ണം...പ​റ​ക്ക​ണം...

ത​ല​യി​ലൊ​രി​ല​ക്കി​രീ​ടം വേ​ണം...

ഇ​വി​ടെ​യെ​നി​ക്കാ​രു​മി​ല്ല

ഈ ​കാ​ല​ത്തി​ന്റെ അ​ളു​ക്കി​ൽ

എ​ന്നെ​യ​ട​ച്ചി​ട്ട​താ​ണ്

പോ​ക​ട്ടെ...

വ​ട​ക്കോ തെ​ക്കോ ദി​ക്ക​റി​യി​ല്ല

താ​ഴെ​യോ മേ​ലെ​യോ

എ​ന്റെ നി​ഴ​ലാ​ടു​ന്ന​തെ​ന്ന​റി​യി​ല്ല

നി​ന​വി​ൽ ഞാ​നാ വേ​പ്പു​മ​ര​ത്തി​ന്റെ

കാ​ത​ലോ​ളം കെ​ട്ടി​പ്പി​ടി​ക്കു​ന്നു

അ​തി​ന്റെ ക​ടും​വേ​രി​ടു​ക്കി​ൽ

ഞാ​നൊ​രു തേ​വ​രാ​കു​ന്നു.

തേ​വ​ർ​ക്ക്,

ഇ​ള​നീ​രു​മി​ല​ഞ്ഞി​പ്പൂ​വും

പൊ​ട്ടി​യ ത​ല​ക​ളും

ക​ന്നി​ക്കാ​മു​ക​രു​ടെ ക​ണ്ണുപോ​ൽ ക​ത്തും

ക​ല്ലു​വി​ള​ക്കും...

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 03:00 GMT
access_time 2024-11-25 02:30 GMT
access_time 2024-11-25 02:00 GMT
access_time 2024-11-18 03:45 GMT
access_time 2024-11-18 02:45 GMT
access_time 2024-11-18 02:00 GMT
access_time 2024-11-11 05:30 GMT