പ്രാ​​ന്ത​​ത്തി പാ​​റ്വേ​​ട്ടി

തൊ​​ട്ട​​ടു​​ത്തൊ​​രു മു​​ല്ല​​ക്കാ​​ടു​​ണ്ട്

കാ​​ടി​​നു ന​​ടു​​വി​​ലാ​​യി

ജീ​​വ​​നി​​ല്ലാ​​ത്തൊ​​രു വീ​​ടും

വീ​​ടി​​ന​​ക​​ത്തൊ​​രു സ്ത്രീ​​രൂ​​പ​​വും.

ഒ​​രു​​കാ​​ല​​ത്ത്

നാ​​ടി​​നൊ​​ട്ടാ​​കെ​​യ​​വ​​ർ പാ​​റ്വേ​​ട്ടി​​യാ​​യി​​രു​​ന്നു.

ഭ​​ർ​​ത്താ​​വ് ചി​​ണ്ട​​ന്‍ മ​​രി​​ച്ച​​ന്ന്

രാ​​ത്രി തു​​ട​​ങ്ങി​​യ

പി​​റു​​പി​​റു​​പ്പാ​​ണ​​വ​​രെ

പ്രാ​​ന്ത​​ത്തി പാ​​റ്വേ​​ട്ടി​​യാ​​ക്കി​​യ​​ത്.

അ​​വ​​രു​​ടെ ക​​ണ്ണു​​ക​​ളെ​​പ്പോ​​ഴും

പ​​ര​​സ്പ​​രം ഐ​​ക്യ​​പ്പെ​​ടാ​​തെ

ര​​ണ്ടു ദി​​ക്കി​​ലേ​​ക്ക് പി​​ണ​​ങ്ങി​​യി​​രി​​ക്കും.

പ​​ച്ച​​യും മ​​ഞ്ഞ​​യും ക​​ല​​ർ​​ന്ന

കൃ​​ഷ്ണ​​മ​​ണി​​ക​​ള്‍

കു​​ഞ്ഞു​​ങ്ങ​​ളെ ഭ​​യ​​പ്പെ​​ടു​​ത്തും.

ചി​​ണ്ട​​ന് മാ​​ത്ര​​മേ

ആ ​​ക​​ണ്ണു​​ക​​ളെ പ്ര​​ണ​​യി​​ക്കാ​​നാ​​യു​​ള്ളൂ.

മു​​ല്ല​​ പൂ​​ക്കു​​ന്ന നാ​​ളു​​ക​​ളി​​ല്‍

പെ​​ൺ​​നോ​​ട്ട​​ങ്ങ​​ള​​ത്ര​​യും

ആ​​ർ​​ത്തി​​യോ​​ടെ

മു​​ല്ല​​ക്കാ​​ട്ടി​​ലൊ​​ട്ടി നി​​ൽ​​ക്കും.

വ​​ള​​ഞ്ഞ മു​​തു​​കും

ഞാ​​ന്ന മു​​ല​​ക​​ളു​​മേ​​ന്തി

പാ​​റ്വേ​​ട്ടി വേ​​ച്ചു​​വേ​​ച്ച് വ​​രു​​ന്ന​​ത് കാ​​ണു​​മ്പോ​​ഴേ

മു​​ല്ല​​മോ​​ഹ​​മു​​പേ​​ക്ഷി​​ച്ച്

കു​​ട്ടി​​ക​​ൾ കൂ​​ട്ട​​യോ​​ട്ടം തു​​ട​​ങ്ങും.

ന​​ട​​ന്ന ക്ഷീ​​ണ​​ത്തെ​​യാ​​കെ

കി​​ണ​​റ്റി​​ൻ ക​​ര​​യി​​ല്‍ നി​​വ​​ർ​​ത്തി​​യി​​രു​​ത്തി,

ഉ​​ച്ച​​ത്തി​​ൽ പി​​റു​​പി​​റു​​ത്ത്

നീ​​ണ്ടു നി​​ല്‍ക്കു​​ന്ന ഇ​​ട​​വ​​ഴി​​യി​​ലേ​​ക്ക്

ക​​ണ്ണു​​പാ​​യി​​ക്കും.

പ​​തി​​വു​​പോ​​ലെ ക​​ണ്ണ് ര​​ണ്ടും

കാ​​ലി​​യാ​​യി മ​​ട​​ങ്ങും.

അ​​ങ്ങ​​നെ​​യൊ​​രു മു​​ല്ല​​ക്കാ​​ല​​ത്താ​​ണ്

പ്രാ​​ന്ത​​ത്തി പാ​​റ്വേ​​ട്ടി

ന​​ടു​​മു​​റ്റ​​ത്ത് വീ​​ണു​​കി​​ട​​ന്ന​​ത്.

ആ​​രോ​​ക്കെ​​യോ ചേ​​ർ​​ന്നൊ​​രു​​ക്കി​​യ

ചി​​ത​​യി​​ലേ​​ക്കു​​ള്ള ഊ​​ഴം കാ​​ത്ത്

ക​​ണ്ണു തു​​റ​​ന്ന്,

മു​​തു​​കു വ​​ള​​ച്ച്,

കാ​​ലു ര​​ണ്ടും മ​​ട​​ക്കി​​പ്പി​​ടി​​ച്ച്

ചോ​​ദ്യ​​ചി​​ഹ്നം പോ​​ലെ

അ​​വ​​ര​​ങ്ങ​​നെ കി​​ട​​ന്നു.

തു​​ലാ​​വ​​ര്‍ഷ​​രാ​​ത്രി​​യി​​ലെ

ആ​​കാ​​ശം ക​​ണ​​ക്കെ

മു​​ല്ല​​ച്ചെ​​ടി​​ക​​ൾ

ന​​ഗ്ന​​രാ​​യി നി​​ന്നു.

ശ​​വ​​മെ​​ടു​​ത്ത​​പ്പോ​​ൾ

മു​​ഷി​​ഞ്ഞ ഉ​​ടു​​മു​​ണ്ടി​​ന്റെ

കോ​​ന്ത​​ല​​യി​​ൽ നി​​ന്നൊ​​രു

നീ​​ള​​ൻ മു​​ല്ല​​പ്പൂ​​മാ​​ല

താ​​ഴേ​​ക്കൂ​​ർ​​ന്നു​​വീ​​ണു.

ന​​ട്ടു​​ച്ച വെ​​യി​​ലി​​ൽ

ചി​​ത​​യാ​​ളി​​പ്പ​​ട​​ർ​​ന്നി​​ട്ടും

എ​​ന്തു​​കൊ​​ണ്ടോ

ര​​ണ്ടു മു​​ല​​ക​​ൾ മാ​​ത്രം

ക​​ത്തി​​ത്തീ​​രാ​​തെ ബാ​​ക്കി​​യാ​​യി.


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.