poem

മുറിവ്

മുറിവ്

ഒര് ചെറിയ മുറിവ്

ഞാൻ ഒന്ന് ചൊറിഞ്ഞു

ചോര പൊടിഞ്ഞു

മുറിവ് ചെറുതല്ലേ

സാരമില്ല

രണ്ടുനാൾ കഴിഞ്ഞു

മുറിവൊന്നു വലുതായോ

സംശയമാണ്,

കുറച്ചു കൂടുതൽ വേദന

വീണ്ടും ചൊറിച്ചിൽ

രക്തം പൊടിയണ്

രണ്ടുനാൾ കഴിഞ്ഞു

മുറിവ് കുറേക്കൂടി വലുതായി പഴുത്തു

എന്നാലൊന്നു ചൊറിയാൻ നോക്കിയപ്പോൾ,

പഴുത്ത വ്രണത്തിൽ ചലത്തിൻ രസം പറ്റി ചരിഞ്ഞും മറിഞ്ഞും പുഴുക്കൾ

മുറിവങ്ങു തുരന്നു തുരന്നു രസം പറ്റി

ഞെളിയുന്നു

മെഴുകി പതംവച്ച മുറ്റത്തു

കൊലുമ്പിച്ച രണ്ട് ശരീരങ്ങൾ

ഒന്നിന് മൂക്കിളയൊലിക്കുന്നു

മറ്റൊന്ന് എല്ലുന്തിയും

അതിലൊന്നിനാണ് മുറിവ്

മറ്റേത് പുഴുകുഞ്ഞുങ്ങളെ നോക്കി പല്ലിളിക്കുന്നു

അതിനെ നോക്കി പുഴുകുഞ്ഞുങ്ങളും

പല്ലിളി മാറി തെല്ലൊന്നട്ടഹാസമായി മാറി

രണ്ടുനാൾ പിന്നെയും കഴിഞ്ഞു

ഇപ്പൊ,

പുഴുകുഞ്ഞുങ്ങളും എല്ലുന്തിയവനും തമ്മിൽ

വലിയ കൂട്ടായിരിക്കുന്നു

മറ്റവനാകട്ടെ,

പുഴുവരിച്ച ജഡമായി

ജീർണിച്ചു ജീർണിച്ചു

സ്വയമൊരു പുഴുവായി

മണ്ണിനും കൂട്ടായിരിക്കുന്നു

പുഴുക്കൾ എല്ലുന്തിയവനെ തിന്നു

വീട് തിന്നു വീട്ടാരെ തിന്നു

നാട്ടാരെ തിന്നു

മനുഷ്യനെ തിന്നു

മണ്ണിരയെ തിന്നു

മണ്ണിനെ തിന്നു.


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.