ആരോടോയെന്നപോലെ. സംസാരിക്കുന്നൊരുവൾ കൂടെ വന്നവരുടെ നീരസം ഗൗനിക്കാതെ തന്റെ അപരയോടോ, കൊല്ലപ്പെട്ട പ്രിയമെഴും കൂട്ടുകാരിയോടോ, അതോ അജ്ഞാത സുഹൃ- ത്തിനോടോ അവൻ ചൊന്ന- വാക്കിൻ വെളിച്ചത്തോടോ? വീട്ടിലെ കോഴിയോടോ പശുവിനോടോ, മുറ്റം നിറയെ കിളിർക്കുന്ന പുല്ലിനോടോ പുല്ലിലെ പച്ചയോടോ അവളീ സംസാരം തുടരുന്നത്. ഒരുവനവളുടെ സംസാരം ശ്രദ്ധിച്ചിട്ടെ- ന്തോ പറഞ്ഞ,തവൾ- കേട്ടതേയില്ല തെല്ല് ദേഷ്യത്തോടവൾ തന്റെ സംസാരം തുടരുന്നു. വെയ്റ്റർ അവൾക്കൊരു മൂരിയായി തോന്നുന്നു. ക്യാഷ്യർ അവൾക്കൊരു കോഴിയായി തോന്നുന്നു. പെട്ടെന്നിവിടമവൾക്കു പാർലമെന്റെന്നും, നിയ- മസഭയെന്നും പോലീസ്- സ്റ്റേഷനെന്നും...
ആരോടോയെന്നപോലെ.
സംസാരിക്കുന്നൊരുവൾ
കൂടെ വന്നവരുടെ
നീരസം ഗൗനിക്കാതെ
തന്റെ അപരയോടോ,
കൊല്ലപ്പെട്ട പ്രിയമെഴും
കൂട്ടുകാരിയോടോ,
അതോ അജ്ഞാത സുഹൃ-
ത്തിനോടോ അവൻ ചൊന്ന-
വാക്കിൻ വെളിച്ചത്തോടോ?
വീട്ടിലെ കോഴിയോടോ
പശുവിനോടോ, മുറ്റം
നിറയെ കിളിർക്കുന്ന
പുല്ലിനോടോ പുല്ലിലെ
പച്ചയോടോ അവളീ
സംസാരം തുടരുന്നത്.
ഒരുവനവളുടെ
സംസാരം ശ്രദ്ധിച്ചിട്ടെ-
ന്തോ പറഞ്ഞ,തവൾ-
കേട്ടതേയില്ല തെല്ല്
ദേഷ്യത്തോടവൾ തന്റെ
സംസാരം തുടരുന്നു.
വെയ്റ്റർ അവൾക്കൊരു
മൂരിയായി തോന്നുന്നു.
ക്യാഷ്യർ അവൾക്കൊരു
കോഴിയായി തോന്നുന്നു.
പെട്ടെന്നിവിടമവൾക്കു
പാർലമെന്റെന്നും, നിയ-
മസഭയെന്നും പോലീസ്-
സ്റ്റേഷനെന്നും റെയിൽവേ-
സ്റ്റേഷനെന്നും തോന്നുന്നു.
ബഹളം കേട്ടവിടെ
ഓടിയെത്തുന്നു ഓണർ
പ്രശ്നമിവിടംകൊണ്ടു -
തീരില്ലെന്നുറപ്പിച്ചു.
പോലീസിനെ വിളിച്ചു,
അവർ പാഞ്ഞെത്തിയുടൻ
പ്രശ്നങ്ങൾ ആരായവേ,
മുപ്പത്തിമൂന്നു വേണ്ട
അമ്പതായ് ഉയർത്തേണ-
മെന്നു പറഞ്ഞവളാ-
മേശമേലിടിക്കുന്നു.
അതു ശരിയാണെന്നു
ചിക്കന്റെ കാലുയർത്തി
ഒരുവൾ, പിന്നെ മെല്ലെ
പ്ലേറ്റിൽ കണ്ണോടിക്കുന്നു.
അകലെ കമിതാക്കൾ
അൽഫാം കഴിക്കുവാൻ
വെയ്റ്ററെ പ്രാകി പ്രാകി
കിച്ചണിൽ ശ്രദ്ധിക്കുന്നു.
ഒ.ഇ.റ്റി പഠിക്കുന്ന
കുറച്ചു പെൺകുട്ടികൾ
ഇതൊന്നും ശ്രദ്ധിക്കാതെ
തെല്ലകലെയിരുന്നു.
കൂടെ വന്നവരെല്ലാം
അവളെ ബലമായി
പിടിച്ചു കാറിൽ കേറ്റി
വളവു തിരിഞ്ഞുപോയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.