റോം ​ക​ത്തി​യെ​രി​ഞ്ഞ​പ്പോ​ൾ

നൂ​റ്റാ​ണ്ടു​ക​ൾ​ക്കി​പ്പു​റംപ​ല സം​സ്കാ​ര​ങ്ങ​ളി​ലൂ​ടെ പ​ല ജ​ന​ത​ക​ളി​ലൂ​ടെ വ​ള​ർ​ന്നു​വ​ള​ർ​ന്ന് അ​വ​രു​ടെ ഭാ​ഷ​ണ​ങ്ങ​ളി​ലും ശൈ​ലി​ക​ളി​ലും ജീ​വി​ക്കു​ന്ന നീ​റോ, മ​ണ്ണും ക​ല്ലും ചാ​ര​വും രേ​ഖ​ക​ളും ക​ഥ​ക​ളും ച​രി​ത്രഗ്ര​ന്ഥ​ങ്ങ​ളി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളും പ​ര​തി​പ്പ​ര​ത്തി നീ​റോ​യെ​ന്ന പ്ര​യോ​ഗ​ശീ​ല​ത്തി​ന്റെ യു​ക്തി​ഹീ​ന​ത​യെ​ക്കു​റി​ച്ച് ലോ​ക മ​ന​സ്സാ​ക്ഷി​യോ​ടും മ​നു​ഷ്യ​ത്വ​ത്തോ​ടും സം​സാ​രി​ക്കാ​നാ​രം​ഭി​ച്ചു: മ​രി​ച്ച​തി​നു​ ശേ​ഷ​മാ​ണു ഞാ​ൻറോ​മി​നു പു​റ​ത്തേ​ക്ക് വ​ള​ർ​ന്നു പ​ട​ർ​ന്ന​ത്- റോ​മി​നെ​ക്കാ​ൾ വ​ള​ർ​ന്നു​...

നൂ​റ്റാ​ണ്ടു​ക​ൾ​ക്കി​പ്പു​റം

പ​ല സം​സ്കാ​ര​ങ്ങ​ളി​ലൂ​ടെ

പ​ല ജ​ന​ത​ക​ളി​ലൂ​ടെ

വ​ള​ർ​ന്നു​വ​ള​ർ​ന്ന്

അ​വ​രു​ടെ ഭാ​ഷ​ണ​ങ്ങ​ളി​ലും ശൈ​ലി​ക​ളി​ലും

ജീ​വി​ക്കു​ന്ന നീ​റോ,

മ​ണ്ണും ക​ല്ലും ചാ​ര​വും

രേ​ഖ​ക​ളും ക​ഥ​ക​ളും

ച​രി​ത്രഗ്ര​ന്ഥ​ങ്ങ​ളി​ലെ

പ​രാ​മ​ർ​ശ​ങ്ങ​ളും പ​ര​തി​പ്പ​ര​ത്തി

നീ​റോ​യെ​ന്ന പ്ര​യോ​ഗ​ശീ​ല​ത്തി​ന്റെ

യു​ക്തി​ഹീ​ന​ത​യെ​ക്കു​റി​ച്ച്

ലോ​ക മ​ന​സ്സാ​ക്ഷി​യോ​ടും

മ​നു​ഷ്യ​ത്വ​ത്തോ​ടും

സം​സാ​രി​ക്കാ​നാ​രം​ഭി​ച്ചു:

മ​രി​ച്ച​തി​നു​ ശേ​ഷ​മാ​ണു ഞാ​ൻ

റോ​മി​നു പു​റ​ത്തേ​ക്ക് വ​ള​ർ​ന്നു പ​ട​ർ​ന്ന​ത്-

റോ​മി​നെ​ക്കാ​ൾ വ​ള​ർ​ന്നു​ വ​ലു​താ​യ​ത്.

