നിരത്തിൽ വണ്ടിക്കണ്ണ് വെളിച്ചം തെറിപ്പിക്കെ വിയർത്ത രാത്രിക്കുള്ളിൽ അവിഞ്ഞ മണം മുറ്റി ചെകുത്താൻ കാറ്റതിന്റെ ചിറകൊന്നു കുടഞ്ഞു മലബാർ ഹോട്ടൽ വരെ ഓളങ്ങൾ കുതിച്ചെത്തി സ്ലാബിന്റെ നെഞ്ചിൽ കുത്തി രാത്രിക്ക് മുറിവേറ്റു കോപ്ലിയെ തട്ടിക്കൂട്ടി റോട്ടിലേക്കെടുത്തിട്ടു നെഞ്ചത്തു നീർക്കെട്ടിന്റെ പമ്പരം ശ്രുതിക്കട്ട കോപ്ലീന്റെ കൂറ്റിൽ വെന്ത വാക്കുകൾ രാവിൻ പാട്ട് തായിത്ത താനേ തക തായിത്ത താനേ തക ആരാനും പയിക്കിന്റോ പയ്ച്ചിറ്റ് പൊരിയിന്റോ പശി...
നിരത്തിൽ വണ്ടിക്കണ്ണ്
വെളിച്ചം തെറിപ്പിക്കെ
വിയർത്ത രാത്രിക്കുള്ളിൽ
അവിഞ്ഞ മണം മുറ്റി
ചെകുത്താൻ കാറ്റതിന്റെ
ചിറകൊന്നു കുടഞ്ഞു
മലബാർ ഹോട്ടൽ വരെ
ഓളങ്ങൾ കുതിച്ചെത്തി
സ്ലാബിന്റെ നെഞ്ചിൽ കുത്തി
രാത്രിക്ക് മുറിവേറ്റു
കോപ്ലിയെ തട്ടിക്കൂട്ടി
റോട്ടിലേക്കെടുത്തിട്ടു
നെഞ്ചത്തു നീർക്കെട്ടിന്റെ
പമ്പരം ശ്രുതിക്കട്ട
കോപ്ലീന്റെ കൂറ്റിൽ വെന്ത
വാക്കുകൾ രാവിൻ പാട്ട്
തായിത്ത താനേ തക
തായിത്ത താനേ തക
ആരാനും പയിക്കിന്റോ
പയ്ച്ചിറ്റ് പൊരിയിന്റോ
പശി മാറ്റാൻ ഞാളുണ്ടല്ലോ
ഞാളുണ്ട് ഞാളുണ്ടല്ലോ...
പാട്ടിന്റെ താളം മുട്ടി
ആയത്തിൽ തുഴഞ്ഞെത്തി
ആടുന്നു അയമിറ്റി
ഞാളുണ്ട്...ഞാളുണ്ടല്ലോ...
സെക്കൻഷോ കഴിഞ്ഞപ്പം
ബാലഷ്ണാ ടാക്കീസിന്റെ
കാഴ്ചക്കാർ ചുറ്റുംകൂടി
കോപ്ലിക്ക് ഹരം കേറി
കള്ളിന്റെ കുടം കൊത്തി
ചോരച്ച ചുണ്ടിൽനിന്നും
നാക്കിന്റെ താളം പൊട്ടി
രാവിന്റെയുള്ളിൽ പൂത്തു
ശ്വാസത്തിൽ കുഴച്ചിട്ട
വാക്കുകൾ അയമിറ്റി
റോട്ടിന്റെ നെഞ്ചിൽ തട്ടി
നെട്ടോട്ടമോടിക്കാട്ടി
ഓട്ടത്തിൽ അഴിച്ചിട്ട
വേദന പെറുക്കീട്ട്
ആഴത്തിൽ കുഴിച്ചിട്ട്
കോപ്ലിക്ക് ചിരി പൊട്ടി
ചേറിന്റെ ചാലിൽ മുങ്ങും
കോപ്ലീന്റെ നേരിൻ ചുണ്ടിൽ
പാട്ടിന്റെ പടം കേറി...
തായിത്ത താനേ തക...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.