ജീ​വി​തം സം​ഗീ​താ​ത്മ​കം

ഗി​ത്താ​റു വാ​യി​ക്ക​യാ​ണെ​ന്റെ സ്നേ​ഹി​ത

ക​ട്ടി​ലി​ൽ ചാ​രി​ക്കി​ട​ന്നു കേ​ൾ​ക്കു​ന്നു ഞാ​ൻ

അ​ജ്ഞാ​ത​മാ​ണി​നി​ക്കീ ത​ന്ത്രി​വാ​ദ്യ​ത്തി​ൽ

സു​പ്തി​കൊ​ള്ളു​ന്ന നാ​ദ​ങ്ങ​ളു​ണ​ർ​ത്തു​ന്ന

വി​ദ്യ, വി​ചി​ത്ര ക​ഥാ​പാ​ത്ര​മെ​ൻ കൂ​ടെ

യെ​പ്പൊ​ഴും സ​ഞ്ച​രി​ക്കു​ന്നൊ​രു ഗാ​യി​ക

ഞ​ങ്ങ​ൾ വ​സി​ക്കു​ന്ന ഫ്ലാ​റ്റ് അ​റ​ബി​ക്ക​ട​ൽ

തീ​ര,ത്ത​തി​ലും ഗി​ത്താ​റി​ന്റെ മ​ർ​മ​രം.

സ്നേ​ഹി​ത​യി​ല്ലാ​തി​രു​ന്നൊ​രു സാ​യാ​ഹ്ന

നേ​രം മു​റി​യി​ലി​രി​ക്കേ ഞാ​ൻ കാ​ണു​ന്നു

മൂ​ല​ക്കി​രി​ക്കു​ന്ന ഗി​ത്താ​ർ, നി​ശ്ശ​ബ്ദ​ത

യ്ക്കാ​ഭ​ര​ണം​പോ​ലെ, എ​ൻ പ്രി​യ സ്നേ​ഹി​ത

വേ​ണ​മീ ഗി​ത്താ​റു​മി​ണ്ടു​വാ​നെ​ന്നു ഞാ​ൻ

ഓ​ർ​ത്തു, കാ​റ്റി​ല്ലാ​ത​ന​ങ്ങി​ല്ലൊ​രു മ​രം.

ര​ണ്ടു​പേ​ർ ചേ​രു​മ്പോ​ൾ പ്രേ​മം, ക​ട​ലി​നു

പേ​രി​ട്ട​റ​ബി​ക്ക​ട​ലെ​ന്നു മാ​നു​ഷ​ർ.

ചാ​രി​ക്കി​ട​ക്കു​ന്ന വാ​തി​ൽ തു​റ​ന്നെ​ന്റെ

സ്നേ​ഹി​ത​യെ​ത്ത​വേ ഞാ​നെ​ന്റെ ചും​ബ​നം

നീ​ട്ടി​​വെ​ക്കാ​തെ പ​തി​ച്ച​വ​ൾ ചു​ണ്ടി​ലാ​യ്

അ​പ്പോ​ൾ മു​ഴ​ങ്ങി ഗി​ത്താ​റി​ന്റെ ത​ന്ത്രി​ക​ൾ

എ​ത്ര സം​ഗീ​താ​ത്മ​ക​െ​മ​ന്റെ ജീ​വി​തം!


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.