നി​സ്സ​ഹാ​യ​ത​ക്കും നി​ല​വി​ളി​ക​ൾ​ക്കും മേ​ലു​ള്ള

ഏ​ത് അ​നാ​ർ​ദ്ര​ചി​ത്ത​ത്തി​നും

ഏ​ത​ധി​കാ​ര ധാ​ർ​ഷ്ട്യ​ത്തി​നും

ഏ​തു നി​ഷ്ക്രി​യ​ത​ക്കും

സ​മാ​നപ​ദ​മാ​യി

നി​ങ്ങ​ളെ​ന്റെ പേ​രു​പ​യോ​ഗി​ച്ചു.

‘‘റോം ​ക​ത്തി​യെ​രി​ഞ്ഞ​പ്പോ​ൾ

ഫി​ദ​ൽ വാ​യി​ച്ച നീ​റോ’’-

സ്വ​ന​ത​ന്തി​ക​ളി​ൽ പ​ര​മ്പ​രാ​ഗ​ത​മാ​യി

നി​ങ്ങ​ളെ​ന്നെ നി​ക്ഷേ​പി​ച്ചു;

ബോ​ധ​ങ്ങ​ളു​ടെ അ​ട​രു​ക​ളി​ലൊ​ന്നി​ൽ

സു​ഷു​പ്താ​വ​സ്ഥ​യി​ലും ജാ​ഗ്ര​ത്തി​ലും

ഞാ​ൻ സ്ഥി​ര​പ്ര​തി​ഷ്ഠ​യാ​യി.

ക​ഥ​ക​ളി​ൽ ഒ​ന്നു​മാ​ത്ര​മാ-

ണെ​രി​യു​ന്ന തീ​യി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ

വ​ര​ളു​ന്ന തൊ​ണ്ട​ക​ളു​ടെ ദീ​ന​രോ​ദ​ന​ങ്ങ​ളി​ൽ

നി​സ്സ​ഹാ​യ​രാ​യി തീ​യി​ൽ ദ​ഹി​ക്കു​ന്ന​വ​രു​ടെ

പ്രാ​ണ​പ്പി​ട​ച്ചി​ലി​ൽ

ഫി​ദ​ൽ വാ​യി​ച്ച നീ​റോ ക​ഥ.

ക​ഥ​ക​ളി​നി​യു​മേ​റെ-

എ​രി​യു​ന്ന ട്രോ​യ്

ദൃ​ശ്യ​വി​സ്മ​യ​മാ​യാ​വി​ഷ്ക​രി​ക്കാ​ൻ

ന​ഗ​ര​മെ​രി​ച്ച ഭ്രാ​ന്ത​ൻ​ ന​ട​ൻ;

സ്വ​ർ​ണക്കൊ​ട്ടാ​രം മെ​ന​യു​വാ​ൻ,

അ​തി​നു​മു​ന്നി​ൽ സ്വ​ന്തം ശി​ലാ​ശി​ൽപം

പ്ര​തി​ഷ്ഠി​ക്കു​വാ​ൻ,

ഇ​ടം​തി​ര​ഞ്ഞു ന​ഗ​ര​മെ​രി​ച്ച​വ​ൻ-

ക​ഥ​ക​ളി​നി​യു​മേ​റെ-

പ​ത്തു​നാ​ൾ ഇ​ര​മ്പി​പ്പ​ട​ർ​ന്ന തീ,

​ക​ത്തി​ച്ചു​തീ​ർ​ത്ത​തു മൂ​ന്നു മ​ഹാ​ന​ഗ​ര​ങ്ങ​ളെ;

ത​ക​ർ​ത്ത​ത് മ​റ്റേ​ഴു ന​ഗ​ര​ങ്ങ​ളെ.

അ​വ​ന്റൈ​ൻ താ​ഴ്വ​ര​യി​ൽ

ഒ​രു ജ​വു​ളി​ക്ക​ട​യി​ൽ പൊ​രി​യാ​യി വീ​ണ തീ,

​എ​രി​ച്ചു​ക​ള​ഞ്ഞ​ത്

റോ​മി​ലെ പ​തി​ന്നാ​ലു ന​ഗ​ര​ങ്ങ​ളി​ൽ പ​ത്തി​നെ.

