കരിങ്കുട്ടി
മലയിറങ്ങി
സൂര്യനെ ചുമന്ന്
മഴയും വെയിലും
കുടചൂടി.
മാരിവില്ലും കുളിർകാറ്റും
ചങ്ങാത്തം കൂടി.
കരിങ്കുട്ടി ചുവടുവെച്ചു
നേരും വേരും തിരഞ്ഞ്.
കൊടുങ്കാറ്റും കൊള്ളിയാനും
വഴിമുടക്കാനെത്തി.
അയ്യനാട്ട് പാടത്ത്
പെരുമ്പറയന്റെ
തുടി നിലച്ച മട ചവിട്ടി.
ചാത്തൻതറയും
കരിനാഗക്കളവും തീണ്ടി
മാരിയും മറുതയും
പേയും പിശാചും പിണഞ്ഞപ്പോൾ
ചുട്ടകോഴിയെ പറത്തി
കലിതുള്ളി
കരകവിഞ്ഞ പുഴ കടക്കാൻ തൂശനിലത്തോണി.
കനൽ വഴിയേറി
കരിങ്കുട്ടി കടൽക്കരയിലെത്തി.
കാലിണകളിൽ സൂര്യനെ തിരുകി
ജലശയനം.
മയക്കമുണർന്നപ്പോൾ
വഴുതിയിറങ്ങിയ സൂര്യൻ
കടലിൽ തലപൂഴ്ത്തി.
കരിങ്കുട്ടി നിലാവത്ത് നനഞ്ഞു കിടന്നു.
ഉൾക്കണ്ണിൽ
ദിക്കും ദേശവും തെളിഞ്ഞു;
വീണ്ടും ചുവടുെവച്ചു.
ഒന്നാം ചുവടിൽ...
മാനും മയിലും.
രണ്ടാം ചുവടിൽ...
മലയും മാനവും.
മൂന്നാം ചുവടിൽ...
ഉച്ചിയിൽ
സൂര്യൻ വിറകൊണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.