മരിക്കുകയല്ലേ, ഒന്ന് മറിച്ചുനോക്കാം -വി. മുസഫർ അഹമ്മദ് എഴുതിയ കഥ

വൈ​കു​ന്നേ​ര​മാ​കു​മ്പോ​ൾ

മ​രി​ക്ക​ണ​മെ​ന്നു തോ​ന്നും.

ഒ​രു ത​രി സ​യ​നൈ​ഡ്

എ​ന്നും ക​രു​തി​വെ​ക്കും.

വെ​പ്പു​പ​ല്ലു​വെ​ച്ച

അ​ന്നു​മു​ത​ലു​ണ്ട്

ഈ ​നി​രാ​ശ​ത.

കാ​ൽ​മു​ട്ടും

വൃ​ക്ക​യും

ക​ര​ളും

മ​ജ്ജ​യും

മാ​റ്റി​വെ​ച്ചു കൊ​ണ്ടി​രു​ന്ന​പ്പോ​ൾ

അ​ത് കൂ​ടി​ക്കൂ​ടി വ​ന്നു.

ഓ​രോ ത​വ​ണ

ആ​ശു​പ​ത്രി​യി​ൽ പോ​കു​മ്പോ​ഴും

ഈ ​വ​രി ഓ​ർ​ക്കും.

‘ത​രം​ഗ ലീ​ല​ക​ൾ’.

ആ, ​പ​റ​ഞ്ഞ​ത് മു​ഴു​വ​നാ​യി​ല്ല!

വൈ​കു​ന്നേ​ര​മാ​യാ​ൽ

എെ​ന്റ വാ​യ​ന​ശാ​ല​യി​ലേ​ക്ക്

മ​രി​ക്കാ​നാ​യി താ​ഴ്നി​ല​യി​ൽ

നി​ന്നു​ള്ള ഒ​തു​ക്കു​ക​ൾ ക​യ​റും.

സ​യ​നൈ​ഡെ​ടു​ക്കും.

അ​താ, ആ ​നി​മി​ഷ​ത്തി​ൽ

വാ​യി​ച്ചി​ട്ടേ​യി​ല്ലാ​ത്ത

ഒ​രു പു​സ്​​ത​കം

അ​ല​മാ​രി​യി​ൽ​നി​ന്നു

വി​ളി​ക്കും.

മ​രി​ക്കു​ക​യ​ല്ലേ,

ഒ​ന്നു മ​റി​ച്ചു​നോ​ക്കാം.

ആ ​മ​റി​ച്ചുനോ​ക്ക​ലി​ൽ

നേ​രം പു​ല​രും.

പ​ക​ൽ​വെ​ളി​ച്ച​ത്തി​ൽ

മ​രി​ക്കാ​നാ​ഗ്ര​ഹ​മി​ല്ലാ​ത്ത​തി​നാ​ൽ

വൈ​കു​ന്നേ​ര​ത്തി​ന്,

അ​ടു​ത്ത സ​ന്ധ്യ​ക്കാ​യി

വീ​ണ്ടും കാ​ത്തി​രി​ക്കും. 

Tags:    
News Summary - madhyamam weekly webzine malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.