 ക​ട​യി​ൽ തീ ​പ​ട​രു​മ്പോ​ൾ

ന​ഗ​ര​ത്തി​ല​തു പ​ര​ക്കു​മ്പോ​ൾ

ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ എ​രി​ഞ്ഞ​ട​ങ്ങു​മ്പോ​ൾ

നീ​റോ ആ​ന്റി​യം ന​ഗ​ര​ത്തി​ൽ-

നാ​ൽപതോ​ളം മി​ല്ലേ പാ​സൂ​സ്* അ​ക​ലെ.

എ​ന്നി​ട്ടും വ​ര​ഞ്ഞി​ട്ടു വാ​ക്കു​ക​ളി​ൽ

സ്യൂ​ട്ടോ​ണി​യ​സും കാ​ഷ്യ​സ് ദി​യോ​യും**

തീ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ

നാ​ട​ക വേ​ഷ​ത്തി​ൽ

അ​ല​റിവി​ളി​ച്ചു നി​ന്ന

ചി​ത്ത​രോ​ഗി​യാ​യ ഭ​ര​ണാ​ധി​കാ​രി​യെ.

ക​ഥ​പ്പെ​രു​ക്ക​ത്തി​ൽ നീ​റോ,

ക്രൂ​ര​നാ​യി, മ​നോ​രോ​ഗി​യാ​യി,

ഏ​തു ഹൃ​ദ​യ​ശൂ​ന്യ​ഭ​ര​ണാ​ധി​കാ​രി​ക്കും

പി​തൃ-ഗു​രു​സ്ഥാ​നീ​യ​നാ​യി,

ആ ​നീ​ച​പ​ര​മ്പ​ര​യി​ൽ ആ​ദ്യ​ത്തവ​നാ​യി.

കാ​ഥി​ക​ർ പ​ക്ഷേ, പാ​ടി​യി​ല്ല

നീ​റോ ആ​ന്റി​യ​ത്തി​ല്‍നി​ന്ന്

അ​ഗ്നി​ബാ​ധ​യേ​റ്റി​ട​ങ്ങ​ളി​ലേ​ക്ക്

പാ​ഞ്ഞെ​ത്തി​യ​ത്.

പാ​തി​വെ​ന്തും ക​രി​ഞ്ഞും

ഉ​ട​ഞ്ഞ ദേ​ഹ​ങ്ങ​ൾ

ചാ​ര​ത്തി​ൽ നി​ന്നെ​ടു​ത്തു

മ​നു​ഷ്യ​ർ​ക്കു​ത​കും വി​ധം സം​സ്കാ​രം ന​ട​ത്തി​യ​ത്.

നി​രാ​ലം​ബ​രും ച​കി​ത​രു​മാ​യ​വ​ർ​ക്ക്

കൊ​ട്ടാ​ര​ങ്ങ​ൾ തു​റ​ന്നുകൊ​ടു​ത്ത​ത്

വി​ശ​പ്പും ദാ​ഹ​വു​മ​ക​റ്റി

അ​വ​രി​ൽ മ​നു​ഷ്യ​രെ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കി​യ​ത്

പാ​തി​വെ​ന്ത,

മു​ഴു​ക്കെ​ക്ക​രി​ഞ്ഞ ശ​രീ​ര​ങ്ങ​ൾ

ക​ണ്ടു ക​ണ്ടു മ​ടു​ത്ത​വ​ൻ

എ​രി​യാ​ത്ത കു​ടി​ക​ളി​ൽ

ര​ക്ഷ​യു​ടെ ഇ​ത്തി​രി മേ​ൽ​ക്കൂ​ര​ക​ൾ​ക്കു കീ​ഴി​ൽ

മ​നു​ഷ്യ​ർ ചേ​ക്കേ​റു​ന്ന​ത്

സ്വ​പ്നം ക​ണ്ട​ത്.

