ചിത്രീകരണം-ഷാഫി സ്ട്രോക്സ്

ആ ​കു​റു​മ്പി​പ്പൂ​ച്ച​യെ​വി​ടെ?

ആ ​വ​ഴി​യി​ല്‍ നി​ത്യം പൂ​പൊ​ഴി​ക്കു​ന്ന ഒ​രു മ​ര​മു​ണ്ടാ​യി​രു​ന്നു,

ആ ​വ​ഴി​യി​ല്‍ ഒ​രു ക​ല്ലു​വെ​ട്ടാം​കു​ഴി​യു​ണ്ടാ​യി​രു​ന്നു,

ആ ​വ​ഴി​യി​ല്‍ ഒ​രു അ​മ്മൂ​മ്മ​യും

ആ​മി​ന എ​ന്ന പെ​ണ്ണും ഉ​ണ്ടാ​യി​രു​ന്നു,

ആ ​വ​ഴി​യി​ല്‍ ഒ​രു പു​ഴ​യു​ണ്ടാ​യി​രു​ന്നു.

ആ ​പു​ഴ​യി​ല്‍ ഒ​രു ക​യ​മു​ണ്ടാ​യി​രു​ന്നു.

ക​യ​ത്തി​ല്‍

മു​ങ്ങി

പൊ​ങ്ങി

മു​ങ്ങി

മു​ങ്ങി!

ക​യ​ത്തി​ന്റെ...

ക​യ​ത്തി​ന്റെ

ക​യ​ത്തി​ന്റെ അ​ഗാ​ധ​മാ​യ

പ​തി​ന​ഞ്ചാം​പ​ടി​യി​ല്‍

ആ​ടി​യു​ല​യു​മ്പോ​ള്‍

ഒ​രു പാ​ട്ട് കേ​ട്ടു.

പാ​ട്ടി​ല്‍

പാ​ട്ടി​ല്‍

പൂ​പൊ​ഴി​ക്കു​ന്ന മ​രം,

ക​ല്ലു​വെ​ട്ടാം​കു​ഴി,

അ​മ്മൂ​മ്മ,

ആ​മി​ന​യെ​ന്ന പെ​ണ്ണ്...

പാ​ട്ടി​ല്‍

പൂ​പൊ​ഴി​ക്കു​ന്ന ആ ​മ​രം,

ആ ​ക​ല്ലു​വെ​ട്ടാം​കു​ഴി,

ആ ​അ​മ്മൂ​മ്മ​യും

ആ​മി​ന​യെ​ന്ന ആ ​പെ​ണ്ണും...

ആ ​കു​റു​മ്പി എ​ന്ന പൂ​ച്ച​യെ​വി​ടെ?

പാ​ട്ടി​ല്‍

ആ ​കു​റു​മ്പി​പ്പൂ​ച്ച​യെ​വി​ടെ?

എ​വി​ടെ?

ക​യ​ത്തി​ന്റെ അ​ഗാ​ധ​മാ​യ

പ​തി​ന​ഞ്ചാം​പ​ടി​യി​ല്‍നി​ന്ന്

മു​ക​ളി​ലേ​ക്കു​യ​ര്‍ന്നു​ ചാ​ടി,

ഉ​ല്‍ക്ക​ട​മാ​യ സ്നേ​ഹ​ത്തോ​ടെ

‘‘പാ​ട്ടി​ല്‍ കു​റു​മ്പി​പ്പൂ​ച്ച​യെ ചേ​ര്‍ക്കൂ’’

എ​ന്നു​റ​ക്കെ വി​ളി​ച്ചു​പ​റ​ഞ്ഞു.

എ​ന്നി​ട്ട്, ആ​ശ്വാ​സ​ത്തോ​ടെ,

സ​മാ​ധാ​ന​മാ​യി,

ക​യ​ത്തി​ന്റെ ശ്വാ​സ​മി​ല്ലാ​ത്ത

അ​വ​സാ​ന​പ​ടി​യി​ലേ​ക്ക്

മു​ങ്ങി​ത്താ​ണു.

അ​വ​സാ​ന​ ശ്വാ​സ​ത്തി​ലും,

ഒ​രി​ക്ക​ല്‍ ക​ട​ന്നു​പോ​യ വ​ഴി​ക​ളെ​പ്പ​റ്റി,

പൂ​മ്പാ​റ്റ​യും ഉ​റു​മ്പും തേ​ളും

കു​ര​ങ്ങു​മൊ​ക്കെ ചി​ന്തി​ക്കും.

ഞാ​നും.


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.