സമരങ്ങളുടെ ജീവചരിത്രം

ന​ട​ക്കു​ന്ന വ​ഴി​യി​ൽ പൂ​ക്ക​ളെ ക​ണ്ടു​കൂ​ടാ​ത്ത അ​ദൈ​വ​ങ്ങ​ളു​ണ്ട്; ദാ​ഹം മാ​ത്ര​മു​ള്ള​വ​ർ. യാ​ത്ര നി​ർ​ത്തു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത്, അ​വ​ർ​ക്ക് ഒ​രു തു​ടം ചോ​ര​കൊ​ടു​ക്കു​ക​യാ​ണ് അ​ല്ലെ​ങ്കി​ൽ പി​ന്നെ, ന​ട​ക്കു​ന്ന വ​ഴി മു​ഴു​വ​ൻ കെ​ണി​ക​ളാ​വും. വാ​ളു​ക​ളോ വാ​ക്കു​ക​ളോ പാ​മ്പു​ക​ളോ പ​ഴു​താ​ര​ക​ളോ ആ​യി അ​ത​ങ്ങ​നെ വ​ന്നു​കൊ​ണ്ടി​രി​ക്കും. ഒ​ഴി​ഞ്ഞു​പോ​കാ​ൻ അ​വ​ ന​മ്മു​ടെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ല അ​വ​ർ​ക്കു​മി​ല്ല അ​വ​യു​ടെ മേ​ൽ നി​യ​ന്ത്ര​ണം. പ്ര​ശ്നം വ​ഴി​യാ​ണ്, പു​റ​പ്പെ​ട്ടാ​ൽ ചോ​ര​യേ...

ന​ട​ക്കു​ന്ന വ​ഴി​യി​ൽ

പൂ​ക്ക​ളെ ക​ണ്ടു​കൂ​ടാ​ത്ത

അ​ദൈ​വ​ങ്ങ​ളു​ണ്ട്;

ദാ​ഹം മാ​ത്ര​മു​ള്ള​വ​ർ.

യാ​ത്ര നി​ർ​ത്തു​ന്ന​തി​നേ​ക്കാ​ൾ

ന​ല്ല​ത്,

അ​വ​ർ​ക്ക് ഒ​രു തു​ടം

ചോ​ര​കൊ​ടു​ക്കു​ക​യാ​ണ്

അ​ല്ലെ​ങ്കി​ൽ പി​ന്നെ,

ന​ട​ക്കു​ന്ന വ​ഴി മു​ഴു​വ​ൻ

കെ​ണി​ക​ളാ​വും.

വാ​ളു​ക​ളോ വാ​ക്കു​ക​ളോ

പാ​മ്പു​ക​ളോ

പ​ഴു​താ​ര​ക​ളോ ആ​യി

അ​ത​ങ്ങ​നെ വ​ന്നു​കൊ​ണ്ടി​രി​ക്കും.

ഒ​ഴി​ഞ്ഞു​പോ​കാ​ൻ

അ​വ​ ന​മ്മു​ടെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ല

അ​വ​ർ​ക്കു​മി​ല്ല

അ​വ​യു​ടെ മേ​ൽ നി​യ​ന്ത്ര​ണം.

പ്ര​ശ്നം വ​ഴി​യാ​ണ്,

പു​റ​പ്പെ​ട്ടാ​ൽ

ചോ​ര​യേ മാ​ർ​ഗ​മു​ള്ളൂ.

അ​റി​യു​ന്ന​വ​ർ

അ​തു പ​റ​യി​ല്ല;

അ​വ​ർ​ക്ക്

നി​ന്നേ​ട​ത്ത് നി​ൽ​ക്ക​യേ വേ​ണ്ടൂ.

സ​ത്യ​ത്തി​ൽ ഇ​തൊ​രു

തീ​രാ​ക്ക​ഥ​യാ​ണ്.

ഇ​തി​ന​കം,

ഈ ​വ​ഴി​യി​ൽ നീ​ങ്ങി​യെ​ത്തി​യ

ന​മ്മ​ൾ എ​ന്തു​ചെ​യ്യാ​നാ​ണ്?

ചോ​ര​കൊ​ടു​ത്തു​കൊ​ണ്ടേ​യി​രി​ക്കുക.

അ​ന്നം​കൊ​ണ്ട​ട​ങ്ങു​ന്ന വി​ശ​പ്പ്

ന​മു​ക്കേ​യു​ള്ളൂ.

ഈ ​അ​ദൈ​വ​ങ്ങ​ൾ​ക്ക്

ചോ​ര​ത​ന്നെ വേ​ണം;

അ​ന​ന്ത​കാ​ലം.


Tags:    
News Summary - madhyamam weekly poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 03:00 GMT
access_time 2024-11-25 02:30 GMT
access_time 2024-11-25 02:00 GMT
access_time 2024-11-18 03:45 GMT
access_time 2024-11-18 02:45 GMT
access_time 2024-11-18 02:00 GMT
access_time 2024-11-11 05:30 GMT