അ​ഗ്നി തൊ​ട്ടാ​ൽ ക​ത്തി​യ​മ​രു​ന്ന

ത​ടി​വീ​ടു​ക​ളു​ടെ ന​ഗ​ര​ങ്ങ​ൾ​ക്കു പ​ക​രം,

ക​ല്ലി​ലും മ​ണ്ണി​ലും വി​ശാ​ല​മാ​യ

തു​റ​സ്സു​മു​ൻ​ഭാ​ഗ​ങ്ങ​ളു​ള്ള വീ​ടു​ക​ളാ​ൽ

ന​ഗ​ര​ങ്ങ​ളെ പു​തു​ക്കി​പ്പ​ണി​ത്

ശേ​ഷി​ച്ച​വ​രെ പാ​ർ​പ്പി​ച്ച​ത്.

 

റോ​മ​ൻ ന​ഗ​ര​ങ്ങ​ൾ ക​ത്തി​​െയരി​യു​മ്പോ​ൾ

ജ​ന​ങ്ങ​ൾ വെ​ന്തെ​രി​യു​മ്പോ​ൾ

അ​ശ​ര​ണ​രും സ​ർവം ന​ഷ്ട​പ്പെ​ട്ട​വ​രും

നി​സ്സ​ഹാ​യ​രും

ഭാ​വി​യി​ലേ​ക്ക് ശൂ​ന്യ​ദൃ​ഷ്ടി​ക​ൾ പാ​യി​ക്കു​ന്ന​വ​രു​മാ​യി

എ​ന്റെ ജ​ന​ത വീ​ണുകി​ട​ക്കു​മ്പോ​ൾ

നീ​റോ മൗ​നം കി​രീ​ട​മാ​യും അം​ഗ​വ​സ്ത്ര​മാ​യും

അ​ണി​ഞ്ഞി​ല്ല.

സെ​ന​റ്റി​ലെ സ​ദ​സ്യ​രെ വി​ളി​ച്ചു​കൂ​ട്ടി

അ​വ​ർ​ക്കു മു​ന്നി​ൽ നി​സ്സ​ഹാ​യ​രാ​യ​വ​രെ

അ​പ​മാ​നി​ത​രാ​ക്കും വി​ധം ക്രൂ​ര​ഹാ​സ​ത്തോ​ടെ

കൈ​കൊ​ട്ടി ചി​രി​ച്ചി​ല്ല.

നീ​റോ റോ​മി​ന​പ്പു​റം വ​ള​രു​ന്ന​ കാ​ലം,

മ​ഹ​നീ​യ വേ​ഷ​ങ്ങ​ളി​ലെ​ത്തി

അ​ധി​കാ​ര​ഭ്രാ​ന്ത​രാ​യ​വ​രെ​ത്ര​യോ പേ​ർ

മ​ഹ​നീ​യ ആ​ദ​ർ​ശ​ങ്ങ​ളും മ​ത​ങ്ങ​ളും

പ്ര​ഘോ​ഷി​ച്ചു കൂ​ട്ട​ക്കു​രു​തി​ക​ൾ

ന​ട​ത്തി​യ​വ​രെ​ത്ര​യോ-

അ​തി​ലെ​ത്ര​യോ പേ​ർ

നി​ങ്ങ​ളു​ടെ നാ​യ​ക​ർ, കാ​ല​സ്വ​രൂ​പ​ർ.

ഉ​ന്മൂ​ല​ന​ത്തി​നി​ര​ക​ളാ​യ

നി​സ്സ​ഹാ​യ​രു​ടെ നി​ല​വി​ളി​ക​ൾ​ക്കു​മേ​ൽ,

ക​ണ്ണു​വ​ര​ണ്ട കു​ഞ്ഞു​ങ്ങ​ളു​ടെ ദൈ​ന്യ​ങ്ങ​ൾ​ക്കു​മേ​ൽ,

ലോ​ഹം​കൊ​ണ്ടും ലിം​ഗം കൊ​ണ്ടും

കു​ഞ്ഞു​ങ്ങ​ളു​ടെ ശ​വ​ശ​രീ​ര​ങ്ങ​ളെ​ക്കൊ​ണ്ടും

ഭേ​ദി​ക്ക​പ്പെ​ട്ട സ്ത്രീ​ക​ളു​ടെ

അ​ഭി​മാ​ന​ത്തി​നു​ മേ​ൽ,

കൈ​കൊ​ട്ടി പൊ​ട്ടി​ച്ചി​രി​ക​ളോ​ടെ,

ക്രൂ​ര​മാ​യ ആ​ന​ന്ദ​ത്തോ​ടെ

നി​ന്ന/ നി​ൽ​ക്കു​ന്ന/ നി​ൽ​ക്കാ​നി​രി​ക്കു​ന്ന

നി​ങ്ങ​ളു​ടെ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്

ഞാ​ൻ പ​ര്യാ​യ​പ​ദ​മോ?

കു​റ്റം ചെ​യ്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണം:

റോ​മി​ന്റെ ന്യാ​യ​ത​ത്ത്വം-

തീ​പ്പ​ട​ർ​ത്തി​യ​വ​രെ നി​ഷ്ക​രു​ണം കൊ​ന്ന്

ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്

റോ​മ​ൻ നി​യ​മ​ത്തി​നാ​ൽ.

നി​സ്സ​ഹാ​യ​രാ​യി മ​രി​ച്ച ആ​യി​ര​ങ്ങ​ളു​ടെ

ജീ​വ​നു​ത്ത​രം പ​റ​യേ​ണ്ട​ത്

ഉ​പ​ജാ​പ​ക​ർത​ന്നെ​യെ​ന്ന്

നീ​റോ ഇ​ന്നും വി​ശ്വ​സി​ക്കു​ന്നു.

ദ​രി​ദ്ര​രി​ൽ ദ​രി​ദ്ര​രാ​യ​വ​ർ​ക്കൊ​പ്പം

നി​സ്സ​ഹാ​യ​രി​ൽ നി​സ്സ​ഹാ​യ​രാ​യ​വ​ർ​ക്കൊ​പ്പം

മ​ർ​ദി​ത​രി​ൽ മ​ർ​ദി​ത​രാ​യ​വ​ർ​ക്കൊ​പ്പം

നി​ല​കൊ​ള്ളു​ക എ​ന്ന്

അ​ധി​കാ​ര​ത്തി​ന് ഗ​ഹ​ന​മാ​യ

അ​ർ​ഥ​ത​ല​മു​ണ്ട്.

അ​ധി​കാ​ര​ത്തി​ന്റെ ത​ണ​ലി​ൽ

നി​സ്സ​ഹാ​യ​ർ​ക്കു​മേ​ൽ

കൊ​ല​വി​ളി ന​ട​ത്തു​ന്ന

അ​ധ​മ കൂ​ട്ട​ങ്ങ​ളെ വ​രു​തി​യി​ൽ നി​ർ​ത്താ​നൊ​രു​ങ്ങാ​ത്ത

അ​വ​ർ​ക്കൊ​ത്താ​ശ പാ​ടു​ന്ന

ഭ​ര​ണാ​ധി​കാ​രി​ക​ളെ വാ​ഴ്ത്തു​ന്ന,

അ​വ​രെ നീ​ണാ​ൾ നി​ല​നി​ർ​ത്തു​ന്ന

നി​ങ്ങ​ൾ​ക്ക്

നീ​റോ​യെ​ക്കു​റി​ച്ചു പ​റ​യാ​ൻ

എ​ന്ത​ധി​കാ​രം?

ഇ​റ​ക്കി​വി​ടു​ക എ​ന്നെ നി​ങ്ങ​ളു​ടെ

സ്വ​ന​ത​ന്തി​ക​ളി​ൽനി​ന്ന്

ച​രി​ത്രബോ​ധ​ങ്ങ​ളി​ൽനി​ന്ന്

മ​ല​ക്കു​ഴി​പ്പു​ഴു​വി​ന്റെ മൂ​ല്യം പോ​ലു​മി​ല്ലാ​ത്ത

നി​ങ്ങ​ളു​ടെ ഭ​ര​ണാ​ധി​പ​ന്മാ​രു​ടെ

പ​ര്യാ​യ​പ​ദ കോ​ശ​ങ്ങ​ളി​ൽനി​ന്ന്.

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.